ഉയിർപ്പുകാലം ഏഴാം ഞായർ
മർക്കോ 16, 9 – 20
സന്ദേശം – ദൈവികത കതിരിട്ടു നിർത്തുന്ന ജീവിതം

കാറും കോളും നിറഞ്ഞ നടുക്കടലിൽ പെട്ടുപോയ ഒരവസ്ഥയിലാണ് ലോകം ഇന്ന്! എന്ത് ചെയ്യണമെന്നറിയാതെ നട്ടംതിരിയുകയാണ് മനുഷ്യരെല്ലാം. കോവിഡിന്റെ വേഷം മാറലുകളിൽ ഞെട്ടുകയാണ് നാം. നമ്മുടെയൊക്കെ സാമ്പത്തിക സ്ഥിതി വളരെ പരുങ്ങലിലായിരിക്കുന്നതുകൊണ്ട് ഉള്ളിൽ ഒരു ആന്തലുമുണ്ട്! അറബിക്കടലിലെ ന്യൂനമർദ്ദം മൂലമുണ്ടായ മഴ കണ്ടിട്ട് മെയ് മാസത്തിലും ഇങ്ങനെ മഴയോ എന്ന് അതിശയിച്ചുപോകുന്ന കാലം! വെള്ളപ്പൊക്കം കഷ്ടത്തിലാക്കുന്ന ജീവിതങ്ങളെ ടിവിയിൽ കാണുമ്പോൾ മനസ്സിലെവിടെയോ ഒരു നൊമ്പരം! അതിലും ഭീകരമായിരുന്നു ഇസ്രായേലിലെ യുദ്ധ കാഴ്ച്ച! മുസ്‌ലിം തീവ്രവാദികൾ നടത്തിയ റോക്കറ്റാക്രമണം മനുഷ്യത്വഹീനമായ പ്രവർത്തിതന്നെയാണ്.
നാമെല്ലാവരും ഇത്തരത്തിലുള്ള ചിന്തകളുമായാണ് വിശുദ്ധ കുർബാനയ്ക്ക് അണഞ്ഞിരിക്കുന്നത്. നമുക്ക് ദൈവത്തിന്റെ പക്കലേക്ക് കരങ്ങളുയർത്താം, ഹൃദയഭാരമുള്ള നമ്മുടെ ജീവിതത്തെ അൾത്താരയിൽ സമർപ്പിക്കാം.
ജീവിത സാഹചര്യങ്ങൾ അനുകൂലമായാലും പ്രതികൂലമായാലും ക്രൈസ്തവ ജീവിതങ്ങളെ മനോഹരമാക്കിക്കൊണ്ട് ക്രിസ്തുവിനെ പ്രഘോഷിക്കുവാനാണ് ഈ ഞായറാഴ്ചയിലെ സുവിശേഷം നമ്മോട് പറയുന്നത്. അങ്ങനെ മാത്രമേ മഹാമാരികളെയും മറ്റും അതിജീവിക്കുവാനുള്ള ദൈവകൃപയിൽ ജീവിക്കുവാൻ കഴിയൂ എന്ന് ഈശോ ഓർമപ്പെടുത്തുകയാണ്. ഇന്നത്തെ സുവിശേഷ സന്ദേശമിതായിരിക്കട്ടെ: ക്രൈസ്തവരെല്ലാം അവരുടെ ജീവിതത്തിൽ, വാക്കിലും, ചിന്തയിലും, പ്രവർത്തിയിലും ഉത്ഥിതനായ ക്രിസ്തുവിനെ പ്രഘോഷിക്കണം; ദൈവികത, ദൈവിക പുണ്യങ്ങൾ കതിരിട്ടു നിർത്തുന്ന ജീവിതം നയിക്കണം.
വ്യാഖ്യാനം
ക്രിസ്തുവിനു ശിഷ്യന്മാർ ഒരുതരത്തിൽ, വെറും മാനുഷികമായി ചിന്തിച്ചാൽ, എന്നും ഒരു ബാധ്യതയായിരുന്നു. അവിടുത്തെ പഠനങ്ങൾ മനസ്സിലാക്കുവാൻ മാത്രം അറിവുള്ളവരായിരുന്നില്ല അവർ. സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തികളുമായിരുന്നില്ല. അല്പം സ്വാധീനമുള്ള…
View original post 1,211 more words

Leave a comment