വി. യൗസേപ്പിൻ്റെ കുലീനത

ജോസഫ് ചിന്തകൾ 163

യൗസേപ്പിൻ്റെ കുലീനതയുടെ പ്രചാരകൻ –

സിയന്നായിലെ വി. ബെർണാർദിൻ

ഇന്നു മെയ് മാസം ഇരുപതാം തീയതി. രണ്ടാം പൗലോസ് എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന തീക്ഷ്ണമതിയായ സുവിശേഷ പ്രഘോഷകനും ഫ്രാൻസിസ്ക്കൻ സന്യാസിയുമായിരുന്നു സിയന്നായിലെ വിശുദ്ധ ബെർണാർദിൻ്റെ (1380- 1444) ഓർമ്മ ദിനം സഭ കൊണ്ടാടുന്നു.
 
വിശുദ്ധ യൗസേപ്പിതാവിൻ്റെ കുലീനതയെക്കുറിച്ചു നിരന്തരം പ്രഭാഷണം നടത്തിയിരുന്ന വ്യക്തിയായിരുന്നു ബെർണാർദിൻ. ഈശോയ്ക്കു ഈ ഭൂമിയിൽ കുലീനത നൽകിയ വ്യക്തി യൗസേപ്പിതാവായിരുന്നു എന്നാണ് വിശുദ്ധൻ്റെ അഭിപ്രായം. ബെർണാർദിൻ്റെ വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള പ്രഭാഷണം മത്തായിയുടെ സുവിശേഷത്തിലെ
“നല്ലവനും വിശ്വസ്‌തനുമായ ഭൃത്യാ, അല്പകാര്യങ്ങളില് വിശ്വസ്‌തനായിരുന്നതിനാല് അനേകകാര്യങ്ങള് നിന്നെ ഞാന് ഭരമേല്പിക്കും. നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു നീ പ്രവേശിക്കുക.”
 
(മത്തായി 25 : 21 ) ഈ വചനത്തെ ആസ്പദമാക്കിയായിരുന്നു ഈ പ്രഭാഷണത്തിനു മൂന്നു ഭാഗങ്ങൾ ഉണ്ട്.
 
1) ജനനം അനുസരിച്ചുള്ള ഏറ്റവും പരിശുദ്ധനായ യൗസേപ്പിൻ്റെ കുലീനത്വം
 
2) യുഗങ്ങളായി ദൈവപിതാവു വിശുദ്ധ യൗസേപ്പിനു കരുതി വച്ചിരുന്ന മൂന്നു കൃപകൾ.
 
ഈ ഭാഗം മൂന്നായി വീണ്ടും തിരിച്ചിരിക്കുന്നു
 
a ) പരിശുദ്ധ കന്യകാമറിയവുമായുള്ള യൗസേപ്പിൻ്റെ വിവാഹവും അവൻ എങ്ങനെ പൂർണ്ണത നേടിയെന്നും വിവരിക്കുന്നു.
 
b) ദൈവപുത്രനുമായുള്ള ജീവിതത്തിൽ എങ്ങനെ പരിപൂർണ്ണത സ്വന്തമാക്കി എന്നു വിവരിക്കുന്നു.
 
c) ദൈവം യൗസേപ്പിനു ഈശോയെ എങ്ങനെ നൽകിയെന്നും പഴയ നിയമത്തിലെ പൂർവ്വ പിതാക്കന്മാരോടു ചെയ്ത വാഗ്ദാനങ്ങൾ എങ്ങനെ യൗസേപ്പിൽ പൂർത്തിയായെന്നും ഈ ഭാഗം വിശദീകരിക്കുന്നു.
 
3 ) ആത്മ ശരീരങ്ങളോടെ വിശുദ്ധ യൗസേപ്പിതാവ് ഉയർത്തപ്പെട്ടപ്പോൾ കരഗതമായ നിത്യ മഹത്വം
 
വിശുദ്ധ യൗസേപ്പിതാവിനു വളരെയേറെ അന്തസ്സും മഹത്വവുമുണ്ടായിരുന്നു നിത്യ പിതാവ് സ്വന്തം സര്വപ്രമുഖത അവനു ഉദാരമായി നൽകി എന്നതാണ് വിശുദ്ധ ബെർണാർദിൻ്റെ പ്രഭാഷണത്തിലെ കേന്ദ്ര ആശയം.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements
St Bernadine of Siena
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment