പന്തക്കുസ്തത്തിരുനാൾ
യോഹ 14, 15-16, 25-26; 15, 26–
സന്ദേശം
മനുഷ്യവംശം ഇന്നോളം ദർശിച്ചിട്ടുള്ള ഏറ്റവും വലിയ മഹാമാരികളിലൊന്നിന്റെ പിടിയിൽ പെട്ട് ലോകം വെന്റിലേറ്ററിലായിരിക്കുന്ന കാലഘട്ടത്തിലാണ് ക്രൈസ്തവന്റെ ഏറ്റവും വലിയ തിരുനാൾ, പെന്തെക്കുസ്താ തിരുനാൾ നാം ആഘോഷിക്കുന്നത്. എല്ലാവർക്കും തിരുനാളിന്റെ മംഗളങ്ങൾ നേരുന്നു!
ഒരു കാത്തിരിപ്പിന്റെ ഫലസമാപ്തിയാണ് പെന്തക്കുസ്താ തിരുനാൾ. ക്രിസ്തുവിന്റെ ഉത്ഥാനത്തിനുശേഷം ‘ശിഷ്യന്മാർ ഏകമനസ്സോടെ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റുസ്ത്രീകളോടും, അവന്റെ സഹോദരരോടൊപ്പം പ്രാർത്ഥനയിൽ’ (അപ്പ 1, 14) വലിയൊരു കാത്തിരിപ്പിലായിരുന്നു. ഭീതിക്കും ദുരിതങ്ങൾക്കുമിടയിൽ , ഇന്നലെവരെ എല്ലാം തങ്ങളുടെ കയ്യിൽ ഭദ്രമാണെന്ന് കരുതിയിരുന്ന ഭരണാധിപന്മാരും, ഏത് പ്രശ്നത്തിനും തങ്ങളുടെ പക്കലേ പ്രതിവിധിയുള്ളുവെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ആത്മീയ, മത നേതാക്കളും, ലോകം തങ്ങളുടെ കൈവിരൽത്തുമ്പിലെന്ന് ഊറ്റംകൊണ്ടിരുന്ന ബിസ്സിനെസ്സ് പ്രമാണിമാരും, കോടീശ്വരന്മാരും, സൂപ്പർതാരങ്ങളും, ആരുടെയും സഹായമില്ലാതെ പിടിച്ചുനിൽക്കാം എന്ന് പ്രതീക്ഷിച്ചിരുന്ന കർഷകരും സാധാരണക്കാരും “കൊറോണ വൈറസ് രോഗത്തിന് മരുന്ന് കണ്ടെത്തിയിരിക്കുന്നു” എന്ന ശാസ്ത്രലോകത്തിന്റെ അറിയിപ്പിന് യാതൊരു ഉറപ്പുമില്ലാതെ കാത്തിരിക്കുന്ന പോലെയല്ലായിരുന്നു ശിഷ്യരുടെ കാത്തിരിപ്പ്! ശിഷ്യന്മാർക്ക് ഉറപ്പായിരുന്നു ഈ കാത്തിരിപ്പ് വെറുതെയാകില്ലായെന്ന്. കാരണം, അവർ ക്രിസ്തുവിൽ, അവിടുത്തെ വാഗ്ദാനത്തിൽ ഉറച്ചു വിശ്വസിച്ചിരുന്നു. അവിടുന്ന് വളരെ വ്യക്തമായി അവരോട് പറഞ്ഞിരുന്നു: ” എന്നിൽ നിന്ന് നിങ്ങൾകേട്ട പിതാവിന്റെ വാഗ്ദാനം കാത്തിരിക്കുവിൻ” (അപ്പ 1, 5) എന്ന്.
ഇസ്രായേലിൽ, ജറുസലേമിൽ, യഹൂദജനം മുഴുവൻ അവരുടെ പെന്തക്കുസ്താ തിരുനാളിനായി ഒരുങ്ങുന്ന കാലമായിരുന്നു അത്. ആഴ്ചകളുടെ തിരുനാളായിരുന്നു അവർക്കത്. ലേവ്യരുടെ പുസ്തകം അദ്ധ്യായം 23 ൽ അതിന്റെ വിവരണമുണ്ട്…
View original post 967 more words

Leave a comment