ഉറങ്ങും മുൻപ്‌ പ്രാർത്ഥന

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐
ഉറങ്ങും മുൻപ്‌
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

ഈശോയെ ഈ രാത്രിയിൽ ഞങ്ങൾ ഒന്നു ചേർന്ന് പ്രാർത്ഥിക്കുന്നു….. രക്ഷകനായ ദൈവമേ, ആശ്വാസദായകനായ അങ്ങേ കരത്തിൽ അടിയനു വിശ്രമം നൽകണമെ… ഭാരമേറിയ ജീവിതം, ഇടക്ക്‌ ആശ്രയമില്ലാതെ വഴി മുട്ടിപ്പോകുന്ന അനുഭവം.. തമ്പുരാനെ ഞങ്ങളെ കൈവിടല്ലേയെന്ന് പ്രാർത്ഥിക്കുന്നു… ഈശോക്ക്‌ അസാധ്യമായി എന്താണുള്ളത്‌ ? അങ്ങറിയാതെ എന്റെ ജീവിതത്തിൽ ഒന്നും നടക്കുന്നില്ലല്ലോ ! … ഈ ബോധ്യം എന്നിൽ ഉറപ്പിക്കണമേ… എന്റെ അലച്ചിലുകൾ, ഭയം, ക്ഷീണം, അലസത, ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനാവാത്ത അവസ്ഥ, തീരുമാനങ്ങളെടുക്കാനാവാത്ത അവസ്ഥ, ആത്മവിശ്വാസക്കുറവ്‌, ഞങ്ങളുടെ ബലഹീനതകൾ, എല്ലാമെല്ലാം തമ്പുരാനേ അങ്ങേക്ക്‌ അറിയാവുന്നതാണല്ലോ… എനിക്ക്‌ കൂടുതൽ ശക്തിയോടെ, ഉണർവ്വൊടെ പ്രവർത്തിക്കാനുള്ള വരത്തിനായി പ്രാർത്ഥിക്കുന്നു… ഇന്നത്തെ എന്റെ അലച്ചിലുകളും പ്രയാസങ്ങളും അർത്ഥമില്ലാതെ പോകരുതെ.. എന്റെ മാതാപിതാക്കളുടെ സ്നേഹം ഞാനീ നിമിഷം ഓർക്കുന്നു.. സഹോദരങ്ങൾ എനിക്കായി എടുത്ത സഹനങ്ങൾ ഇവയെല്ലാം എന്റെ നല്ല ജീവിതത്തിനായി ദൈവമേ അങ്ങു ക്രമപ്പെടുത്തിയതാണെന്ന് ഞങ്ങൾ അറിയുന്നു…. അനുഗ്രഹിക്കണെ കർത്താവെ… ഈ രാത്രിയിൽ നിന്റെ സന്നിധിയിൽ ഞാനെന്റെ സ്വപ്നങ്ങളെ, ആശങ്കകളെ, ഒക്കെ തന്നു പ്രാർത്ഥിക്കുന്നു… ഞങ്ങൾക്ക്‌ ഭയമില്ലാതെ ജീവിക്കുവാൻ കൃപ നൽകണെ… സർവ്വ ചരാചരങ്ങളെയും പരിപാലിക്കുന്ന അങ്ങെ തിരുക്കരങ്ങളിൽ എന്റെ സകല നിയോഗങ്ങളും സമർപ്പിക്കുന്നു.. ഉത്തരമില്ലാ എന്ന് കരുതുന്ന എല്ലാ പ്രശ്നങ്ങൾക്കും അങ്ങേ പക്കൽ ഉത്തരമുണ്ടെന്ന് ഞാൻ ഉറച്ച്‌ വിശ്വസിക്കുന്നു… പിതാവിന്റെ സ്നേഹവും…. പുത്രന്റെ സാന്നിധ്യവും….. പരിശുദ്ധാത്മാവിന്റെ സഹവാസവും ഇന്നും എപ്പോഴും ഞങ്ങൾക്കുണ്ടാകണമേ….

🙏🏻ആമേൻ 🙏🏻

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment