Renewal of Religious Profession in MCBS

വ്രതവാഗ്ദാന നവീകരണം

പിതാവായ ദൈവമേ / വിശുദ്ധ മാമ്മോദീസായിലൂടെ / അങ്ങേ സ്വന്തമായി /എന്നെ പ്രതിഷ്ഠിച്ചു വല്ലോ. അങ്ങേ പുത്രനായ ഈശോ മിശിഹായിലൂടെ വെളിപ്പെട്ട / അവർണ്ണനീയമായ അങ്ങേ സ്നേഹത്തിന് /പ്രത്യുത്തരമായി / തന്നെ അടുത്ത് അനുകരിക്കുവാനുള്ള / ഈശോ മിശിഹായുടെ വിളി അനുസരിച്ചും / പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ടും / ദിവ്യകാരുണ്യ നാഥനെ അനുകരിച്ച് / അങ്ങയുടെ മഹത്വത്തിനും / ലോകത്തിൻ്റെ ജീവനും വേണ്ടി / മുറിക്കപ്പെടുന്നതിനുമായി / പരിപൂർണ്ണ സ്വതന്ത്രത്തോടെ / മുഴുവനായും നിരുപാധികമായും / എന്നെത്തന്നെവീണ്ടും നവ്യമായി അങ്ങേയ്ക്ക് സമർപ്പിക്കുന്നു. ഇതിനായി അങ്ങയുടെ കാരുണ്യത്തിൽ ആശ്രയിച്ചും / സ്വർഗ്ഗീയ മാതാവായ കന്യകാമറിയത്തിലും / ഞങ്ങളുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിലും / ഭാരത അപ്പസ്തോലനായ വിശുദ്ധ തോമ്മാശ്ലിഹായിലും /സ്വർഗ്ഗീയ ഗണമൊക്കയിലും ശരണപ്പെട്ടും / ദിവ്യകാരുണ്യ സന്യാസ പ്രേഷിത സമൂഹത്തിൻ്റെ /ജീവിത നിയമത്തിലൂടെ പ്രകാശിതമാകുന്ന സുവിശേഷ നിയമാനുസൃതം / അങ്ങയോടു ചെയ്ത /അനുസരണം, ബ്രഹ്മചര്യം, ദാരിദ്ര്യം എന്നീ വ്രതങ്ങളെ ഞാൻ ഇപ്പോൾ നവീകരിക്കുന്നു. ഇത് വഴി / ദിവ്യകാരുണ്യ കൂട്ടായ്മയുടെ ജീവിതം നയിക്കാനും /സഭാ ദൗത്യത്തിൽ പങ്കു ചേർന്നുകൊണ്ട് / അങ്ങയുടെ രാജ്യം വിസ്തൃതമാക്കാനുമുള്ള / തിരുസഭയുടെ പ്രേഷിതത്വത്തിൽ ഭാഗഭാക്കാകുവാനും / ഈ സഭയിൽ അങ്ങയോടു ചെയ്ത സമർപ്പണത്തെ / ദൈവമേ ഞാൻ നവീകരിക്കുന്നു. എൻ്റെ സമർപ്പണത്തിൽ /എന്നും വിശ്വസ്തനായിരിക്കുവാൻ /അങ്ങേ കൃപാവരവും / എൻ്റെ സഹോദരങ്ങളുടെ സഹായവും എന്നെ പ്രാപ്തനാക്കട്ടെ. ആമ്മേൻ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment