പ്രതിസന്ധികള്‍ പ്രയോജനകരമാണ്

🌿🌹🕯️🕯️🕯️🙏🕯️🕯️🌹🌿

ക്രിസ്താനുകരണം.

പ്രതിസന്ധികള്‍ പ്രയോജനകരമാണ്.
♥️〰️〰️🔥〰️〰️🔥〰️〰️♥️

ചിലപ്പോഴൊക്കെ ക്ലേശങ്ങളും പ്രതിസന്ധികളും ഉണ്ടാകുന്നത് നമുക്ക് നല്ലതാണ്. മനുഷ്യന്‍ അതു വഴി തന്നിലേക്ക് തന്നെ പ്രവേശിക്കുന്നു. താന്‍ പരദേശവാസിയാണെന്ന് ഓര്‍മിക്കുന്നു. തന്റെ പ്രത്യാശ ലോകവസ്തുക്കളില്‍ വയ്ക്കരുതെന്ന് മനസ്സിലാക്കുന്നു. എതിര്‍പ്പുകള്‍ അനുഭവപ്പെടുന്നത് നല്ലതാണ്. നല്ല ഉദ്ദേശ്യത്തോടെ നന്മ ചെയ്താലും നമ്മെ കുറിച്ച് മോശമായി ചിന്തിക്കുന്നതും നമ്മെ കുറ്റക്കാരായി കാണുന്നതും നല്ലതാണ്. അത് എളിമയില്‍ വളരുന്നതിന് സഹായിക്കുന്നു. വ്യര്‍ത്ഥാഭിമാനത്തില്‍ നിന്ന് നമ്മെ കാത്തു സൂക്ഷിക്കുന്നു. മനുഷ്യര്‍ നമ്മെ ബാഹ്യമായി നിന്ദിക്കുമ്പോള്‍, നമ്മെ കുറിച്ച് മോശമായി വിചാരിക്കുമ്പോള്‍ നമ്മുടെ ആന്തരിക സാക്ഷിയായ ദൈവത്തെ നാം തിരക്കുന്നു.

അപ്പോള്‍ ദൈവം നമുക്ക് കൂടുതല്‍ ആവശ്യമാണെന്ന് നാം മനസ്സിലാക്കുന്നു.

അപ്പോള്‍ മനുഷ്യന്‍ ദൈവത്തില്‍ ഉറച്ചു നില്‍ക്കണം. ധാരാളം മാനുഷികാശ്വാസങ്ങള്‍ ആവശ്യമായി വരുകയില്ല. സന്മനസ്സുള്ള മനുഷ്യന്‍ അസ്വസ്ഥനാകുമ്പോള്‍, പ്രലോഭിതനാകുമ്പോള്‍ മോശമായ ചിന്തകളാല്‍ പീഡിതനാകുമ്പോള്‍ ദൈവം എത്രയോ ആവശ്യമാണെന്ന് മനസ്സിലാകും. അവിടുത്തെ കൂടാതെ ഒരു നന്മയും സാധ്യമല്ലെന്ന് ഗ്രഹിക്കും. താന്‍ സഹിക്കുന്ന തിന്മകളോര്‍ത്ത് വേദനിക്കുകയും സങ്കടപ്പെടുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യും. അപ്പോള്‍ ദീര്‍ഘനാള്‍ ജീവിക്കുന്നത് മടുപ്പായി തോന്നും. മരണം വരാന്‍ ആഗ്രഹിക്കും. അങ്ങനെ അഴിഞ്ഞ് ക്രിസ്തുവിനോടു കൂടെ ആയിരിക്കാന്‍ ആഗ്രഹിക്കും. (ഫിലി 1. 23). സമ്പൂര്‍ണമായ സുരക്ഷിതത്വവും തികഞ്ഞ ശാന്തിയും ഈ ഭൂമിയില്‍ സാധിക്കുകയില്ലെന്ന് അപ്പോള്‍ മനസ്സിലാകും.

പ്രാര്‍ത്ഥന

ദൈവമേ, ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാകുമ്പോള്‍ ലോകവസ്തുക്കളില്‍ നിന്ന് അകന്ന് അങ്ങയോട് ഒട്ടിച്ചേരാനുള്ള കൃപ ഞങ്ങള്‍ക്ക് നല്‍കണമേ.

🌿🌹🕯️🕯️🕯️🙏🕯️🕯️🌹🌿

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment