Pokunne Njanum En… Lyrics

പോകുന്നേ ഞാനും എൻ

പോകുന്നേ ഞാനും എൻ ഗൃഹം തേടി ദൈവത്തോടൊത്തുറങ്ങിടാന്‍ …
എത്തുന്നേ ഞാനും നാഥന്റെ ചാരെ പിറ്റേന്നൊപ്പമുണര്‍ന്നിടാൻ
കരയുന്നോ നിങ്ങൾ എന്തിനായ് ഞാനെൻ സ്വന്തദേശത്ത് പോകുമ്പോൾ
കഴിയുന്നൂ യാത്ര ഇത്ര നാൾ കാത്ത ഭവനത്തിൽ ഞാനും ചെന്നിതാ..
(പോകുന്നേ ഞാനും )

ദേഹമെന്നോരാ വസ്ത്രമൂരി ഞാൻ ആറടി മണ്ണിലാഴ്ത്തവേ..
ഭൂമിയെന്നോരാ കൂട് വിട്ടു ഞാൻ സ്വർഗ്ഗമാം വീട്ടിൽ ചെല്ലവേ..
മാലാഖമാരും ദൂതരും മാറി മാറിപ്പുണർന്നു പോം
ആധിവ്യാധികൾ അന്യമായ് കർത്താവേ..ജന്മം ധന്യമായ്
(പോകുന്നേ ഞാനും )

സ്വര്‍ഗ രാജ്യത്തില്‍ ചെന്ന നേരത്ത് കര്‍ത്താവെന്നോട് ചോദിച്ചു
സ്വന്ത ബന്ധങ്ങള്‍ വിട്ടു പോന്നപ്പോള്‍ നൊന്തു നീറിയോ നിന്‍ മനം
ശങ്ക കൂടാതെ ചൊല്ലി ഞാന്‍ കര്‍ത്താവേ ഇല്ല തെല്ലുമേ
എത്തി ഞാന്‍ എത്തി സന്നിധേ ഇത്ര നാള്‍ കാത്ത സന്നിധേ
( പോകുന്നേ ഞാനും )

Advertisements

Music: ടോമിൻ ജെ തച്ചങ്കരി
Lyricist:  ചിറ്റൂർ ഗോപി
Singer:  എം ജി ശ്രീകുമാർ
Film / Album:  വാഗ്ദാനം

Advertisements


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “Pokunne Njanum En… Lyrics”

  1. […] By Nelson on July 6, 2021 • ( Leave a comment ) >>> പോകുന്നേ ഞാനും എൻ >>> Play / Dwonload >>> Lyrics here […]

    Liked by 1 person

Leave a comment