Trinity Conscience and Quran || ത്രിത്വവും മനഃസാക്ഷിയും ഖുറാനും || നേർ വഴിയേ 6

Trinity Conscience and Quran || ത്രിത്വവും മനഃസാക്ഷിയും ഖുറാനും || നേർ വഴിയേ 6 || #Way

Advertisements

മനുഷ്യനു ദൈവം നൽകിയ വലിയ ദാനമാണ് യുക്തിചിന്തയും സത്യാന്വേഷണ തൃഷ്ണയും. ഈ കഴിവുകൾ ഉപയോഗിച്ച് മനുഷ്യൻ ശാസ്ത്രീയവും ഭൗതികവുമായ വളർച്ച നേടിക്കൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ ശാസ്ത്രീയ വളർച്ച വളരെയധികം ദൃശ്യമായ ഒരു മേഖലയാണ് വാനനിരീകഷണം. ഭൂമി പ്രപഞ്ച കേന്ദ്രമാണ് എന്നു പ്രാരംഭത്തിൽ ശാസ്ത്രീയമായി ചിന്തിച്ചുതുടങ്ങിയ മനുഷ്യൻ ഇന്ന് എത്തിനിൽക്കുന്നത് പ്രപഞ്ചം എന്താണെന്ന് തനിക്കജ്ഞാതമാണ് എന്ന കാഴ്ചപ്പാടിലാണ്. ദൈവത്തിന്റെ കരവേല മാത്രമായ ഈ പ്രപഞ്ചം നമുക്കാഗ്രഹ്യമെങ്കിൽ അതിന്റെ സ്രഷ്ടമാവിനെക്കുറിച്ച് നമുക്ക് പൂർണമായി ഗ്രഹിക്കാനും അവിടുത്തെ നമ്മുടെ യുക്തിക്കുള്ളിൽ കൊണ്ടുവരാനും കഴിയുമെന്നത് മൂഡചിന്തയാണ്. ചരിത്രപരമായി ഏകദൈവം മനുഷ്യന് വെളിപ്പെടുത്തിയത് ഇസ്രേലിലാണ്. ദൈവത്തെക്കുറിച്ചുള്ള ഇസ്രയേലിന്റെ ജ്ഞാനം പഞ്ചനിരീക്ഷണ ശാസ്ത്രമെന്നപോലെ വളർന്നുവന്നു. അതുകൊണ്ടുതന്നെ ദൈവത്തെക്കുറിച്ചുള്ള അവരുടെ ദർശനങ്ങൾ ചരിത്രബന്ധിയായി വളർന്നു അതിന്റെ അന്ത്യത്തിൽ ത്രിത്വവിശ്വാസത്തിലെത്തിച്ചരും. ത്രിത്വമെന്നത് മനുഷ്യന്റെ പരിമിതമായ ബുദ്ധിക്ക് അഗ്രാഹ്യമാണ്. കാരണം അതൊരു ദൈവിക യാഥാർഥ്യമാണ്. വിശ്വാസം വെളിപാടിനോടുള്ള പ്രതികരണമാകയാൽ സത്യവിശ്വാസം ത്രിത്വവിശ്വാസമാറിരിക്കണം. ത്രിത്വവിശ്വാസം മനുഷ്യർ സ്വീകരിക്കുകയും മനുഷ്യർ രക്ഷ പ്രാപിക്കുകയും ചെയ്തപ്പോൾ ദുഷ്ടാരൂപിക്കുണ്ടായ അസൂയ നിമിത്തമാണ് ത്രിത്വത്തിനെതിരായ നിലപാടുകൾ മതത്തിന്റെ പേരിൽ പ്രസംഗിക്കപ്പെട്ടത്. അത് സ്വീകരിച്ചവർ ദൈവസ്വരമായ മനസാക്ഷിയെ കെടുത്തിക്കളയുകയും തിന്മയിൽ സന്തോഷിക്കുന്നവരായിത്തീരുകയും ചെയ്‌തു. #Way

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “Trinity Conscience and Quran || ത്രിത്വവും മനഃസാക്ഷിയും ഖുറാനും || നേർ വഴിയേ 6”

Leave a reply to Nelson Cancel reply