ONNICHU KOODUMBOL // DAIVATHINTE KOODARAM // FR. TOM KOOTTUMKAL MCBS // FR. JINCE // WILSON PIRAVAM
Lyrics // Fr. Jins Mukkokalayil mcbs
music // Fr. Tom Koottumkal
Orchestration // Pradeep Tom
Video Editing: Fr. Nithin Cherupushpam mcbs
ഒന്നിച്ചുകൂടുമ്പോൾ ഓർമ്മിച്ചിടാൻ
ഒരുപാട് സ്നേഹം തരുന്നവനെ
ഒരിക്കലും വറ്റാത്ത സ്നേഹമാകുവാൻ
അനുദിനം അകതാരിൽ അണയുവോനെ
Ch: കുർബാനയായെന്നും കൂടെ വാഴുവാൻ
കൂടാരം തീർക്കണേ തമ്പുരാനെ (2)
തിരതല്ലും തീരത്ത് ശാന്തനായി
അപ്പമൊരുക്കി നീ കാത്തിരുന്നു (2)
അഴലേറും വഴിയിൽ അനുഗാമിയായി
അപ്പത്തിൻ രൂപേ വഴിയൊരുക്കി (2)
Ch: കുർബാനയായെന്നും കൂടെ വാഴുവാൻ
കൂടാരം തീർക്കണേ തമ്പുരാനെ (2)
ഭയമേറും യാത്രയിൽ ബലമേകിടാനായ്
അമരത്തു നീ ജീവ നാദമായി(2)
അനുതാപിയായ് ഞാൻ നിൻ കൂടെ വാഴാൻ
അന്ന് നീ പറുദീസ വാതിലായി (2
“കുർബാനയായെന്നും കൂടെ വാഴുവാൻ കൂടാരം തീർക്കണേ തമ്പുരാനെ… ” Fr. Jins Mukkokalayil mcbs ന്റെ അർത്ഥപൂർണ്ണമായ വരികൾക്ക് Fr. Tom Koottumkal mcbs ന്റെ മനോഹരമായ സംഗീതം. കേൾക്കണേ…🙏 തീർച്ചയായും നിങ്ങൾക്ക് ഇഷ്ടമാകും എന്ന വിശ്വസിക്കുന്നു.😄