ഇടയന്മാർക്കായി ഒരു ദിനം: പുരോഹിതരെ അനുസ്മരിക്കാം

“നിങ്ങൾ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രഘോഷിക്കുവിൻ “(മത്തായി 16:15)

എന്ന ഈശോയുടെ ആഹ്വാനം ഉൾക്കൊണ്ടുകൊണ്ട് ജീവിതം സമർപ്പിച്ചവരാണ് ഓരോ വൈദികരും. ദൈവം തനിക്കായി സമ്മാനിച്ച ജീവിതം അവന്റെ കരങ്ങളിൽ ഏൽപിച്ച്, തന്റെ അജഗണങ്ങൾക്കായി ജീവിതം അർപ്പിക്കുന്ന വൈദികർക്കായി ഒരു ദിവസം….. വൈദികരുടെ മദ്യസ്ഥനായ വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുനാൾ ദിവസമാണ് നാം വൈദികരെ പൊതുവെ അനുസ്മരിക്കുന്നത്.

എന്നാൽ ഈ ദിവസം ഓരോ വൈദികരുടെയും ജീവിതത്തിലേയ്ക്ക് നമുക്ക് ഒന്ന് കടന്നു ചെല്ലാം….. നമ്മളെപ്പോലെ തന്നെ ഒരു സാധാരണ വ്യക്തിയായി ജനിച്ച്,വളർന്ന്, ദൈവവിളി ലഭിക്കുന്ന വേളയിൽ ഈശോ ഏല്പിച്ച ദൗത്യപൂർത്തീകരണത്തിനായി അപ്പനെയും അമ്മയെയും വിട്ട്, വീടും നാടും വിട്ട് കടന്നുവരുന്നവരാണ് ഓരോ പുരോഹിതനും.10 വർഷത്തെ കഠിന പഠനങ്ങൾക്കും ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടിവരുന്ന ഒട്ടനവധി പ്രയാസങ്ങൾക്കും ഒടുവിൽ അവയെ എല്ലാം അതിജീവിച്ച് ഒരു വ്യക്തി പുരോഹിതനായി തീരുന്നു.

അവന്റെ കൈകളിലൂടെയാണ് അപ്പവും വീഞ്ഞും ഈശോയുടെ തിരുശരീരവും രക്തവുമായി തീരുന്നത്. ഉയർത്തിപ്പിടിച്ച കാസയും പീലാസയുമാണ് ഒരു പുരോഹിതന്റെ ജീവിതാന്ത്യം വരെയുള്ള സമ്പത്ത്.

എത്രയോ മഹനീയമായ ജീവിതമാണ് ഓരോ പുരോഹിതന്റെയും…. അവന്റെ കരങ്ങളിലൂടെ ഈശോയുടെ തിരു ശരീരവും തിരുരക്തവും അജഗണ ങ്ങളിലേയ്ക്ക് എത്തുന്നു. പുരോഹിതനില്ലാത്ത ജീവിതത്തെക്കുറിച്ച് നമുക്ക് ജിന്തിക്കുവാൻ കഴിയുമോ? ഈശോയിലേയ്ക്ക് നമ്മളെ അടുപ്പിക്കുവാൻ സ്വന്തം ജീവിതം മാറ്റിവയ്ക്കുന്നവരാണ് ഓരോ പുരോഹിതനും.

ഒട്ടേറെ കുറവുകൾക്ക് നടുവിൽ നിന്നുകൊണ്ടാണ് ഓരോ പുരോഹിതനുംജീവിക്കുന്നത്. മാധ്യമ വേട്ടയാടലിന് ദിനം പ്രതി വിധേയമാകുന്ന വൈദികർക്കെതിരെ കാത്തോലിക്കാരായ നമ്മളും വിരൽ ചൂണ്ടുമ്പോൾ ഓർക്കുക ഈശോ നമ്മുടെ നാവിലേയ്ക്ക് ഒരു കുഞ്ഞ് അപ്പത്തിന്റെ രൂപത്തിൽ എഴുന്നള്ളി വരുന്നത് പൗരോഹിത്യമെന്ന ദാനത്തിന്റെ പ്രതിഫലനമായിട്ടാണ്. പൂർണരായി ആരും സൃഷ്ടിക്കപ്പെടുന്നില്ല. കുറവുകൾ ഉണ്ടെങ്കിലും കുറ്റങ്ങൾ ഉണ്ടെങ്കിലും ഓരോ ഇടയന്മാരും തന്റെ ആട്ടിൻപറ്റത്തിനുവേണ്ടി ചെയ്യുന്ന ശ്രുശ്രുഷ വളരെ വലുതാണ്. അത് മനസിലാക്കി ഈ വൈദികദിനത്തിൽ നമുക്ക് അവർക്കായി പ്രാർത്ഥിക്കാം. ഈശോയെ നമ്മളിലേയ്ക്ക് എത്തിക്കുന്ന അവരുടെ കരങ്ങളെ മലിനമാകാതെ കാക്കണമേ എന്ന് നമുക്ക് പ്രാർത്ഥിക്കാം. കല്ലറുകളിൽ നിന്ന് അവരെ സംരക്ഷിക്കേണ്ടത് നമ്മുടെയും ഉത്തര വാദിത്വമാണ്.

കർത്താവിന്റെ അഭിഷിക്തരായ പുരോഹിതരെ വിധിക്കുവാൻ നമുക്ക് അധികാരമില്ല.ഈ വൈദികദിനത്തിൽ മറ്റുള്ളവരോടൊപ്പം നിന്ന് പുരോഹിതനുനേരെ കല്ലെറിയാതെ ഓരോ പുരോഹിതനും വേണ്ടി പ്രാർത്ഥിക്കുവാൻ നമുക്ക് സാധിക്കട്ടെ.

Written by

Elsa Mary Joseph

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

2 responses to “ഇടയന്മാർക്കായി ഒരു ദിനം: പുരോഹിതരെ അനുസ്മരിക്കാം”

  1. […] ഇടയന്മാർക്കായി ഒരു ദിനം-പുരോഹിതരെ അന… […]

    Liked by 1 person

  2. […] ഇടയന്മാർക്കായി ഒരു ദിനം […]

    Liked by 1 person

Leave a comment