മൗനം വെടിഞ്ഞെ മതിയാവൂ…

🌹അർഥശൂന്യമായ തർക്കങ്ങളെക്കാൾ ശ്രേഷ്ഠമാണ് വിവേകപൂർണ്ണമായ മൗനം. എന്നാൽ,  അതിരു കടക്കുന്ന അവിവേകത്തെ തിരുത്തുവാൻ മൗനം വെടിഞ്ഞെ മതിയാവൂ…🌹

🔶 കത്തോലിക്കാ സഭയ്ക്കെതിരെ നടക്കുന്ന അപകീർത്തികരമായ പല കാര്യങ്ങളെയും കണ്ടിട്ടും കേട്ടിട്ടും പ്രതികരിക്കാതിരിക്കുന്ന ക്രിസ്ത്യാനികളെ കാണുമ്പോൾ അത്ഭുതം തോന്നുന്നു… എന്തുപറ്റി ഇവർക്കൊക്കെ?
ഇത്രമാത്രം ഷണ്ഡത്വം നിറഞ്ഞു ഭീരുക്കളെപ്പോലെ ഒളിച്ചിരിക്കാൻ ഇവർക്ക് എങ്ങനെ സാധിക്കുന്നു?🤔

🔷വേദപാഠ ക്ലാസുകളിൽ, മതാധ്യാപകർ പഠിപ്പിക്കുന്നുണ്ട് ‘ദൈവം സ്നേഹമാണ്, ശത്രുക്കളെപ്പോലും സ്നേഹിക്കാനാണ് ക്രിസ്തു പഠിപ്പിച്ചതെന്നു,… വളരെ സത്യമായ ശരിയായ കാര്യം…

🔶പക്ഷേ, ക്രിസ്തുനാഥൻ സമൂഹത്തിൽ നടമാടിയ തിന്മകൾക്കെതിരെ പലപ്പോഴും ആഞ്ഞടിച്ചിരുന്നു എന്ന വസ്തുത മറന്നു പോകരുത്. അത് കുട്ടികളെ പഠിപ്പിക്കാനും മറക്കരുത്.  ‘ഫരിസേയരെ, നിയമജ്ഞരേ നിങ്ങൾക്ക് ദുരിതം’ എന്നു പറഞ്ഞു അവരെ വിമർശിക്കുവാൻ, തിരുത്തുവാൻ ആർജ്ജവം കാണിച്ച ക്രിസ്തുനാഥൻ നമ്മെ പഠിപ്പിക്കുന്ന ഒരു കാര്യമുണ്ട്; തിൻമകൾകൊപ്പം നടക്കുന്നതല്ല, സമൂഹത്തിൽ നടക്കുന്ന അരാജകത്വങ്ങക്കെതിരെ നിസംഗത പാലിക്കുന്നതല്ല മറിച്ച്, തിന്മകളെ എതിർക്കുന്നതാണ് ക്രിസ്തീയത എന്ന്. ഈ കാര്യം മതാധ്യാപകർ കുട്ടികളെ പഠിപ്പിക്കാൻ മറന്നു പോകുന്നതാണ് കുട്ടികൾ വളരുമ്പോൾ പ്രതികരണശേഷി ഇല്ലാത്തവരായി മാറുന്നതിന് ഒരു കാരണം.😔

🔷ക്രിസ്തീയതയെയും ക്രിസ്തീയ വിശ്വാസത്തെയും അവഹേളിച്ചു സാമൂഹികമാധ്യമങ്ങളിൽ ആളുകൾ പോസ്റ്റുകൾ ഇടുമ്പോഴും, സിനിമകൾ ഇറക്കുമ്പോഴും, തെറ്റായ വ്യാജവാർത്തകൾ പ്രചരിപ്പിക്കുമ്പോഴും ഇന്നത്തെ ക്രൈസ്തവ സമൂഹം പ്രതികരിക്കുന്നില്ലെങ്കിൽ, ഷണ്ഡത്വം നിറഞ്ഞ ഭീരുക്കളെപ്പോലെ ഒളിച്ചിരിക്കുന്നുവെങ്കിൽ അതിന്റെ ഒരു പ്രധാനപ്പെട്ട കാരണം ഈ കാലഘട്ടത്തിലെ തെറ്റായ മതാധ്യാപനമാണ്. കാലഹരണപ്പെട്ട മതാധ്യാപക രീതികൾ പൊളിച്ച് എഴുതേണ്ടതാണ് 🙏

🔶മതാധ്യാപനം വെറുതെ പുസ്തകത്തിലുള്ളത് വായിച്ചു കൊടുക്കുന്നതല്ല, മറിച്ച് യഥാർത്ഥ വിശ്വാസത്തിൽ അടിയുറച്ച് വളരാൻ കുട്ടികളെ പഠിപ്പിക്കുന്നതും, സമൂഹത്തിലെ തിന്മകൾക്കെതിരെ പോരാടുന്നത് നമ്മുടെ കടമയാണെന്ന ബോധ്യം നൽകുന്നതുമാണ്.

🔷 നമുക്കും അവനോടുകൂടെ പോയി മരിക്കാം എന്ന് തോമാശ്ലീഹയുടെ വാക്കുകളും, ഞാൻ ജീവിച്ചാലും ക്രിസ്തുവിനെ മരിച്ചാലും ക്രിസ്തുവിന് എന്ന് പൗലോസ് ശ്ലീഹായുടെ വാക്കുകളും ഓരോ ക്രിസ്ത്യാനികളുടെയും ആത്മാവിലും സിരകളിലും ജ്വലിക്കട്ടെ…

🔶 വൈകാരികമായ പ്രതികരണങ്ങളെക്കാൾ വിവേകപൂർവ്വമായ പ്രതികരണങ്ങൾക്ക് ആണ് സ്ഥാനവും അംഗീകാരവും ലഭിക്കുക. മാതാപിതാക്കളും, മതാധ്യാപകരും, മത ശുശ്രൂഷകരുമെല്ലാം കുട്ടികളെ സാമുദായിക ബോധത്തിലും വിശ്വാസത്തിലും വളർത്തുന്നതിൽ സദാ ജാഗ്രത പാലിക്കണം. ഇല്ലെങ്കിൽ നാളെകളിൽ, സാമൂഹിക തിന്മകളെ എതിർക്കുവാൻ ശേഷിയുള്ള വ്യക്തിത്വങ്ങൾ ഇല്ലാതായി പോകും… അതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാനോ, ആ അവിവേകത്തിന്റെ ഭാരം കഴുകിക്കളയാനോ നമ്മുടെ കൈകൾക്ക് ആവില്ല…

💐എല്ലാവർക്കും നന്മ ഉണ്ടാകട്ടെ…💐
ജയ് ക്രൈസ്റ്റ് 🙏
Fr. CP ✍️

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment