ജോസഫ് ചിന്തകൾ

എളിമ ഉടയാടയാക്കിയവൻ

ജോസഫ് ചിന്തകൾ 243
ജോസഫ് എളിമ ഉടയാടയാക്കിയവൻ
 
ആഗസ്റ്റു മാസം എട്ടാം തീയതി വിശുദ്ധ ഡോമിനിക്കിൻ്റെ തിരുനാൾ തിരുസഭ ആഘോഷിക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൻ്റെ അവസാനത്തും പതിമൂന്നാം നൂറ്റാണ്ടിൻ്റെ ആദ്യദശകങ്ങളിലുമായി ജീവിച്ചിരുന്ന വിശുദ്ധ ഡോമിനിക് (1170- 1221) അസ്സീസിയിലെ വിശുദ്ധ ഫ്രാൻസീസിനെപ്പോലെ ക്രൈസ്തവ ലോകത്തെ സ്വാധീനിച്ച മറ്റൊരു വ്യക്തിയായിരുന്നു.
 
ഇരുപത്തിയഞ്ചാം വയസ്സിൽ പുരോഹിതനായ ഡോമിനിക് സ്വയം പരിത്യാഗം, പരിശുദ്ധി, ദൈവഭക്തി, പ്രേഷിത തീക്ഷ്ണത എന്നിവയിൽ ആ കാലഘട്ടത്തിലെ മറ്റു പലരേയും പിന്നിലാക്കി. മാംസം ഭക്ഷിക്കുവാനോ കിടക്കയിൽ ഉറങ്ങുവാനോ ഈ സ്പാനിഷ് വൈദീകൻ തയ്യാറായിരുന്നില്ല. 1215 ൽ ഡോമിനിക്കൻ സന്യാസ സഭ( Order of Preachers) സ്ഥാപിച്ചു. വിശുദ്ധ ആഗ്സ്തിനോസിൻ്റെ നിയമമാണ് ദൈവ വചനത്തിൻ്റെ പ്രഘോഷണം മുഖ്യ കാരിസമായി തിരഞ്ഞെടുത്തിരിക്കുന്ന ഈ സമർപ്പിത സമൂഹം പിൻതുടരുന്നത്.
 
ഇന്നത്തെ ജോസഫ് ചിന്തകൾ വിശുദ്ധ ഡോമിനിക്കുമായി ബന്ധപ്പെടുത്തുവാനാണ് എനിക്ക് ആഗ്രഹം. ” വാളിനെക്കാൾ പ്രാർത്ഥന കൊണ്ട് സ്വയം പ്രതിരോധം തീർക്കുക ; മൃദുല വസ്ത്രങ്ങളേക്കാൾ എളിമയായിരിക്കട്ടെ നിങ്ങളുടെ ഉടയാട. ” അദ്ദേഹം തൻ്റെ സഹ സന്യാസിമാരെ നിരന്തരം ഉദ്ബോധിപ്പിച്ചിരുന്നു.
 
യൗസേപ്പിതാവിൻ്റെ ആയുധവും പ്രാർത്ഥനയായിരുന്നു .വിനയവും എളിമയുമായിരുന്നു അവൻ്റെ ഉടയാട. ദൈവപുത്രൻ്റെ വളർത്തു പിതാവെന്ന അതുല്യ സ്ഥാനം യൗസേപ്പിതാവിനെ കൂടുതൽ എളിമയുള്ളവനാക്കുകയാണ് ചെയ്തത്.
 
“സ്തുതിക്കുക, അനുഗ്രഹിക്കുക, പ്രസംഗിക്കുക”എന്നതായിരുന്നു വിശുദ്ധ ഡൊമിനിക്കിന്റെ മുദ്രാവാക്യം. യൗസേപ്പിതാവിൻ്റെ ജീവിതം നിരന്തരം ദൈവ സ്തുതി കീർത്തനമായായിരുന്നു. നസറത്തിലെ അനുഗ്രഹമായവൻ ഇന്നു ലോകം മുഴുവൻ അനുഗ്രഹം ചൊരിയുന്നു. ദൈവഹിതം ജീവിതം കൊണ്ടു പ്രലോഷിച്ച ഏറ്റവും വാചാലമായ സുവിശേഷ പ്രസംഗമായിരുന്നു യൗസേപ്പിതാവിൻ്റെ നിശബ്ദ ജീവിതം.
 
1221 ആഗസ്റ്റ് 6 തീയതി മരിക്കുന്നതിനു മുമ്പ് വിശുദ്ധ ഡോമിനിക്ക് സഹോദരങ്ങളോടു പറഞ്ഞു .” എൻ്റെ മരണത്തിൽ നിങ്ങൾ കരയരുത്, കാരണം മരണശേഷമായിരിക്കും ഞാൻ നിങ്ങൾക്ക് കൂടുതൽ ഉപകാരിയാക്കുന്നത്.
 
മരണശേഷം ഞാൻ നിങ്ങളെ ജീവിച്ചിരുന്നതിനെക്കാൾ കൂടുതൽ ഫലപ്രദമായി സഹായിക്കും.”
 
യൗസേപ്പിതാവിൻ്റെ ജീവിതവും ഈ അർത്ഥത്തിൽ നൂറു ശതമാനവും ശരിയാണ്, സ്വർഗ്ഗത്തിൽ മഹനീയ സ്ഥാനം അലങ്കരിക്കുന്ന യൗസേപ്പിതാവ് സ്വർഗ്ഗത്തിൽ നിന്ന് അനുഗ്രഹങ്ങളുടെ പെരുമഴ ഭൂമിയിലുള്ള മക്കളിലേക്കു വർഷിക്കാൻ യാതൊരു വൈമന്യസ്യവും കാണിക്കില്ല.
 
ഫാ.ജയ്സൺ കുന്നേൽ mcbs
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s