തിരുവോണ നാളിലെ യൗസേപ്പു വിചാരം

ജോസഫ് ചിന്തകൾ 256
തിരുവോണ നാളിലെ യൗസേപ്പു വിചാരം
 
ലോകമെമ്പാടുമുള്ള മലയാളികൾ ഇന്നു തിരുവോണം ആഘോഷിക്കുന്നു. ഓണം ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും ഒരുമയുടെയും ആഘോഷമാണ് നന്മയുടെ നല്ല ഓർമ്മകൾ സ്മരിക്കുന്ന മലയാളികളുടെ പൊന്നുത്സവം.
 
ജോസഫ് വർഷത്തിലെ തിരുവോണ നാളിൽ യൗസേപ്പിതാവു നൽകുന്ന ഓണ വിചാരങ്ങളിലേക്കു നുമുക്കു ശ്രദ്ധ തിരിക്കാം.
ഓണം ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും ഒരുമയുടെയും ആഘോഷമാണങ്കിൽ അത് ഈ ഭൂമിയിൽ അനുഭവിച്ച വ്യക്തിയായിരുന്നു യൗസേപ്പിതാവ്.
 
ദൈവ ഹിതത്തോടൊപ്പം നടന്നു നീങ്ങി എന്നതായിരുന്നു ആ ജീവിതത്തിൻ്റെ ഐശ്വര്യം. ദൈവസ്നേഹത്താൽ നിറഞ്ഞ അവൻ്റെ ജീവിതത്തിൽ എന്നും സമൃദ്ധിയുണ്ടായിരുന്നു. നസറത്തിലെ തിരുക്കുടുംബം ഭൂമിയിൽ എങ്ങനെ ഒരുമയിൽ വസിക്കാം എന്നതിൻ്റെ നിത്യം നിലനിൽക്കുന്ന പാഠപുസ്തകമാണ്. നസറത്തിലെ കുടുബം നന്മകൾ നിറഞ്ഞതായതിനാൽ ആ കുടുംബത്തിലെ കാഴ്ചകൾ കുടുംബ ജീവിതം നയിക്കുന്നവർ കണികണ്ട് ഉണരേണ്ട നന്മയാണ്.
 
കള്ളവും ചതിയും ഇല്ലാത്തതിൻ്റെ ഓർമ്മകൾ സമ്മാനിക്കുന്ന ഈ തിരുവോണാനാളിൽ കള്ളവും ചതിയും എന്തെന്നറിയാത്ത ദൈവ പിതാവിൻ്റെ ഭൂമിയിലെ പ്രതിനിധിയെ നമുക്കു അനുകരിക്കാം.
 
ഓണം കഴിഞ്ഞാലും ഐശ്വര്യവും സമൃദ്ധിയും ഒരുമയും നമ്മുടെയും ജീവിതത്തിൽ നിലനിൽക്കണമെങ്കിൽ യൗസേപ്പിതാവിനെപ്പോലെ ദൈവത്തോടൊപ്പം നടന്നു നീങ്ങാൻ നാം പരിശീലിച്ചാൽ മതി.
 
ഫാ. ജയ്സൺ കുന്നേൽ mcbs
 
Advertisements

Leave a comment