ഒരു ‘അഡ്മിൻ’ ന്റെ രോദനം

Nelsapy's avatarNelsapy

ഒരു ‘അഡ്മിൻ’ ന്റെ രോദനം
***********
പ്രിയപ്പെട്ടവരെ,നമ്മുടെ ‘വരമ്പത്ത് കുടുംബ കൂട്ടായ്മ (vkk) പിരിച്ചു പിരിച്ചുവിടാൻ തീരുമാനിച്ച വിവരം ഞാൻ സന്തോഷപൂർവ്വം എല്ലാ അംഗങ്ങളെയും അറിയിക്കുന്നു. ഇതുവരെ നൽകിയ സഹകരണത്തിന് പെരുത്തു നന്ദി സാറന്മാരെ. പെരുത്തു നന്ദി.. ഇതിലും കൂടുതൽ സഹകരണം താങ്ങാനുള്ള ശേഷി ഈ ശരീരത്തിനില്ല.

ആ ദിവസം
****
ഹ! ആ ദിവസം എനിക്കിപ്പോഴും ഓർമയുണ്ട്..ലോകത്ത് പലയിടത്തുമായി ചിതറിത്തെറിച്ചു കിടക്കുന്ന ‘വരമ്പത്ത് കുടുംബാംഗങ്ങളെ’ ഒറ്റ ഗ്രൂപ്പിന്റെ കീഴിൽ കൊണ്ടുവരിക എന്ന ചരിത്രപരമായ ദൗത്യം നിർവഹിക്കാൻ വേണ്ടി, ഞാൻ ‘വരമ്പത്ത് കുടുംബ കൂട്ടായ്മ’എന്ന ഗ്രൂപ്പ് വാട്സാപ്പിൽ ക്രിയേറ്റ് ചെയ്ത ദിവസം.. (ആ ദിവസത്തെ ശപിക്കാൻ ഏതൊക്കെ വാക്കുകൾ വേണമെന്ന് ഞാൻ ഇപ്പോൾ നിഘണ്ടുവിൽ പരതുകയാണ്…) ഗ്രൂപ്പിന്റെ ആദ്യ ദിവസങ്ങൾ….പുത്തനച്ചിമാർ ഇരുട്ട വെളുക്കെ പുരപ്പുറം തൂക്കുകയാ യിരുന്നു. ഫോട്ടോകൾ ഇട്ട് പരിചയപ്പെടുത്തൽ..വോയിസ് ഇട്ട് പരിചയപ്പെടുത്തൽ..അളിയാ അണ്ണാ വിളികൾ.. താനെയിൽ നിന്ന് ജിതേഷും കുടുംബവും അങ്കമാലിയിൽ നിന്ന് മധു അണ്ണൻ സിംബാബ്വേയിൽ നിന്ന് അനിത ചേച്ചിയും കുടുംബവും മംഗലം മുളയിലെ അനീഷ് ഇറ്റലിയിലെ കിരൺ തുടങ്ങി ലോക്കലിലും വിദേശത്തുമായി പരസ്പരം കാണാതെ അറിയാതെ ചിതറിത്തെറിച്ചു കിടക്കുന്ന വരമ്പത്ത് കുടുംബങ്ങൾ ആഹ്ലാദിച്ചു..അർമാദിച്ചു… എന്നെ, വരമ്പത്തു കുടുംബത്തിന്റെ നവയുഗ ശില്പി,എന്നുവരെ വിശേഷിപ്പിച്ചു കളഞ്ഞു..വരമ്പത്തു കുടുംബത്തിലെ 99% അംഗങ്ങളും പരസ്പരം പരിചയപ്പെട്ടതും തിരിച്ചറിഞ്ഞതും ഈ വാട്സാപ് കൂട്ടായ്മയിലൂടെ ആണെന്നുള്ളത് എനിക്ക് നിർവൃതി നൽകി..ഒരു മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആയി ഞാൻ എന്നെ സ്വയം അവരോധിച്ചു .. അംഗങ്ങൾ കുശലങ്ങൾ പൊടിപൊടിച്ചു…

View original post 772 more words


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment