Parishudhathmave Shakthi Pakarnnidaname… Lyrics

പരിശുദ്ധാത്മാവേ ശക്തി പകര്‍ന്നിടണേ
അവിടത്തെ ബലം ഞങ്ങള്‍ക്കാവശ്യമെന്ന്
കര്‍ത്താവെ നീ അറിയുന്നു

ആദ്യനൂറ്റാണ്ടിലെ അനുഭവം പോല്‍
അതിശയം ലോകത്തില്‍ നടന്നിടുവാന്‍ (2)
ആദിയിലെന്നപോലാത്മാവേ
അമിതബലം തരണേ (2)

(പരിശുദ്ധാത്മാവേ…)

ലോകത്തിന്‍ മോഹം വിട്ടോടുവാന്‍
സാത്താന്‍റെ ശക്തിയെ ജയിച്ചിടുവാന്‍ (2)
ധീരതയോടു നിന്‍ വേല ചെയ്‌വാന്‍
അഭിഷേകം ചെയ്‌തിടണേ (2)

(പരിശുദ്ധാത്മാവേ…)

കൃപകളും വരങ്ങളും ജ്വലിച്ചീടുവാന്‍
ഞങ്ങള്‍ വചനത്തില്‍ വേരൂന്നി വളര്‍ന്നിടുവാന്‍ (2)
പിന്‍മഴയെ വീണ്ടും അയയ്‌ക്കണമേ
നിന്‍ ജനം ഉണര്‍ന്നിടുവാന്‍ (2)

(പരിശുദ്ധാത്മാവേ…)

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment