
“മാലാഖമാരെപ്പോൽ പരിശുദ്ധയായവൾ” എന്നാണ് തിരുസഭമാതാവ് അവളെ വിശേഷിപ്പിക്കുന്നത്. 1560 – 70 കാലഘട്ടത്തിൽ ലൂഥറന്മാർ (പ്രൊട്ടസ്റ്റന്റ്) കത്തോലിക്ക സഭയെ തകർക്കുമെന്ന് ഭീഷണി മുഴക്കിയപ്പോൾ തിരുസഭയെ തന്റെ തൂലിക കൊണ്ട് പുനരുജ്ജീവിപ്പിച്ച ശക്തയായ വിശുദ്ധയാണ് അമ്മ ത്രേസ്യ. കേരളത്തിൽ മാഹി , വല്ലം പള്ളികൾ പുണ്യവതിയുടെ പേരിൽ വളരെ പ്രസിദ്ധിയാർജ്ജിച്ചതാണ്. മെഡിറ്റേഷൻ, ആധ്യാത്മീകജീവിതം മുതലായവയുടെ മാതാവായി ഈ പുണ്യവതി കണക്കാക്കപെടുന്നു. ലോകത്തിൽ ഈ വിശുദ്ധയുടെ സ്വാധീനം വളരെ വളരെ വലുതാണ്. അതിനാൽ തന്നെ അവളുടെ ഭക്തിസമ്പ്രദായങ്ങൾ അനുകരിക്കുന്നതിൽ ആളുകൾ ഉത്സാഹപൂർവ്വം പരിശ്രമിക്കുന്നു. കർമ്മലീത്ത സഭയുടെ ആധ്യാത്മീക ഗുരുനാഥയാണ് ഈ വിശുദ്ധ.
ഏവർക്കും ആവിലായിലെ വിശുദ്ധ അമ്മത്രേസ്യായുടെ തിരുനാൾ ആശംസകൾ – ഒക്ടോബർ 15