നന്ദിയോടെ ഞാൻ സ്തുതിപാടിടും
എന്റെ യേശു നാഥാ
എനിക്കായി നീ ചെയ്തൊരു നന്മക്കും
ഇന്ന് നന്ദി ചൊല്ലുന്നു ഞാൻ (2)
അർഹിക്കാത്ത നന്മകളും
എനിക്കേകിടും കൃപാനിധേ (2)
യാചിക്കാത്ത നന്മകൾ പോലുമേ
എനിക്കെകിയോനു സ്തുതി (2)
സത്യദൈവത്തിൻ ഏക പുത്രാനാം
അങ്ങിൽ വിശ്വസിക്കുന്നു ഞാൻ (2)
വരും കാലമൊക്കെയും നിന് കൃപ
വരങ്ങൾ ചോരികയെന്നിൽ (2)
Advertisements

Leave a comment