SUNDAY SERMON LK 1, 5-25

Saju Pynadath's avatarSajus Homily

 

കോവിഡിന്റെ പിടിയിൽപെട്ടു നട്ടംതിരിയുന്ന ലോകത്തിനൊപ്പം, നമ്മുടെ വിശ്വാസത്തിന്റെ ആഘോഷവും പ്രഘോഷണവുമായി ഇക്കൊല്ലവും നാം ക്രിസ്തുമസ് ആഘോഷിക്കുവാൻ ഒരുങ്ങുകയാണ്. ക്രൈസ്തവവിശ്വാസം വലിയ വലിയ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം 2021 ലെ ക്രിസ്തുമസ് ആഘോഷിക്കുവാൻ ഒരുങ്ങുന്നത്. ലോകം മുഴുവനും രാഷ്ട്രീയ ഇസ്ലാമിന്റെ അധീശത്വ ഭീകരത ജനങ്ങളിൽ ഭയം ജനിപ്പിക്കുന്ന ഒരു കാലഘട്ടമാണിത്. ക്രൈസ്തവ ചരിത്രത്തിന്റെ ആദ്യകാലങ്ങളിൽ ഉണ്ടായ ക്രൈസ്തവ അധിനിവേശത്തെ ചൂണ്ടിക്കാട്ടി എത്ര ന്യായീകരിച്ചാലും ഇന്നത്തെ മുസ്‌ലിം അധിനിവേശ ശ്രമങ്ങളെ നീതീകരിക്കാനാവില്ല. നൈജീരിയ പോലുള്ള രാജ്യങ്ങളിലെ ക്രൈസ്തവ മത മർദ്ദനങ്ങളും, ലെബനോൻ, സുഡാൻ പോലുള്ള രാജ്യങ്ങളിലെ അസ്വസ്ഥതകളും നമ്മെ വേദനിപ്പിക്കുന്നുണ്ട്. കൊറോണ പകർച്ച വ്യാധികൾക്കിടയിലും മതേതരത്വ രാജ്യമായ നമ്മുടെ ഇന്ത്യയിൽ ക്രൈസ്തവർ ആക്രമിക്കപ്പെടുന്നുണ്ട്. കർണാടകയിലെ ബൽഗാമിലുള്ള ക്രൈസ്തവരിന്ന് തീവ്ര ഹിന്ദുത്വയുടെ ഭീഷണിയിലാണ്. യൂറോപ്യൻ രാജ്യങ്ങളിലെ ഇസ്‌ലാമിക ആക്രമണങ്ങളും, നമ്മുടെ നാട്ടിലെ ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് പോലുള്ള കാര്യങ്ങളും നമ്മുടെ വിശ്വാസത്തെ വല്ലാതെ ഉലയ്ക്കുന്നുണ്ട്. അതോടൊപ്പം ചേർത്ത് വയ്‌ക്കേണ്ട ഒന്നാണ് നമ്മുടെ സീറോ മലബാർ സഭയിലെ വിശുദ്ധ കുർബാനയെച്ചൊല്ലിയുള്ള വിവാദങ്ങൾ. ഇത് നമ്മൾ സാധാരണ ക്രൈസ്തവരെ എത്രമാത്രം വേദനിപ്പിക്കുന്നുണ്ട് എന്നത് പറഞ്ഞറിയിക്കാൻ വയ്യ. മനുഷ്യ ജീവന് യാതൊരു മൂല്യവും കൽപ്പിക്കാതെ ഭ്രൂണഹത്യയെ നിയമവിധേയമാക്കുന്ന ധാർമികപ്രശ്നവും ഈ കാലഘട്ടത്തിന്റെ വലിയ മുറിവാണ്.

ഈ സാഹചര്യങ്ങൾ ഞാൻ ഓർമപ്പെടുത്തുന്നത് വന്നണഞ്ഞിരിക്കുന്ന ക്രിസ്തുമസ് കാലത്തെ വിശ്വാസത്തിന്റെ വെളിച്ചത്തിൽ ഗൗരവത്തോടെ കാണുവാൻ വേണ്ടിയാണ്. നന്മയും സന്തോഷവും, സമാധാനവുമാണ് നാം ആഗ്രഹിക്കുന്നതെങ്കിലും, നമ്മുടെ അറിവുപോലുമില്ലാതെ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന…

View original post 997 more words


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment