SUNDAY SERMON LK 1, 26-38

Saju Pynadath's avatarSajus Homily

Luke 1 Annunciation | Saint Mary's Press

മംഗളവർത്തക്കാലത്തിന്റെ ഈ രണ്ടാം ഞായറാഴ്ച്ച, തെല്ല് ആകുലതയോടെയായിരിക്കണം നമ്മൾ ഇന്നത്തെ സുവിശേഷം വായിച്ചുകേട്ടത്. നമുക്കറിയാവുന്നതുപോലെ, വിശുദ്ധ കുർബാനയർപ്പണത്തിന്റെ ഏകീകരണത്തിന്റെ പേരിൽ ഉണ്ടായ ആശയക്കുഴപ്പങ്ങളും, പ്രായോഗിക ബുദ്ധിമുട്ടുകളും ഇന്നത്തെ സുവിശേഷത്തിന്റെ വെളിച്ചത്തിൽ നമ്മുടെ ക്രൈസ്തവ മനഃസ്സാക്ഷിയോട് ചില ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. കത്തോലിക്കാ സഭയിലെ വ്യക്തിഗത സഭകളിലൊന്നായ നമ്മുടെ സീറോമലബാർ സഭയുടെ അന്തസ്സിനേയും, അച്ചടക്കത്തേയും, കെട്ടുറപ്പിനെയും ബാധിക്കുമാറ്, വിശുദ്ധ കുർബാനയിൽ നാം പറയുന്നപോലെ, സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചു ബിഷപ്പിനെയും, സഭയുടെ ഉന്നതാധികാര സമിതിയായ ബിഷപ്‌സ് സിനഡിന്റെ തീരുമാനത്തെയും, എന്തെല്ലാം ന്യായീകരണങ്ങളുടെ പേരിലായാലും, വിലമതിക്കാതെ പോയ സാഹചര്യം, പരിശുദ്ധ അമ്മയുടെ “ഇതാ കർത്താവിന്റെ ദാസി, നിന്റെ വചനംപോലെ എന്നിൽ സംഭവിക്കട്ടെ” യെന്ന സമർപ്പണ മനോഭാവത്തിന്റെ മുൻപിൽ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

ഈ കാര്യം സൂചിപ്പിക്കാതെ തന്നെ വേണമെങ്കിൽ ഇന്നത്തെ സുവിശേഷ ഭാഗത്തിന്റെ വിചിന്തനം നമുക്ക് നടത്താം. പക്ഷേ, അപ്പോൾ നാം കണ്ണടച്ച് ഇരുട്ടാക്കുകയായിരിക്കും. ആത്മാർത്ഥത ഇല്ലാത്തവരായിപ്പോകും. ഇന്നത്തെ ദൈവവചനഭാഗം, പരിശുദ്ധ കന്യകാമറിയത്തിന്റെ സമർപ്പണമനോഭാവം നമ്മുടെ ആനുകാലിക ജീവിത സാഹചര്യങ്ങളോട്, അവയോട് നാം പുലർത്തുന്ന മനോഭാവങ്ങളോട് എന്ത് പറയുന്നു എന്നല്ലേ ശരിക്കും നാം പരിശോധിക്കേണ്ടത്?

വളരെ സാധാരണമായ ഗ്രാമീണ സാഹചര്യങ്ങളിൽ ജീവിച്ച മറിയം എന്നൊരു സാധാരണ യുവതി, ദൈവത്തിന്റെ രക്ഷാകരചരിത്രത്തോടു ചേർന്ന് അവളുടെ ജീവിതത്തിലെടുത്ത ഒരു തീരുമാനത്തിന്റെ, അവൾ പുലർത്തിയ മനോഭാവത്തിന്റെ ആഘോഷമാണ് ഇന്നത്തെ സുവിശേഷ ഭാഗം. ദൈവത്താൽ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടതുകൊണ്ടാകാം, ദൈവമേ നിന്റെ ഇഷ്ടം നിറവേറട്ടെയെന്നും പറഞ്ഞു ജീവിച്ചതുകൊണ്ടാകാം, മകളേ, നിനക്കുവേണ്ടി, നിന്റെ നാളേയ്ക്കു…

View original post 1,034 more words


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment