വിശുദ്ധ യൗസേപ്പിതാവിനോടുള്ള നൊവേന

പ്രാരംഭഗാനം
(അധ്വാനിക്കുന്നവർക്കും….)
നീതിമാനായ താതാ
മാർ യൗസേപ്പു പുണ്ണ്യതാതാ
മാനവരാദരവാൽ കീർത്തിക്കും പുണ്ണ്യതാതാ

ചോദിപ്പോർക്കേന്തും നൽകി
ആശകൾ തീർത്തിടുന്ന ഈശോ തൻ സ്നേഹതാത കാരുണ്ണ്യമെകിടണേ

ആശ്രയം തേടിയങ്ങേ പാദത്തിൽ വന്നിടുന്ന
ആർത്തരെ കൈവിടാതെ
കാത്തുപാലിക്ക താതാ

പ്രാരംഭപ്രാർത്ഥന

കാരുണ്യവനായ ഈശോയെ, അങ്ങേ വളർത്തു പിതാവായ വിശുദ്ധ യൗസേപ്പിതാവിനെ ഞങ്ങളുടെ പ്രത്യേക മദ്ധ്യസ്ഥനും പിതാവുമായി ഞങ്ങൾ ഏറ്റുപറയുന്നു. തിരുക്കുടുംബത്തെ കാത്തു പരിപാലിച്ച യൗസേപ്പിതാവേ ഞങ്ങൾ ഓരോരുത്തരുടെയും കുടുംബങ്ങളെ കാത്തുപരിപാലിക്കണമേ. കരുണാനിധിയായ ദൈവമേ വിശുദ്ധ യൗസപ്പിതാവിനെപ്പോലെ സത്യത്തിലും നീതിയിലും വിവേകത്തിലും വളരുവാൻ വേണ്ട അനുഗ്രഹം ഞങ്ങൾക്ക് നൽകണമേ. ഓ ദൈവമേ യൗസേപ്പിതാവ് വഴി ഞങ്ങൾ അർപ്പിക്കുന്ന ഈ പ്രാർത്ഥന കാരുണ്യപൂർവം സ്വീകരിച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ. ആമ്മേൻ.

വിശുദ്ധ യൗസപ്പിതാവിനോടുള്ള മധ്യസ്ഥ പ്രാർത്ഥന

ഭാഗ്യപ്പെട്ട മാർ യൗസേപ്പേ /എന്റെയും എന്റെ കുടുംബത്തിന്റെയും /എല്ലാവിധ ആവശ്യങ്ങളും പ്രയാസങ്ങളും /അങ്ങേ പാദത്തിൽ സമർപ്പിക്കുന്നു. അങ്ങയുടെ ക്ഷമയും സമാധാനവും /ഞങ്ങൾക്കും നൽകണമേ. എന്റെ ക്ലെശങ്ങളും ബുദ്ധിമുട്ടുകളും (നിയോഗം പറയുക )അങ്ങ് സ്നേഹത്തോടെ സ്വീകരിച്ച് /അവയ്ക്ക് സന്തോഷകരമായ/പരിസമാപ്തിയുണ്ടാക്കിത്തരണമേ. അങ്ങയോടു പ്രാർത്ഥിച്ചിട്ട് ഫലമുണ്ടായില്ല എന്നു പറയുവാൻ /എനിക്കിടയാകരുതേ. ഈശോയുടെ തൃക്കരങ്ങളിൽ മാതാവിന്റെ സാമീപ്യത്തിൽ /ഇഹലോകവാസം വെടിയാനുള്ള/മഹാഭാഗ്യം സിദ്ധിച്ച /വിശുദ്ധ യൗസേപ്പേ /അങ്ങയെപ്പോലെ ഞങ്ങൾ ഓരോരുത്തർക്കും /ജീവിതാന്ത്യത്തിൽ /നല്ല മരണവും /സ്വർഗ്ഗഭാഗ്യവും /ലഭിക്കുന്നതിനുള്ള അനുഗ്രഹത്തിനായി /അങ്ങേ തിരുക്കുമരനോട് പ്രാർത്ഥിക്കണമേ. പ്രിയ പിതാവേ /ഞങ്ങളുടെ കുടുംബങ്ങളെ /നസ്രത്തിലെ തിരുക്കുടുംബം പോലെ /പരസ്പ്പരം സ്നേഹത്തിലും /കൂട്ടയ്‌മയിലും /സഹകരണത്തിലും /സമാധാനത്തിലും /നിലനിർത്തണമേ. യാതൊരുവിധ അപകടങ്ങളിലും /മഹാമാരിയിലും /പ്രകൃതി ദുരന്തങ്ങളിലും /അകപ്പെടാതിരിക്കാൻ വേണ്ട അനുഗ്രഹം അങ്ങേ വല്ലഭമുള്ള മദ്ധ്യ സ്ഥം വഴി /ഞങ്ങൾക്കു വാങ്ങി തരണമേ. പാപികളായ ഞങ്ങളുടെ മരണസമയത്ത് /പരിശുദ്ധ മാതാവിന്റെയും അങ്ങയുടെയും സഹായത്താൽ /അങ്ങയെപ്പോലെ /ഭാഗ്യമരണം ലഭിക്കത്തക്കവിധം /ദൈവഹിതമനുസരിച്/ജീവിക്കാനുള്ള കൃപ ഞങ്ങൾക്കു /പ്രാപിച്ചു തരണമേ.

വിശുദ്ധ യൗസേപ്പിതാവിനോടുള്ള ലുത്തിനിയ

കർത്താവേ അനുഗ്രഹിക്കണമേ
മിശിഹായെ അനുഗ്രഹിക്കണമേ
കർത്താവേ അനുഗ്രഹിക്കണമേ
മിശിഹായെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
മിശിഹായെ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ
സ്വർഗസ്ഥനായ പിതാവേ(ഞങ്ങളെ അനുഗ്രഹിക്കണമേ )
ലോകരക്ഷകനായ മിശിഹായെ(ഞങ്ങളെ അനുഗ്രഹിക്കണമേ )
പിതാവായ ദൈവമേ
പരിശുദ്ധത്മാവായ ദൈവമേ
ഏക ദൈവമായ പരിശുദ്ധ ത്രിത്വമേ
പരിശുദ്ധ മറിയമേ
വിശുദ്ധ യൗസേപ്പേ
ദാവീദിന്റെ വിശ്ഷ്ട്ട സന്താനമേ
ഗോത്രപിതാക്കളുടെ പ്രകാശമേ
ദൈവകുമാരന്റെ വളർത്തു പിതാവേ
മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ
ഈശോയുടെ സിംഹാസനമേ
തിരുക്കുടുംബത്തിന്റെ തലവനെ
എത്രയും നീതിമനായ വിശുദ്ധ യൗസേപ്പേ
മഹാ വിരക്തനായ വിശുദ്ധ യൗസേപ്പേ
മഹാ വിവേകിയായ വിശുദ്ധ യൗസേപ്പേ
മഹാ ധീരനായ വിശുദ്ധ യൗസേപ്പേ
അത്യന്ത്യം അനുസരണമുള്ള വിശുദ്ധ യൗസേപ്പേ
മഹാ വിശ്വസ്ഥനായ വിശുദ്ധ യൗസേപ്പേ
ക്ഷമയുടെ ദർപ്പണമേ
ദാരിദ്ര്യത്തിന്റെ സ്നേഹിതാ
തൊഴിലാളികളുടെ മാതൃകയെ
കുടുംബ ജീവിതത്തിന്റെ അലങ്കാരമേ
കന്യകകളുടെ സംരക്ഷകാ
കുടുംബങ്ങളുടെ ആധാരമേ
നിർഭാഗ്യരുടെ ആശ്വാസമേ
രോഗികളുടെ ആശ്രയമേ
മരണസന്നരുടെ മധ്യസ്ഥ
പിശാചുകളുടെ പരിഭ്രമമെ
തിരുസഭയുടെ പാലകാ

ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യ കുഞ്ഞാടെ
കർത്താവേ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ

ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യ കുഞ്ഞാടെ
കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യ കുഞ്ഞാടെ
കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ

ദൈവം അദ്ദേഹത്തെ തന്റെ ഭവനത്തിന്റെ അധിപനായി നിയോഗിച്ചു. തന്റെ സകല സമ്പത്തുകളുടെയും സംരക്ഷകനുമാക്കി

പ്രാർത്ഥിക്കാം
പരിശുദ്ധ കന്യകാമറിയത്തിന്റെ ഭർത്താവായി വിശുദ്ധ യൗസേപ്പിനെ തിരഞ്ഞെടുക്കുവാൻ തീരുമനസ്സായ ദൈവമേ, ഭൂമിയിൽ സംരക്ഷകനായി ഞങ്ങൾ വണങ്ങുന്ന ഈ വിശുദ്ധൻ സ്വർഗത്തിലും ഞങ്ങളുടെ മധ്യസ്ഥനായിരിക്കുവാൻ കൃപയുണ്ടാകണമേ. ഞങ്ങളുടെ കർത്താവും അങ്ങയുടെ പുത്രനുമായ ഏശു ക്രിസ്തുവഴി സമർപ്പിക്കുന്ന ഈ പ്രാർത്ഥന കേട്ടരുളണമേ.

ഈശോ മിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ
വിശുദ്ധ യൗസേപ്പിതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

സമാപന പ്രാർത്ഥന

ഓ, കന്യകമറിയത്തിന്റെ ഏറ്റവും നിർമ്മലനായ വല്ലഭനേ, ഞങ്ങളുടെ പ്രിയപ്പെട്ട രക്ഷകർത്താവായ വിശുദ്ധ യൗസേപ്പേ, അങ്ങേ സഹായം തേടിയവരിലും അങ്ങേ സംരക്ഷണം അപേക്ഷിച്ചവരിലും ഒരാളെയെങ്കിലും ഒരിക്കൽപോലും അങ്ങ് ഉപേക്ഷിച്ചതായി കേൾക്കപ്പെട്ടിട്ടില്ലന്ന് ഓർക്കണമേ. ഈ വിശ്വാസത്തിൽ ശരണപ്പെട്ട് അങ്ങേപ്പക്കൽ ഞങ്ങൾ അണയുന്നു. അങ്ങേപ്പക്കൽ ഞങ്ങളെത്തന്നെ പൂർണ്ണമായി അർപ്പിക്കുന്നു. ഓ, ഞങ്ങളുടെ രക്ഷകന്റെ വളർത്തുപിതാവേ, ഞങ്ങളുടെ അപേക്ഷ ഉപേക്ഷിക്കാതെ ദയപൂർവം കേട്ടരുളണമേ ആമ്മേൻ.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment