വിവാഹം – ബധിരരും മൂകരും കുറുപ്പംപടി ഫൊറോന പള്ളിയിൽ

വിവാഹം – ബധിരരും മൂകരും കുറുപ്പംപടി ഫൊറോന പള്ളിയിൽ 27/01/2022

Advertisements

ഒരാഴ്ചയ്ക്കുള്ളിൽ രണ്ടു ലക്ഷത്തി ഇരുപത്തയ്യായിരം പേർ കണ്ടുകഴിഞ്ഞ ഒരു വിവാഹകൂദാശാവീഡിയോ ആണിത്. ബധിരരാണ് വധുവും വരനും എന്നതാണ് ഈ കർമത്തിലെ പ്രത്യേകത. ജോയൻസും ജ്യോതിയും ഹാപ്പിയാണ്…

സഭയ്ക്ക് ബധിരരോടുള്ള സവിശേഷ പരിഗണനയുടെ നേർക്കാഴ്ചയും കൂടിയാണ് ഇത്രയ്ക്കു വൈറലായിത്തീർന്നുകൊണ്ടിരിക്കുന്നത്. ഹോളി ക്രോസ്സ് സന്യാസസഭാംഗമായ ബഹു. ബിജുവച്ചൻ ആംഗ്യഭാഷയിലൂടെ ദമ്പതികൾക്ക് ആശയങ്ങൾ വ്യക്തമാക്കിക്കൊടുക്കുന്നതും അവർ സജീവമായി കൂദാശയിലുടനീളം പങ്കെടുക്കുന്നതുമാണ് ഇതിലെ ആകർഷണം.

ബഹു. ബിജുവച്ചനെപ്പോലെ എത്രയെത്ര വൈദികരും സന്യസ്തരും അല്മായരുമാണ് ഇത്തരത്തിൽ ഭിന്നശേഷിക്കാർക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചിട്ടുള്ളത്! മാസത്തിൽ ഇത്തരം മൂന്നു കല്യാണങ്ങൾക്കെങ്കിലും താൻ കാർമികനാകാറുണ്ടെന്നതാണ് ബിജുവച്ചൻ്റെ സാക്ഷ്യം. കെസിബിസി ആസ്ഥാനമായ പിഒസിയിൽ വച്ച് ബധിരർക്കായി നടത്തപ്പെടുന്ന വിവാഹ ഒരുക്ക കോഴ്സിൽ അനേകം അക്രൈസ്തവരും പങ്കെടുക്കുന്നുണ്ട്. ജാതി മതഭേദമന്യേയാണ് ഇവർക്കുള്ള കൗൺസിലിംങ് സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളത്.

വിവിധ തരം ഭിന്നശേഷിക്കാർക്കുവേണ്ടിയും അവശർക്കുവേണ്ടിയും കേരളസഭ ചെയ്യുന്ന ആത്മീയവും ബൗദ്ധികവും തൊഴിൽപരവും ആരോഗ്യപരവുമായ വ്യത്യസ്തപ്രവർത്തനങ്ങൾ ഒന്ന് അറിയാനും വിലമതിക്കാനും ഈ സമൂഹം തയ്യാറായിരുന്നെങ്കിൽ!

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment