Msgr Joseph Padiyaramparambil (69) Passes Away

വരാപ്പുഴ അതിരൂപത മുൻ വികാരിജനറൽ മോൺ. ജോസഫ് പാടിയാരംപറമ്പിൽ നിര്യാതനായി

കൊച്ചി : വരാപ്പുഴ അതിരൂപത മുൻ വികാരിജനറലും, അതിരൂപതയുടെ ഭദ്രാസന ദേവാലയമായ സെന്റ്. ഫ്രാൻസിസ് അസ്സീസി കത്തീഡ്രലിന്റെ ഇപ്പോഴത്തെ വികാരിയുമായ മോൺ. ജോസഫ് പാടിയാരംപറമ്പിൽ ഇന്ന് (08/02/2022) വെളുപ്പിന് 3.20 ന് നിര്യാതനായി.

വരാപ്പുഴ അതിരൂപതയുടെ ഭരണ നിർവഹണ രംഗത്തും അജപാലന ശുശ്രുഷ മേഖലകളിലും മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച അദ്ദേഹം മികച്ച സംഘാടകനും നേതൃത്വ പാടവവുമുള്ള ഒരു വൈദികനായിരുന്നു.
വരാപ്പുഴ അതിരൂപത വികാരിജനറൽ, എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ, സെന്റ്. ജോസഫ് മൈനർ സെമിനാരി റെക്ടർ, പെരുമ്പിള്ളി ക്രിസ്തു ജയന്തി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ, ഹോളി ഏയ്ഞ്ചൽസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച അദ്ദേഹം പറവൂർ ഡോൺ ബോസ്ക്കോ, എറണാകുളം സെന്റ്. ഫ്രാൻസിസ് അസ്സിസി കാത്തീഡ്രൽ, എളംകുളം, എന്നീ സ്ഥലങ്ങളിൽ സഹവികാരിയായും, നെട്ടൂർ, കാക്കനാട്, പറവൂർ, കലൂർ, വെണ്ടുരുത്തി, എറണാകുളം ഇൻഫെന്റ് ജീസസ്, കളമശ്ശേരി സെന്റ്. ജോൺ ഓഫ് ഗോഡ്, എന്നീ ഇടവകകളിൽ വികാരിയായും സേവനം ചെയ്തിട്ടുണ്ട്.
വരാപ്പുഴ അതിരൂപതയുടെ വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം കെ എൽ സി എ സ്പെഷ്യൽ ഡയറക്ടർ, ജനറൽ കോർഡിനേറ്റർ ഫോർ മിനിസ്ട്രിസ് ആൻഡ് കമ്മീഷൻസ്, അതിരൂപതാ ഹെറിറ്റേജ് കമ്മീഷൻ ഡയറക്ടർ, അതിരൂപതാ ആലോചന സമിതി അംഗം, ഫൊറോനാ വികാരി തുടങ്ങിയ സേവനങ്ങളും അനുഷ്ഠിച്ചിട്ടുണ്ട്.

ഇപ്പോൾ എറണാകുളം സെന്റ്. ഫ്രാൻസിസ് അസ്സിസി കത്തീഡ്രലിൽ വികാരിയായി സേവനം അനുഷ്ഠിക്കവെ ആണ്ഹൃദയാഘാതം മൂലം മരണം സംഭവിച്ചത്.
പ്രിയപ്പെട്ട മോൺ. ജോസഫ് പടിയാരം പറമ്പിലിന്റെ ഭൗതികദേഹം ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 5.30 വരെ എറണാകുളം സെന്റ് ഫ്രാൻസിസ് അസ്സീസി കത്തീഡ്രൽ ദൈവാലയത്തിൽ പൊതുദർശനത്തിന് വയ്ക്കുന്നതാണ്. തുടർന്ന് കത്തീഡ്രലിൽ പരേതസ്മരണാ ദിവ്യബലി. പിന്നീട് ഇന്ന് വൈകിട്ട് 7 മണി മുതൽ നാളെ (ഫെബ്രുവരി 9 ബുധൻ) രാവിലെ 8 മണി വരെ അദ്ദേഹത്തിന്റെ ഭവനത്തിൽ (ഞാറക്കൽ ഗവ. ആശുപത്രിയ്ക്ക് കിഴക്ക് NRA Lane) അന്ത്യോപചാരം അർപ്പിക്കാവുന്നതാണ്. നാളെ രാവിലെ 8.15 മുതൽ 10.30 വരെ പെരുമ്പിള്ളി തിരുക്കുടുംബ ദൈവാലയത്തിൽ പൊതുദർശനത്തിന് ശേഷം 10.30 ന് അഭിവന്ദ്യ ജോസഫ് കളത്തിപറമ്പിൽ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ മൃതസംസ്ക്കാരകർമ്മങ്ങൾ ആരംഭിക്കും. നമ്മുക്ക് പ്രിയ മോൺ. ജോസഫ് പടിയാരം പറമ്പിലിന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാം🙏🙏🙏

ഫാ. എബിജിൻ അറയ്ക്കൽ
ചാൻസലർ

Advertisements

വരാപ്പുഴ അതിരൂപത വികാരി ജനറലായിരുന്ന മോൺസിഞ്ഞോർ ജോസ് പടിയാരംപറമ്പിൽ നിര്യാതനായി.

ഊർജ്ജസ്വലനായ വൈദിക ശ്രേഷ്ഠനായിരുന്ന അദ്ദേഹം സഭാ – സമുദായ പ്രവർത്തനങ്ങളിൽ എപ്പോഴും അല്മായ പക്ഷക്കാരനായിരുന്നു. വരാപ്പുഴ അതിരൂപതയിലെ അല്മായ ശാക്തീകരണത്തിനായി അഹോരാത്രം പ്രവർത്തിച്ചിരുന്ന അദ്ദേഹം നിരവധി അല്മായ നേതാക്കൾക്ക് പ്രചോദനം നൽകിയ മഹത് വ്യക്തി കൂടിയായിരുന്നു.

മോൺ. പടിയാരം പറമ്പിലിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.

അഡ്വ ജോസി സേവ്യർ,
ചെയർമാൻ DLP.

✝️✝️✝️🌿🌿🌿🛐🛐🛐

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment