ബൈബിൾ വചനം ഉദ്ധരിച്ച് വീണ്ടും ഡേവിഡ് അലാബയുടെ Facebook പോസ്റ്റ്
കാഴ്‌ചയാലല്ല വിശ്വാസത്താൽ നയിക്കപ്പെടുവിൻ (2 കോറി 5 : 7).
സെപ്യിനിലെ റയൽ മാഡ്രിഡ് ഫുട്ബോൾ ക്ലബിൻ്റെയും ഓസ്ട്രിയാ രാജ്യത്തിൻ്റെയും സൂപ്പർ താരമായ ഡാവിഡ് അലാബ വീണ്ടും ബൈബിൾ വചനം ഉദ്ധരിച്ച Facebook പോസ്റ്റ് ചെയ്തിരിക്കുന്നു. ഇത്തവണ കാഴ്‌ചയാലല്ല വിശ്വാസത്താൽ നയിക്കപ്പെടുവിൻ (2 കോറി 5 : 7) എന്നാണ് താരത്തിൻ്റെ കുറിപ്പ്.
2020 ആഗസ്റ്റ് 23 നു പോർച്ചുഗലിലെ ലിസ്ബണിൽ നടന്ന യുവേഫ ചാന്പ്യൻസ് ലീഗ് ഫൈനലിൽ അന്നു അലാബ അംഗമായിരുന്ന ജർമൻ ഫുട്ബോൾ ക്ലബ് ബയേൺ മ്യൂണിക് ചാമ്പ്യൻമാരായപ്പോൾ
എന്റെ ശക്തി യേശുവിലാണ് (Meine Kraft liegt in Jesus) എന്നഴുതിയ ടീ ഷർട്ട് അണിഞ്ഞായിരുന്നു താരത്തിൻ്റെ വിജയാഘോഷം.
തന്റെ വിശ്വാസത്തെ പൊതു സമൂഹത്തിൽ വിളിച്ചു പറയാൻ ഒരിക്കലും മടി കാണിക്കാത്ത പ്രതിഭയാണ് സേവിഡ് അലാബ. വർഷങ്ങൾക്കു മുമ്പു ഒരിക്കൽ അലാബ ട്വിറ്ററിൽ കുറിച്ചു: “ദൈവമില്ലാത്ത ജീവിതം ബോളില്ലാത്ത ഫുട്ബോൾ മത്സരം പോലെയാണ് “. മറ്റൊരിക്കൽ തന്നെ ഫാൻസിസിനായി ഇരുപത്തിമൂന്നാം സങ്കീർത്തനം – കർത്താവാണ് എന്റെ ഇടയൻ – വായിച്ചു കൊടുത്തു. തികഞ്ഞ ക്രിസ്തുമത വിശ്വാസിയായ അലാബ എപ്പോഴും തന്റെ കയ്യിൽ ഒരു ബൈബിൾ സൂക്ഷിക്കുന്നു.
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Advertisements

Leave a comment