SUNDAY SERMON LK 19, 1-10

Saju Pynadath's avatarSajus Homily

1 തിമോ 6, 3-10

നോമ്പുകാലത്തിന്റെ ഈ രണ്ടാം ഞായറാഴ്ച്ച നാം വായിച്ചുകേട്ട സുവിശേഷം നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്, ക്രിസ്തുവിന്റെ കാലത്ത് ഇസ്രായേലിൽ ഉണ്ടായിരുന്ന ചുങ്കക്കാരിൽ പ്രധാനനും, ധനികനുമായിരുന്നആണ്. നമുക്കറിയാവുന്നതുപോലെ, ജീവിതത്തിന്റെ ഓരോ നിമിഷവും നാമെടുക്കുന്ന തീരുമാനങ്ങളാണ് നമ്മുടെയും, നമുക്ക് ചുറ്റും ജീവി ക്കുന്നവരുടെയും, എന്തിന്, ചിലപ്പോൾ ഈ ലോകത്തിന്റെയും ഭാവി നിശ്ചയിക്കുന്നത്. എന്തുകൊണ്ടാണ് ലോകം മുഴുവനും ഇപ്പോൾ യുദ്ധത്തിന്റെ, ഭീതിയുടെ നിഴലിലായിരിക്കുന്നത്?  2022 ഫെബ്രുവരി 24 പ്രഭാതത്തിൽ ഇപ്പോഴത്തെ റഷ്യൻ പ്രസിഡണ്ട് വ്ളാദ്മിർ പുടിൻ (Vladimir Putin) അഹന്തയുടെ, ധാർഷ്ട്യത്തിന്റെ സിംഹാസനത്തിൽ ഇരുന്ന് എടുത്ത ഒരു രാഷ്ട്രീയ തീരുമാനത്തിന്റെ അനന്തരഫലമാണ് ഇന്ന് ലോകം അനുഭവിക്കുന്ന യുദ്ധഭീതി; ആയുധബലമില്ലാത്ത, വലിയ പിന്തുണയില്ലാത്ത യുക്രൈൻ എന്ന രാജ്യം അനുഭവിക്കുന്ന യുദ്ധവും ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവ സുരക്ഷയ്ക്കുവേണ്ടിയുള്ള പലായനവും.

ദൈവമില്ലാത്ത,ദൈവവിശ്വാസമില്ലാത്ത കമ്മ്യൂണിസ്റ്റ് നിരീശ്വര വാദത്തിന്റെ തകർന്നുപോയ ഗോപുരമുകളിലിരുന്ന് എടുക്കുന്ന ഒരു തീരുമാനത്തിന് ലോകത്തെ രക്ഷിക്കുവാൻ, നന്മയിലേക്ക് നയിക്കുവാൻ സാധിക്കുകയില്ലയെന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് വ്ളാദിമിർ പുട്ടിന്റെ യുദ്ധത്തിനോടുള്ള ഈ ആക്രാന്തം! എന്നാൽ,

രാവിലെ ഉണരുമ്പോൾ മുതൽ രാത്രിയിൽ ഉറങ്ങുന്നതുവരെ എത്രയോ തീരുമാനങ്ങളാണ് നാം എടുക്കുന്നത്! രാവിലെ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾ നടത്തണമോ വേണ്ടയോ, ചായയാണോ, കാപ്പിയാണോ  കുടിക്കേണ്ടത്? ജോലിക്കു പോകുമ്പോൾ, സ്കൂളിൽ പോകുമ്പോൾ ഏത് വസ്ത്രം ധരിക്കണം? സ്കൂട്ടറിലോ ബസ്സിലോ, കാറിലോ – ഏതിലാണ് ജോലിക്ക് പോകേണ്ടത്? ഇന്ന് ഞായറാഴ്ച്ച ആയതുകൊണ്ട് പള്ളിയിൽ പോകണമോ, വേണ്ടയോ? Online കുർബാന പോരേ? ഇപ്പോൾ അച്ചന്റെ പ്രസംഗം കേൾക്കണോ വേണ്ടയോ?…

View original post 914 more words


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment