St. Paul’s Letter to the Colossians | വി. പൗലോസ് കൊളോസോസുകാർക്ക് എഴുതിയ ലേഖനം | Malayalam Bible | POC Translation

ആമുഖം

എഫേസോസിന് ഏകദേശം 200 കിലോമീറ്റര്‍ തെക്ക്, ഇത്തെ തുര്‍ക്കിയിലെ ജെന്‍സിലി പട്ടണത്തിനു പതിനാറു കിലോമീറ്ററോളം കിഴക്ക്, ആയിരുു കൊളോസോസ്. ഏതദ്ദേശീയനും പൗലേസിന്റെ സഹപ്രവര്‍ത്തകനുമായിരു എപ്പഫ്രാസ് (കോളോ 1, 6-7) ആയിരിക്കണം അവിടത്തെ സഭ സ്ഥാപിച്ചത്. ആ സഭയ്ക്കുണ്ടായ വളര്‍ച്ചയില്‍ പൗലോസ് സംതൃപ്തനായിരുങ്കെിലും, താമസംവിനാ അവിടെ പ്രചരിക്കാനിടയായ ചില അബദ്ധസിദ്ധാന്തങ്ങള്‍ വിശ്വാസികളെ വഴിതെറ്റിച്ചേക്കുമെ് അദ്ദേഹം ഭയപ്പെട്ടു. ദൈവത്തിനും പ്രപഞ്ചത്തിനും ഇടയ്ക്കു മധ്യവര്‍ത്തികളായി പരിഗണിക്കപ്പെടു ചില ശക്തികള്‍ (2, 8, 20) ദൈവത്തിന്റെ പൂര്‍ണ്ണതയിലും (1, 19; 2, 9) സൃഷ്ടികര്‍മ്മത്തിലും (1, 15-17) പങ്കുചേരുവയാണ്. ഭൂമിയുടെ ചില ഭാഗങ്ങളെയും മനുഷ്യരുടെ ഭാവിയെത്തയെും നിയന്ത്രിക്കാന്‍ കഴിവുറ്റവയുമാണ്, എാെക്കെയായിരുു ഈ സിദ്ധാന്തങ്ങള്‍. സ്വഭാവികമായും ഇവയുടെ പേരുകള്‍, പ്രവര്‍ത്തനരീതി തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള അറിവു സമ്പാദിക്കല്‍, ഇവയെ പ്രസാദിപ്പിക്കാനുള്ള പരിശ്രമത്തിന്റെ ആദ്യപടിയായി ചിലരെങ്കിലും കരുതി. കൂടാതെ കൊളോസോസില്‍ത്തയെുണ്ടായിരു യഹൂദക്രിസ്ത്യാനികള്‍ ചില പ്രത്യേക ദിവസങ്ങളും ഋതുക്കളും ആചിക്കേണ്ടതിന്റെ ആവശ്യകതയും ഊിപ്പറയാന്‍ തുടങ്ങി (2, 16-17). ഈ സാഹചര്യത്തില്‍, ആരാലും വഴിതെറ്റിക്കപ്പെടാതെ, യേശുക്രിസ്തുവഴി ലഭിച്ച സ്വാതന്ത്ര്യത്തെ പൊള്ളയായ ലൗകിക തത്വചിന്തയുടെ പേരില്‍ ഒരിക്കലും നഷ്ടപ്പെടുത്താതെ (2, 8), ക്രിസ്തുവാണ് എല്ലാറ്റിന്റേയും കര്‍ത്താവ് എവിശ്വാസത്തില്‍ ഉറച്ചു നില്ക്കാനുള്ള ആഹ്വാനമാണ് പൗലോസ് ഈ ലേഖനത്തിലൂടെ നല്കുത്. ഘടന 1, 1-8: അഭിവാദനം, കൃതജ്ഞത, കൊളോസോസിലെ വിശ്വാസികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന. 1, 9-23: പ്രപഞ്ചം മുഴുവനിലും ആത്മീയമണ്ഡലത്തിലും ക്രിസ്തുവിനുള്ളസര്‍വ്വോല്‍കൃഷ്ട സ്ഥാനം. 1, 24-2,5: ദൈവം ക്രിസ്തുവഴി നടത്തു അനുരഞ്ജന പ്രവര്‍ത്തനങ്ങളില്‍ അപ്പസ്‌തോലന്റെ പങ്ക്. 2, 6-3,4: ദൈവദൂതന്‍മാരെയും പ്രപഞ്ചശക്തികളെയും സംബന്ധിച്ച തെറ്റായ ധാരണകള്‍ തിരുത്തലും യേശുക്രിസ്തു എല്ലാ അധികാരങ്ങളുടേയും കര്‍ത്തൃത്വങ്ങളുടെയും പൂര്‍ണ്ണതയാണെ പ്രബോധനവും. 3, 5-17: ക്രിസ്തുവിലുള്ള പുതിയ ജീവിതത്തിന്റെ സവിശേഷതകള്‍. 3, 18-4,1: ക്രിസ്തീയ കുടുംബബന്ധങ്ങളുടെ സ്വഭാവം. 4, 2-18: വ്യക്തിപരമായ വാര്‍ത്തകളും അന്തിമാഭിവാദനങ്ങളും. ബന്ധനകാലത്താണു താന്‍ ഈ ലേഖനവും എഴുതുതെു പൗലോസ് പറയുു. (4, 13, 18). അതിനാല്‍ എ.ഡി. 58നും 60നും ഇടയ്ക്കു റോമായില്‍ വച്ചായിരിക്കണം ഇതും രചിക്കപ്പെട്ടത്. ‘

Advertisements

അദ്ധ്യായം 1

അഭിവാദനം

1 ദൈവഹിതമനുസരിച്ച് യേശുക്രിസ്തുവിന്റെ അപ്പസ്‌തോലനായ പൗലോസും സഹോദരനായ തിമോത്തേയോസുംകൂടെ2 ക്രിസ്തുവില്‍ വിശുദ്ധരും വിശ്വാസികളുമായ കൊളോസോസിലെ സഹോദരര്‍ക്ക് എഴുതുന്നത്. നമ്മുടെ പിതാവായ ദൈവത്തില്‍നിന്നു നിങ്ങള്‍ക്കു കൃപയും സമാധാനവും!

കൃതജ്ഞതയും പ്രാര്‍ഥനയും

3 ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുമ്പോഴൊക്കെ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിനു നന്ദി പറയുന്നു.4 എന്തെന്നാല്‍, സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കുവേണ്ടി നിക്ഷിപ്തമായിരിക്കുന്ന പ്രത്യാശമൂലം, യേശുക്രിസ്തുവില്‍ നിങ്ങള്‍ക്കുള്ള വിശ്വാസത്തെക്കുറിച്ചും നിങ്ങള്‍ക്ക് എല്ലാ വിശുദ്ധരോടുമുള്ള സ്‌നേഹത്തെക്കുറിച്ചും ഞങ്ങള്‍ കേട്ടിരിക്കുന്നു.5 നിങ്ങളോട് അറിയിക്കപ്പെട്ട സുവിശേഷസത്യത്തിന്റെ വചനത്തില്‍നിന്ന് ഈ പ്രത്യാശ യെക്കുറിച്ചു മുമ്പുതന്നെ നിങ്ങള്‍ കേട്ടിട്ടുണ്ട്.6 നിങ്ങള്‍ സുവിശേഷം ശ്രവിക്കുകയും സത്യത്തില്‍ ദൈവത്തിന്റെ കൃപ പൂര്‍ണമായി മനസ്‌സിലാക്കുകയുംചെയ്തനാള്‍മുതല്‍ ലോകത്തില്‍ എല്ലായിടത്തുമെന്നപോലെ നിങ്ങളുടെയിടയിലും അതു വളരുകയും ഫലം പുറപ്പെടുവിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.7 ഞങ്ങളുടെ പ്രിയപ്പെട്ട സഹശുശ്രൂഷകന്‍ എപ്പഫ്രാസില്‍നിന്നാണല്ലോ നിങ്ങള്‍ ഇതു ഗ്രഹിച്ചത്. നിങ്ങള്‍ക്കുവേണ്ടിയുള്ള ക്രിസ്തുവിന്റെ വിശ്വസ്തനായ ശുശ്രൂഷകനാണ് അവന്‍ .8 ആത്മാവിലുള്ള നിങ്ങളുടെ സ്‌നേഹത്തെക്കുറിച്ച് അവന്‍ ഞങ്ങളോടു പറഞ്ഞിട്ടുണ്ട്.

ക്രിസ്തു സൃഷ്ടിയുടെ മകുടം

9 തന്‍മൂലം, അതെക്കുറിച്ചു കേട്ടനാള്‍മുതല്‍ നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നതില്‍നിന്നു ഞങ്ങള്‍ വിരമിച്ചിട്ടില്ല. നിങ്ങള്‍ പൂര്‍ണമായ ജ്ഞാനവും ആത്മീയ അറിവും വഴിദൈവഹിതത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകൊണ്ടു നിറയാന്‍വേണ്ടിയാണു ഞങ്ങള്‍ പ്രാര്‍ ഥിക്കുന്നത്.10 കര്‍ത്താവിനു യോജിച്ചതും അവിടുത്തേക്കു തികച്ചും പ്രീതിജനകവുമായ ജീവിതം നയിക്കാന്‍ നിങ്ങള്‍ക്ക് ഇടയാകട്ടെ. അതുവഴി നിങ്ങളുടെ എല്ലാ നല്ല പ്രവൃത്തികളും ഫലദായകമാവുകയും ദൈവത്തെക്കുറിച്ചുള്ള ജ്ഞാനത്തില്‍ നിങ്ങള്‍ അഭിവൃദ്ധിപ്പെടുകയും ചെയ്യും.11 സന്തോഷത്തോടെ എല്ലാം സഹിക്കുന്നതിനും ക്ഷമിക്കുന്നതിനും അവിടുത്തെ മഹത്വത്തിന്റെ പ്രാഭവത്തിനനുസൃതമായി സര്‍വശക്തിയിലും നിങ്ങള്‍ ബലംപ്രാപിക്കട്ടെ.12 പ്രകാശത്തില്‍ വിശുദ്ധരോടൊപ്പം പങ്കുചേരാനുള്ള അവകാശത്തിനു നമ്മെ യോഗ്യരാക്കിയ പിതാവിനു കൃതജ്ഞതയര്‍പ്പിക്കുവിന്‍.13 അന്ധകാരത്തിന്റെ ആധിപത്യത്തില്‍നിന്ന് അവിടുന്നു നമ്മെ വിമോചിപ്പിച്ചു. അവിടുത്തെ പ്രിയപുത്രന്റെ രാജ്യത്തിലേക്കു നമ്മെ ആനയിക്കുകയും ചെയ്തു.14 അവനിലാണല്ലോ നമുക്കു രക്ഷയും പാപമോചനവും ലഭിച്ചിരിക്കുന്നത്.15 അവന്‍ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്ടികള്‍ക്കുംമുമ്പുള്ള ആദ്യജാതനുമാണ്.16 കാരണം, അവനില്‍ സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു. സിംഹാസനങ്ങളോ ആധിപ ത്യങ്ങളോ ശക്തികളോ അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്.17 അവനാണ് എല്ലാറ്റിനും മുമ്പുള്ളവന്‍; അവനില്‍ സമസ്തവും സ്ഥിതിചെയ്യുന്നു.18 അവന്‍ സഭയാകുന്ന ശരീരത്തിന്റെ ശിരസ്‌സാണ്. അവന്‍ എല്ലാറ്റിന്റെയും ആരംഭവും മരിച്ചവ രില്‍നിന്നുള്ള ആദ്യജാതനുമാണ്. ഇങ്ങനെ എല്ലാകാര്യങ്ങളിലും അവന്‍ പ്രഥമസ്ഥാനീയനായി.19 എന്തെന്നാല്‍, അവനില്‍ സര്‍വ സമ്പൂര്‍ണതയും നിവസിക്കണമെന്നു ദൈവം തിരുമനസ്‌സായി.20 സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ വസ്തുക്കളെയും അവനിലൂടെ അവിടുന്നു തന്നോട് അനുരഞ്ജിപ്പിക്കുകയും അവന്‍ കുരിശില്‍ ചിന്തിയരക്തം വഴി സമാധാനം സ്ഥാപിക്കുകയുംചെയ്തു.

വിശ്വാസ സ്ഥിരത

21 ഒരിക്കല്‍ നിങ്ങള്‍ ദൈവത്തില്‍നിന്ന് അകന്നു ജീവിക്കുന്നവരും ദുഷ്പ്രവൃത്തികള്‍വഴി മനസ്‌സില്‍ ശത്രുത പുലര്‍ത്തുന്നവരുമായിരുന്നു.22 എന്നാല്‍, ഇപ്പോള്‍ ക്രിസ്തു തന്റെ മരണംവഴി സ്വന്തം ഭൗതിക ശരീരത്തില്‍ നിങ്ങളെ അനുരഞ്ജിപ്പിച്ചിരിക്കുന്നു. അവിടുത്തെ മുമ്പില്‍ പരിശുദ്ധരും കുറ്റമറ്റവരും നിര്‍മലരുമായി നിങ്ങളെ സമര്‍പ്പിക്കുന്നതിനുവേണ്ടിയാണ് അവന്‍ ഇപ്രകാരംചെയ്തത്.23 എന്നാല്‍, നിങ്ങള്‍ ശ്രവിച്ച സുവിശേഷം നല്‍കുന്ന പ്രത്യാശയില്‍നിന്നു വ്യതിചലിക്കാതെ സ്ഥിരതയോടും ദൃഢനിശ്ചയത്തോടുംകൂടെ വിശ്വാസത്തില്‍ നിങ്ങള്‍ നിലനില്‍ക്കേണ്ടിയിരിക്കുന്നു. ആകാശത്തിനു താഴെയുള്ള എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കപ്പെട്ടിട്ടുണ്ട്. പൗലോസായ ഞാന്‍ അതിന്റെ ശുശ്രൂഷകനായി.

വിജാതീയര്‍ക്കുള്ള ശുശ്രൂഷ

24 നിങ്ങളെപ്രതിയുള്ള പീഡകളില്‍ ഞാന്‍ സന്തോഷിക്കുന്നു. സഭയാകുന്ന തന്റെ ശരീരത്തെപ്രതി ക്രിസ്തുവിനു സഹിക്കേണ്ടിവന്ന പീഡകളുടെ കുറവ് എന്റെ ശരീരത്തില്‍ ഞാന്‍ നികത്തുന്നു.25 നിങ്ങള്‍ക്കുവേണ്ടി ദൈവം എന്നെ ഭരമേല്‍പിച്ച ദൗത്യംവഴി ഞാന്‍ സഭയിലെ ശുശ്രൂഷകനായി. ദൈവവചനം പൂര്‍ണമായി വെളിപ്പെടുത്തുക എന്നതായിരുന്നു ആദൗത്യം.26 യുഗങ്ങളുടെയും തലമുറകളുടെയും ആരംഭംമുതല്‍ മറ ച്ചുവയ്ക്കപ്പെട്ടിരുന്ന ഈ രഹസ്യം ഇപ്പോള്‍ അവിടുന്നു തന്റെ വിശുദ്ധര്‍ക്കുവെളിപ്പെടുത്തിയിരിക്കുന്നു.27 ഈ രഹസ്യത്തിന്റെ മഹത്വം വിജാതീയരുടെയിടയില്‍ എത്ര ശ്രേഷ്ഠമാണെന്ന് വിശുദ്ധര്‍ക്കു വ്യക്തമാക്കിക്കൊടുക്കാന്‍ അവിടുന്നു തീരുമാനിച്ചു. ഈ രഹസ്യമാകട്ടെ മഹത്വത്തെക്കുറിച്ചുള്ള പ്രത്യാശയായ ക്രിസ്തു നിങ്ങളിലുണ്ട് എന്നതുതന്നെ.28 അവനെയാണ് ഞങ്ങള്‍ പ്രഖ്യാപിക്കുന്നത്. എല്ലാ മനുഷ്യരെയും ക്രിസ്തുവില്‍ പക്വത പ്രാപിച്ചവരാക്കാന്‍വേണ്ടി ഞങ്ങള്‍ എല്ലാവര്‍ക്കും മുന്നറിയിപ്പു നല്‍കുകയും എല്ലാവരെയും സര്‍വവിജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്നു.29 ഈ ലക്ഷ്യം പ്രാപിക്കുന്നതിനു വേണ്ടിയത്രേ, അവന്‍ എന്നില്‍ ശക്തിയായി ഉണര്‍ത്തുന്ന ശക്തികൊണ്ടു ഞാന്‍ കഠിനമായി അധ്വാനിക്കുന്നത്.

Advertisements

അദ്ധ്യായം 2

1 നിങ്ങള്‍ക്കുവേണ്ടിയും ലവൊദീക്യായിലുള്ളവര്‍ക്കുവേണ്ടിയും എന്റെ മുഖം നേരിട്ടുകണ്ടിട്ടില്ലാത്ത അനേകര്‍ക്കുവേണ്ടിയും ഞാന്‍ എത്ര ശക്തമായിപോരാടുന്നെന്നു നിങ്ങള്‍ അറിയണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.2 സ്‌നേഹത്താല്‍ പരസ്പരബദ്ധ മായ നിങ്ങളുടെ ഹൃദയങ്ങള്‍ക്ക് ആശ്വാസ വും സുനിശ്ചിതമായ ബോധ്യത്തിന്റെ പൂര്‍ണസമ്പത്തും ദൈവത്തിന്റെ രഹസ്യമായ ക്രിസ്തുവിനെക്കുറിച്ചുള്ള സമ്പൂര്‍ണമായ അറിവും ലഭിക്കുന്നതിനുവേണ്ടിയാണ് ഞാനിതു ചെയ്യുന്നത്.3 ജ്ഞാനത്തിന്റെയും അറിവിന്റെയും നിധികള്‍ അവനിലാണ് ഒളിഞ്ഞുകിടക്കുന്നത്.4 ഞാനിതു പറയുന്നത് വഞ്ചനാത്മകമായ വാക്കുകള്‍കൊണ്ട് ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കുവാന്‍വേണ്ടിയാണ്.5 ഞാന്‍ ശാരീരികമായി നിങ്ങളില്‍ നിന്നു വിദൂരസ്ഥനാണെങ്കിലും ആത്മാവില്‍ നിങ്ങളുടെകൂടെയാണ്. നിങ്ങളുടെ ജീവിതക്രമവും ക്രിസ്തുവിലുള്ള അടിയുറച്ചവിശ്വാസവും കണ്ടു ഞാന്‍ സന്തോഷിക്കു കയും ചെയ്യുന്നു.

ക്രിസ്തുവില്‍ പൂര്‍ണത

6 കര്‍ത്താവായ യേശുക്രിസ്തുവിനെ നിങ്ങള്‍ സ്വീകരിച്ചിരിക്കുന്നതിനാല്‍ അവനില്‍ ജീവിക്കുവിന്‍.7 അവനില്‍ വേരുറപ്പിക്കപ്പെട്ടും പണിതുയര്‍ത്തപ്പെട്ടും നിങ്ങള്‍ സ്വീകരിച്ചവിശ്വാസത്തില്‍ ദൃഢതപ്രാപിച്ചും കൊണ്ട് അനര്‍ഗളമായ കൃതജ്ഞതാപ്രകാശനത്തില്‍ മുഴുകുവിന്‍.8 ക്രിസ്തുവിനു യോജിക്കാത്തതും പ്രപഞ്ചത്തിന്റെ മൂലഭൂതങ്ങള്‍ക്കും മാനുഷികപാരമ്പര്യത്തിനുംമാത്രം ചേര്‍ന്നതുമായ വ്യര്‍ഥപ്രലോഭനത്തിനും തത്വചിന്തയ്ക്കും ആരും നിങ്ങളെ ഇരയാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.9 ദൈവത്വത്തിന്റെ പൂര്‍ണതമുഴുവന്‍ അവനില്‍ മൂര്‍ത്തീഭവിച്ചിരിക്കുന്നു.10 എല്ലാ ആധിപത്യങ്ങളുടെയും അധികാരങ്ങളുടെയും ശിരസ്‌സായ അവനിലാണു നിങ്ങളും പൂര്‍ണത പ്രാപിച്ചിരിക്കുന്നത്.11 അവനില്‍ നിങ്ങളും പരിച്‌ഛേദനം സ്വീകരിച്ചിരിക്കുന്നു; കൈകളാല്‍ നിര്‍വഹിക്കപ്പെടുന്ന പരിച്‌ഛേദനമല്ല, ശരീരത്തിന്റെ അധമവാസനകളെ നിര്‍മാര്‍ജനംചെയ്യുന്നക്രിസ്തുവിന്റെ പരിച്‌ഛേദനം.12 ജ്ഞാന സ്‌നാനംവഴി നിങ്ങള്‍ അവനോടൊപ്പം സംസ്‌കരിക്കപ്പെട്ടു; മരിച്ചവരില്‍നിന്ന് അവനെ ഉയിര്‍പ്പിച്ച ദൈവത്തിന്റെ പ്രവര്‍ത്തനത്തിലുള്ള വിശ്വാസംനിമിത്തം നിങ്ങള്‍ അവനോടുകൂടെ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു.13 നിങ്ങള്‍ പാപങ്ങള്‍നിമിത്തം മൃത രും ദുര്‍വാസനകളുടെ പരിച്‌ഛേദനം നിര്‍വഹിക്കാത്തവരുമായിരുന്നു. ദൈവം നിങ്ങളെ അവനോടുകൂടെ ജീവിപ്പിക്കുകയും നമ്മുടെ എല്ലാ പാപങ്ങളും ക്ഷമിക്കുകയും ചെയ്തു.14 നമുക്കു ദോഷകരമായിനിന്ന ലിഖിതനിയമങ്ങളെ അവന്‍ മായിച്ചുകളയുകയും അവയെ കുരിശില്‍ തറച്ചു നിഷ്‌കാസനംചെയ്യുകയും ചെയ്തു.15 ആധിപത്യങ്ങളെയും അധികാരങ്ങളെയും അവന്‍ നിരായുധമാക്കി. അവന്‍ കുരിശില്‍ അവയുടെമേല്‍ വിജയം ആഘോഷിച്ചുകൊണ്ട് അവയെ പരസ്യമായി അവഹേളനപാത്രങ്ങളാക്കി.16 ഭക്ഷണപാനീയങ്ങളുടെ കാര്യത്തില്‍ ആരും നിങ്ങളെ കുറ്റപ്പെടുത്താതിരിക്കട്ടെ; അതുപോലെതന്നെ ഉത്‌സവങ്ങളുടെയും അമാവാസിയുടെയും സാബത്തിന്റെയും ആചരണത്തിലും.17 ഇവയെല്ലാം വരാനിരുന്നവന്റെ വെറും പ്രതിച്ഛായകള്‍ മാത്രം;യാഥാര്‍ഥ്യമാകട്ടെ ക്രിസ്തുവും.18 മായാദര്‍ശനങ്ങള്‍ വിശകലനം ചെയ്തുകൊണ്ടു കപ ടവിനയത്തിലും ദൈവദൂതന്‍മാരുടെ ആരാധനയിലും ആഭിമുഖ്യം കാണിക്കുന്ന ആളുകള്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. അവര്‍ ഭോഗലാലസമായ മനസ്‌സോടുകൂടെ വ്യര്‍ ഥമായി അഹങ്കരിക്കുന്നവരത്രേ.19 അവര്‍ ശിരസ്‌സിനോടു ഗാഢബന്ധം പുലര്‍ത്തുന്നില്ല. ശരീരം മുഴുവന്‍ സന്ധിബന്ധങ്ങളാലും സിരകളാലും പരിപുഷ്ടമാക്കപ്പെട്ടും കൂട്ടിയിണക്കപ്പെട്ടും ദൈവഹിതാനുസരണം പൂര്‍ണവളര്‍ച്ച പ്രാപിക്കുന്നത് ഈ ശിര സ്‌സില്‍ നിന്നാണല്ലോ.

ക്രിസ്തുവില്‍ പുതുജീവിതം

20 ക്രിസ്തുവിനോടൊപ്പം പ്രപഞ്ചത്തിന്റെ മൂലഭൂതങ്ങള്‍ക്കു നിങ്ങള്‍ മരിച്ചുകഴിഞ്ഞിരിക്കുന്നതിനാല്‍ , ഇനിയും ലോകത്തിന്‍േറ തെന്നമട്ടില്‍ ജീവിക്കുന്നതെന്തിന്?21 സ്പര്‍ശിക്കരുത്, രുചിക്കരുത്, കൈകാര്യം ചെയ്യരുത് എന്നീ നിബന്ധനകള്‍ക്കു നിങ്ങള്‍ വിധേയരാകുന്നതെന്തിന്?22 ഉപയോഗിക്കുമ്പോള്‍ നശിച്ചുപോകുന്നവയെപ്പറ്റിയുള്ളതാണ് ഈ നിബന്ധനകള്‍. ഇവ വെറും മാനുഷികമായ ഉപദേശങ്ങളും സിദ്ധാന്തങ്ങളും അനുസരി ച്ചുള്ളവയാണ്.23 തീവ്രമായ ഭക്തിയും ആത്മനിന്ദയും ആത്മപീഡനവും പ്രോത്സാഹിപ്പിക്കുന്നതിനാല്‍ , വിജ്ഞാനത്തിന്റെ പ്രതീതി ഇവയില്‍ അനുഭവപ്പെടും. എന്നാല്‍, ജഡാഭിലാഷങ്ങളെ നിയന്ത്രിക്കുന്ന കാര്യത്തില്‍ ഇവയ്ക്കുയാതൊരു മൂല്യവുമില്ല.

Advertisements

അദ്ധ്യായം 3

1 ക്രിസ്തുവിനോടൊപ്പം നിങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടെങ്കില്‍ ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്ന ക്രിസ്തു വസിക്കുന്ന ഉന്നതത്തിലുള്ളവയെ അന്വേഷിക്കുവിന്‍.2 ഭൂമിയിലുള്ള വസ്തുക്കളിലല്ല, പ്രത്യുത, ഉന്നതത്തിലുള്ളവയില്‍ ശ്രദ്ധിക്കുവിന്‍.3 എന്തെന്നാല്‍, നിങ്ങള്‍ മൃതരായിരിക്കുന്നു. നിങ്ങളുടെ ജീവന്‍ ക്രിസ്തുവിനോടൊപ്പം ദൈവത്തില്‍ നിഗൂഢമായി സ്ഥിതിചെയ്യുന്നു.4 നമ്മുടെ ജീവനായ ക്രിസ്തുപ്രത്യക്ഷനാകുമ്പോള്‍ അവനോടുകൂടെ നിങ്ങളും മഹത്വത്തില്‍ പ്രത്യക്ഷപ്പെടും.

ജീവിതത്തിനു നിയമങ്ങള്‍

5 അതുകൊണ്ട് നിങ്ങളില്‍ ഭൗമികമായിട്ടുള്ളതെല്ലാം-അസന്‍മാര്‍ഗികത, അശുദ്ധി, മനഃക്‌ഷോഭം, ദുര്‍വിചാരങ്ങള്‍, വിഗ്രഹാരാധനതന്നെയായ ദ്രവ്യാസക്തി ഇവയെല്ലാം – നശിപ്പിക്കുവിന്‍.6 ഇവനിമിത്തം ദൈവത്തിന്റെ ക്രോധം വന്നുചേരുന്നു.7 നിങ്ങളും ഒരിക്കല്‍ അവയ്ക്കനുസൃതമായി ജീവിക്കുകയും പ്രവര്‍ത്തിക്കുകയുംചെയ്തിരുന്നു.8 ഇപ്പോള്‍ അവയെല്ലാം ദൂരെയെറിയുവിന്‍. അമര്‍ഷം, ക്രോധം, ദുഷ്ടത, ദൈവദൂഷണം, അശുദ്ധഭാഷണം തുടങ്ങിയവ വര്‍ജിക്കുവിന്‍.9 പരസ്പരം കള്ളംപറയരുത്. പഴയ മനുഷ്യനെ അവന്റെ ചെയ്തികളോടുകൂടെ നിഷ്‌കാസനംചെയ്യുവിന്‍.10 സമ്പൂര്‍ണജ്ഞാനം കൊണ്ടുസ്രഷ്ടാവിന്റെ പ്രതിച്ഛായയ്ക്കനുസൃതമായി നവീകരിക്കപ്പെടുന്ന പുതിയ മനുഷ്യനെ ധരിക്കുവിന്‍.11 ഇവിടെ ഗ്രീക്കുകാരനെന്നോ യഹൂദനെന്നോ, പരിച്‌ഛേദിതനെന്നോ അപരിച്‌ഛേദിതനെന്നോ, അപരിഷ്‌കൃതനെന്നോ സിഥിയനെന്നോ, അടിമയെന്നോ സ്വതന്ത്രനെന്നോ വ്യത്യാസം ഇല്ല. പിന്നെയോ, ക്രിസ്തു എല്ലാമാണ്, എല്ലാവരിലുമാണ്.12 അതിനാല്‍, ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ടവരും വാത്‌സല്യഭാജനങ്ങളും പരിശുദ്ധരുമെന്ന നിലയില്‍ നിങ്ങള്‍ കാരുണ്യം, ദയ, വിനയം, സൗമ്യത, ക്ഷമ എന്നിവ ധരിക്കുവിന്‍.13 ഒരാള്‍ക്കു മറ്റൊരാളോടു പരിഭവമുണ്ടായാല്‍ പരസ്പരം ക്ഷമിച്ചു സഹിഷ് ണുതയോടെ വര്‍ത്തിക്കുവിന്‍. കര്‍ത്താവ് നിങ്ങളോടു ക്ഷമിച്ചതുപോലെതന്നെ നിങ്ങളും ക്ഷമിക്കണം14 സര്‍വ്വോപരി, എല്ലാറ്റിനെയും കൂട്ടിയിണക്കി പരിപൂര്‍ണമായ ഐക്യത്തില്‍ ബന്ധിക്കുന്ന സ്‌നേഹം പരിശീലിക്കുവിന്‍.15 ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ! ഈ സമാധാനത്തിലേക്കാണ് നിങ്ങള്‍ ഏകശരീരമായി വിളിക്കപ്പെട്ടത്. അതിനാല്‍, നിങ്ങള്‍ കൃതജ്ഞതാനിര്‍ഭരരായിരിക്കുവിന്‍.16 പരസ്പരം പഠിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുമ്പോഴും, കൃതജ്ഞത നിറഞ്ഞഹൃദയത്തോടെ, ദൈവത്തിനു സങ്കീര്‍ത്തനങ്ങളും ഗാനങ്ങളും ആത്മീയഗീതങ്ങളും പാടുമ്പോഴും ക്രിസ്തുവിന്റെ വചനം നിങ്ങളില്‍ സമൃദ്ധമായി വസിക്കട്ടെ!17 നിങ്ങള്‍ വാക്കാലോ പ്രവൃത്തിയാലോ എന്തു ചെയ്താലും അതെല്ലാം കര്‍ത്താവായ യേശുവഴി പിതാവായദൈവത്തിനു കൃതജ്ഞതയര്‍പ്പിച്ചുകൊണ്ട് അവന്റെ നാമത്തില്‍ ചെയ്യുവിന്‍.18 ഭാര്യമാരേ, നിങ്ങള്‍ കര്‍ത്താവിനുയോഗ്യമാംവിധം ഭര്‍ത്താക്കന്‍മാര്‍ക്കു വിധേയരായിരിക്കുവിന്‍.19 ഭര്‍ത്താക്കന്‍മാരേ, നിങ്ങള്‍ ഭാര്യമാരെ സ്‌നേഹിക്കുവിന്‍. അവരോടു നിര്‍ദയമായി പെരുമാറരുത്.20 കുട്ടികളേ, എല്ലാകാര്യങ്ങളിലും നിങ്ങളുടെ മാതാപിതാക്കന്‍മാരെ അനുസരിക്കുവിന്‍. ഇതു കര്‍ത്താവിനു പ്രീതികരമത്രേ.21 പിതാക്കന്‍മാരേ, നിങ്ങളുടെ കുട്ടികളെ പ്രകോപിപ്പിക്കരുത്. പ്രകോപിപ്പിച്ചാല്‍ അവര്‍ നിരുന്‍മേഷരാകും.22 ദാസന്‍മാരേ, നിങ്ങളുടെ ലൗകികയജ മാനന്‍മാരെ എല്ലാകാര്യങ്ങളിലും അനുസരിക്കുവിന്‍. ഇതു മനുഷ്യപ്രീതിക്കുവേണ്ടി മറ്റുള്ളവരെ കാണിക്കാനായി ചെയ്യുന്നതാകരുത്; കര്‍ത്താവിനെ ഭയപ്പെട്ടുകൊണ്ട് ആത്മാര്‍ഥതയോടെ ചെയ്യുന്നതാകണം.23 നിങ്ങളുടെ ജോലി എന്തുതന്നെയായിരുന്നാലും മനുഷ്യനെയല്ല, ദൈവത്തെ സേവിക്കുന്നതുപോലെ ഹൃദയപരമാര്‍ഥതയോടെ ചെയ്യു വിന്‍.24 നിങ്ങള്‍ക്കു പ്രതിഫലമായി കര്‍ത്താവില്‍നിന്ന് അവകാശം ലഭിക്കുമെന്ന് അറിഞ്ഞുകൊള്ളുവിന്‍. കര്‍ത്താവായ ക്രിസ്തുവിനെത്തന്നെയാണല്ലോ നിങ്ങള്‍ ശുശ്രൂഷിക്കുന്നത്.25 തെറ്റുചെയ്യുന്നവനു ശിക്ഷ ലഭിക്കും; അക്കാര്യത്തില്‍ മുഖം നോട്ടമില്ല.

Advertisements

അദ്ധ്യായം 4

1 യജമാനന്‍മാരേ, നിങ്ങളുടെ ദാസരോടു നീതിയും സമഭാവനയും പുലര്‍ത്തുവിന്‍. നിങ്ങള്‍ക്കും സ്വര്‍ഗത്തില്‍ ഒരുയജമാനന്‍ ഉണ്ടെന്ന് ഓര്‍മിക്കുവിന്‍.

ഉപദേശങ്ങള്‍

2 കൃതജ്ഞതാഭരിതരായി ഉണര്‍ന്നിരുന്ന് നിരന്തരം പ്രാര്‍ഥിക്കുവിന്‍.3 ദൈവം വചനത്തിന്റെ കവാടം ഞങ്ങള്‍ക്കു തുറന്നുതരാനും ഞങ്ങള്‍ ക്രിസ്തുവിന്റെ രഹസ്യം പ്രഖ്യാപിക്കാനുമായി നിങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ഥിക്കണം. ഇതിനായിട്ടാണല്ലോ ഞാന്‍ ബന്ധനസ്ഥനായിരിക്കുന്നത്.4 പ്രസംഗിക്കാന്‍ എനിക്കുള്ള ഉത്തരവാദിത്വമനുസരിച്ച്, ആ രഹസ്യം ഞാന്‍ പ്രസ്പഷ്ടമാക്കാന്‍ ഇടയാകുന്നതിനുവേണ്ടി നിങ്ങള്‍ പ്രാര്‍ഥിക്കുവിന്‍.5 പുറമേയുള്ളവരോടു നിങ്ങള്‍ വിവേകപൂര്‍വം വര്‍ത്തിക്കുവിന്‍. സമയം പൂര്‍ണമായും പ്രയോജനപ്പെടുത്തുക.6 നിങ്ങളുടെ സംസാരം എപ്പോഴും കരുണാമസൃണവും ഹൃദ്യവുമായിരിക്കട്ടെ. ഓരോരുത്തരോടും എങ്ങനെ മറുപടി പറയണമെന്നു നിങ്ങള്‍ മനസ്‌സിലാക്കിയിരിക്കണം.

ആശംസകള്‍

7 എന്നെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും തിക്കിക്കോസ് നിങ്ങളെ അറിയിക്കും. അവന്‍ എന്റെ വത്‌സലസഹോദരനും കര്‍ത്താവില്‍ വിശ്വസ്തശുശ്രൂഷകനും സഹസേവ കനുമത്രേ.8 അതിനു വേണ്ടിത്തന്നെയാണ് അവനെ നിങ്ങളുടെ അടുത്തേക്കു ഞാന്‍ അയച്ചത് – അതായത്; ഞങ്ങളെപ്പറ്റിയുള്ള കാര്യങ്ങള്‍ നിങ്ങളെ അറിയിക്കുന്നതിനും നിങ്ങളുടെ ഹൃദയങ്ങള്‍ക്ക് ആശ്വാസം പക രുന്നതിനുംവേണ്ടി.9 നിങ്ങളില്‍നിന്നുതന്നെയുള്ള ഒരാളും അവരോടൊപ്പം വരുന്നുണ്ട് – വിശ്വസ്തനും പ്രിയങ്കരനുമായ സഹോദരന്‍ ഒനേസിമോസ്. ഇവിടെ നടന്ന എല്ലാകാര്യങ്ങളെയുംകുറിച്ച് അവര്‍ നിങ്ങളെ അറിയിക്കും.10 എന്റെ കൂട്ടുതടവുകാരനായ അരിസ് താര്‍ക്കൂസ് നിങ്ങളെ അഭിവാദനംചെയ്യുന്നു, അപ്രകാരം തന്നെ ബാര്‍ണബാസിന്റെ പിതൃവ്യപുത്രനായ മര്‍ക്കോസും. അവനെക്കുറിച്ചു നിങ്ങള്‍ക്കു നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടല്ലോ. അവന്‍ വരുകയാണെങ്കില്‍ നിങ്ങള്‍ അവനെ സ്വാഗതം ചെയ്യണം.11 യൂസ്‌തോസ് എന്നു വിളിക്കപ്പെടുന്ന യേസൂസും നിങ്ങള്‍ക്കു വന്ദനം പറയുന്നു. ദൈവരാജ്യത്തിനുവേണ്ടി അധ്വാനിക്കുന്ന എന്റെ സ ഹപ്രവര്‍ത്തകരില്‍ പരിച്‌ഛേദനം സ്വീകരിച്ചവര്‍ ഈ മൂന്നു പേര്‍ മാത്രമാണ്. ഇവര്‍ എനിക്കു വലിയ ആശ്വാസമായിരുന്നു.12 നിങ്ങളില്‍നിന്നുള്ളവനും യേശുക്രിസ്തുവിന്റെ ദാസനുമായ എപ്പഫ്രാസ് നിങ്ങള്‍ക്ക് അഭിവാദനം അര്‍പ്പിക്കുന്നു. ദൈവതിരുമന സ്‌സില്‍ നിങ്ങള്‍ പൂര്‍ണമായി ആശ്രയിക്കുന്നതിനും പക്വമതികളായി നിലനില്‍ക്കുന്നതിനും വേണ്ടി അവന്‍ തന്റെ പ്രാര്‍ഥനകളില്‍ താത്പര്യപൂര്‍വം നിങ്ങളെ അനുസ്മരിക്കുന്നതാണ്.13 നിങ്ങള്‍ക്കുവേണ്ടിയും ലവൊദീക്യായിലും ഹിയറാപോളീസിലും ഉള്ള വര്‍ക്കുവേണ്ടിയും അവന്‍ കഠിനമായി അധ്വാനിച്ചിട്ടുണ്ട് എന്നതിനു ഞാന്‍ സാക്ഷിയാണ്.14 നമ്മുടെ പ്രിയങ്കരനായ ഭിഷഗ്വരന്‍ ലൂക്കായും ദേമാസും നിങ്ങള്‍ക്കു വന്ദനം പറയുന്നു.15 ലവൊദീക്യായിലുള്ള സഹോദരര്‍ക്കും നിംഫായ്ക്കും അവളുടെ ഭവനത്തിലെ സഭയ്ക്കും എന്റെ ആശംസകള്‍.16 ഈ കത്തു നിങ്ങളുടെയിടയില്‍ വായിച്ചുകഴിഞ്ഞതിനുശേഷം ലവൊദീക്യായിലുള്ള സഭയിലും വായിക്കണം. അതുപോലെതന്നെ ലവൊദീക്യാക്കാര്‍ക്കുള്ള കത്തു നിങ്ങളും വായിക്കണം.17 കര്‍ത്താവില്‍ സ്വീകരിച്ചിരിക്കുന്ന ശുശ്രൂഷ നിര്‍വഹിക്കാന്‍ പരിശ്രമിക്കുക എന്ന് ആര്‍ക്കിപ്പൂസിനോടു പറയുക.18 പൗലോസായ ഞാന്‍, സ്വന്തം കൈകൊണ്ടുതന്നെ ഈ അഭിവാദനം എഴുതുന്നു. എന്റെ ചങ്ങലകള്‍ നിങ്ങള്‍ ഓര്‍മിക്കുവിന്‍. ദൈവകൃപ നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ.

Advertisements
Advertisements
Advertisements
St. Paul
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment