The Book of 2 Kings, Chapter 10 | 2 രാജാക്കന്മാർ, അദ്ധ്യായം 10 | Malayalam Bible | POC Translation

2 രാജാക്കന്മാർ, അദ്ധ്യായം 10 ഇസ്രായേല്‍ - യൂദാ രാജകുടുംബങ്ങളെ സംഹരിക്കുന്നു 1 ആഹാബിന് സമരിയായില്‍ എഴുപതു പുത്രന്‍മാരുണ്ടായിരുന്നു. യേഹു, നഗരാധിപന്‍മാര്‍ക്കും ശ്രേഷ്ഠന്‍മാര്‍ക്കും ആഹാബിന്റെ പുത്രന്‍മാരുടെ രക്ഷിതാക്കള്‍ക്കും സമരിയായിലേക്കു കത്തുകള്‍ അയച്ചു.2 നിങ്ങളുടെയജമാനന്റെ പുത്രന്‍മാര്‍ നിങ്ങളുടെകൂടെയുണ്ടല്ലോ. തേരുകളും കുതിരകളും സുരക്ഷിതനഗരങ്ങളും ആയുധങ്ങളും നിങ്ങള്‍ക്കുണ്ടല്ലോ.3 ഈ കത്തു കിട്ടുമ്പോള്‍ നിങ്ങളുടെയജമാനന്റെ ഏറ്റവും ഉത്ത മനായ പുത്രനെ അവന്റെ പിതാവിന്റെ സിംഹാസനത്തില്‍ അവരോധിച്ച്‌യജമാനന്റെ ഭവനത്തിനുവേണ്ടി നിങ്ങള്‍ പോരാടുവിന്‍.4 ഭയവിഹ്വലരായ അവര്‍ പറഞ്ഞു: രണ്ടു രാജാക്കന്‍മാര്‍ക്ക് അവനെ എതിര്‍ത്തുനില്‍ക്കാന്‍ സാധിച്ചില്ല. പിന്നെ … Continue reading The Book of 2 Kings, Chapter 10 | 2 രാജാക്കന്മാർ, അദ്ധ്യായം 10 | Malayalam Bible | POC Translation

The Book of 2 Kings, Chapter 9 | 2 രാജാക്കന്മാർ, അദ്ധ്യായം 9 | Malayalam Bible | POC Translation

2 രാജാക്കന്മാർ, അദ്ധ്യായം 9 യേഹു ഇസ്രായേല്‍രാജാവ് 1 എലീഷാപ്രവാചകന്‍ പ്രവാചകഗണത്തില്‍ ഒരുവനെ വിളിച്ചുപറഞ്ഞു: അരമുറുക്കി, ഒരുപാത്രം തൈലമെടുത്ത് റാമോത് വേഗിലയാദിലേക്കു പോവുക.2 അവിടെയെത്തി നിംഷിയുടെ പൗത്രനുംയഹോഷാഫാത്തിന്റെ പുത്രനുമായ യേഹുവിനെ അന്വേഷിക്കുക. അവനെ ഒറ്റയ്ക്ക് ഉള്ളറയിലേക്കു വിളിച്ചുകൊണ്ടുപോവുക.3 അവന്റെ തലയില്‍ തൈലം ഒഴിച്ചുകൊണ്ടുപറയുക: കര്‍ത്താവ് അരുളിച്ചെയ്യുന്നു, ഇസ്രായേലിന്റെ രാജാവായി ഞാന്‍ നിന്നെ അഭിഷേകം ചെയ്യുന്നു. പിന്നെ അവിടെ നില്‍ക്കാതെ വാതില്‍ തുറന്ന് ഓടുക.4 പ്രവാചകഗണത്തില്‍പ്പെട്ട ആയുവാവ് റാമോത് വേഗിലയാദിലേക്കു പോയി.5 അവന്‍ അവിടെ ചെന്നപ്പോള്‍ സൈന്യാധിപന്‍മാര്‍ സഭകൂടിയിരിക്കുകയായിരുന്നു. … Continue reading The Book of 2 Kings, Chapter 9 | 2 രാജാക്കന്മാർ, അദ്ധ്യായം 9 | Malayalam Bible | POC Translation

The Book of 2 Kings, Chapter 8 | 2 രാജാക്കന്മാർ, അദ്ധ്യായം 8 | Malayalam Bible | POC Translation

2 രാജാക്കന്മാർ, അദ്ധ്യായം 8 ക്ഷാമത്തെക്കുറിച്ചു മുന്നറിയിപ്പ് 1 താന്‍ പുനര്‍ജീവിപ്പിച്ച കുട്ടിയുടെ അമ്മയോട് എലീഷാ പറഞ്ഞിരുന്നു: നീയും കുടുംബവും വീടുവിട്ടു കുറച്ചുകാലം എവിടെയെങ്കിലും പോയി താമസിക്കുക. കര്‍ത്താവ് ഈ നാട്ടില്‍ ക്ഷാമം വരുത്തും; അത് ഏഴുവര്‍ഷം നീണ്ടുനില്‍ക്കും.2 അവള്‍ ദൈവപുരുഷന്റെ വാക്കനുസരിച്ചു പ്രവര്‍ത്തിച്ചു. അവളും കുടുംബവും ഫിലിസ്ത്യരുടെ നാട്ടില്‍ പോയി ഏഴുകൊല്ലം താമസിച്ചു.3 അതിനുശേഷം അവള്‍ മടങ്ങിവന്ന് രാജാവിനോടു തന്റെ വീടും ഭൂമിയും തിരികെ തരണമെന്ന് അപേക്ഷിച്ചു.4 എലീഷാ ചെയ്ത വന്‍കാര്യങ്ങള്‍ അവന്റെ ഭൃത്യന്‍ ഗഹസിയോടു … Continue reading The Book of 2 Kings, Chapter 8 | 2 രാജാക്കന്മാർ, അദ്ധ്യായം 8 | Malayalam Bible | POC Translation

The Book of 2 Kings, Chapter 7 | 2 രാജാക്കന്മാർ, അദ്ധ്യായം 7 | Malayalam Bible | POC Translation

2 രാജാക്കന്മാർ, അദ്ധ്യായം 7 1 എലീഷാ പറഞ്ഞു: കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍. അവിടുന്ന് അരുളിച്ചെയ്യുന്നു, നാളെ ഈ നേരത്തു സമരിയായുടെ കവാടത്തില്‍ ഒരളവു നേരിയമാവ് ഒരു ഷെക്കലിനും രണ്ടളവു ബാര്‍ലി ഒരു ഷെക്കലിനും വില്‍ക്കപ്പെടും.2 രാജാവ് പടനായകന്റെ തോളില്‍ ചാരി നില്‍ക്കുകയായിരുന്നു. പടനായകന്‍ ദൈവപുരുഷനോടു പറഞ്ഞു: കര്‍ത്താവ് ആകാശത്തിന്റെ കിളിവാതിലുകള്‍ തുറന്നാല്‍ത്തന്നെ ഇതു നടക്കുമോ? എലീഷാ പ്രതിവചിച്ചു: നീ സ്വന്തം കണ്ണുകള്‍കൊണ്ട് അതു കാണും. എന്നാല്‍, അതില്‍നിന്നു ഭക്ഷിക്കുകയില്ല.3 നാലു കുഷ്ഠരോഗികള്‍ പ്രവേശനകവാടത്തില്‍ ഇരിപ്പുണ്ടായിരുന്നു. അവര്‍ … Continue reading The Book of 2 Kings, Chapter 7 | 2 രാജാക്കന്മാർ, അദ്ധ്യായം 7 | Malayalam Bible | POC Translation

The Book of 2 Kings, Chapter 6 | 2 രാജാക്കന്മാർ, അദ്ധ്യായം 6 | Malayalam Bible | POC Translation

2 രാജാക്കന്മാർ, അദ്ധ്യായം 6 കോടാലി പൊക്കിയെടുക്കുന്നു 1 പ്രവാചകഗണം എലീഷായോടു പറഞ്ഞു: അങ്ങയുടെ സംരക്ഷണത്തില്‍ ഞങ്ങള്‍ താമസിക്കുന്ന ഈ സ്ഥലം വളരെ പരിമിതമാണ്.2 നമുക്ക് ജോര്‍ദാനരികേചെന്ന് ഓരോ മരംവെട്ടി അവിടെ ഒരു പാര്‍പ്പിടം പണിയാം. അവന്‍ മറുപടി പറഞ്ഞു: പൊയ്‌ക്കൊള്ളുവിന്‍.3 അപ്പോള്‍ അവരില്‍ ഒരുവന്‍ പറഞ്ഞു: ദയവായി അങ്ങും ഈ ദാസന്‍മാരോടുകൂടെ വരണം. വരാം, അവന്‍ സമ്മതിച്ചു.4 അവന്‍ അവരോടുകൂടെ പോയി. അവര്‍ ജോര്‍ദാനിലെത്തി മരം മുറിച്ചു.5 തടി വെട്ടിക്കൊണ്ടിരിക്കുമ്പോള്‍ ഒരാളുടെ കോടാലി ഊരി വെള്ളത്തില്‍ … Continue reading The Book of 2 Kings, Chapter 6 | 2 രാജാക്കന്മാർ, അദ്ധ്യായം 6 | Malayalam Bible | POC Translation

The Book of 2 Kings, Chapter 5 | 2 രാജാക്കന്മാർ, അദ്ധ്യായം 5 | Malayalam Bible | POC Translation

2 രാജാക്കന്മാർ, അദ്ധ്യായം 5 നാമാനെ സുഖപ്പെടുത്തുന്നു 1 സിറിയാരാജാവിന്റെ സൈന്യാധിപനായിരുന്നു നാമാന്‍. രാജാവിന് അവനോടു പ്രീതിയും ബഹുമാനവുമായിരുന്നു. കാരണം, അവന്‍ മുഖാന്തരം കര്‍ത്താവ് സിറിയായ്ക്കു വിജയം നല്‍കി. ധീരനും പരാക്രമിയുമായിരുന്നെങ്കിലും അവന്‍ കുഷ്ഠരോഗിയായിരുന്നു.2 ഇസ്രായേലിനെ ആക്രമിച്ചപ്പോള്‍ സിറിയാക്കാര്‍ ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയിരുന്നു. അവള്‍ നാമാന്റെ ഭാര്യയുടെ പരിചാരികയായി.3 അവള്‍ തന്റെ യജമാനത്തിയോടു പറഞ്ഞു: എന്റെ യജമാനന്‍ സമരിയായിലെ പ്രവാചകന്റെ അടുത്തായിരുന്നെങ്കില്‍! അവന്‍ യജമാനന്റെ കുഷ്ഠം മാറ്റുമായിരുന്നു.4 ഇസ്രായേല്‍ക്കാരി പെണ്‍കുട്ടി പറഞ്ഞവിവരം നാമാന്‍ രാജാവിനെ അറിയിച്ചു.5 സിറിയാരാജാവു … Continue reading The Book of 2 Kings, Chapter 5 | 2 രാജാക്കന്മാർ, അദ്ധ്യായം 5 | Malayalam Bible | POC Translation

The Book of 2 Kings, Chapter 4 | 2 രാജാക്കന്മാർ, അദ്ധ്യായം 4 | Malayalam Bible | POC Translation

2 രാജാക്കന്മാർ, അദ്ധ്യായം 4 വിധവയുടെ എണ്ണ 1 പ്രവാചകഗണത്തില്‍ ഒരുവന്റെ ഭാര്യ എലീഷായോടു പറഞ്ഞു: അങ്ങയുടെ ദാസനായ എന്റെ ഭര്‍ത്താവ് മരിച്ചിരിക്കുന്നു. അവന്‍ കര്‍ത്താവിന്റെ ഭക്തനായിരുന്നുവെന്ന് അങ്ങേക്ക് അറിയാമല്ലോ. അവനു കടംകൊടുത്തവന്‍ ഇതാ എന്റെ കുട്ടികള്‍ രണ്ടുപേരെയും അടിമകളാക്കാന്‍ വന്നിരിക്കുന്നു.2 എലീഷാ അവളോടു പറഞ്ഞു: ഞാന്‍ നിനക്കുവേണ്ടി എന്തുചെയ്യണം? പറയുക. നിന്റെ വീട്ടില്‍ എന്തുണ്ട്? അവള്‍ പറഞ്ഞു: ഈ ദാസിയുടെ വീട്ടില്‍ ഒരു ഭരണി എണ്ണയല്ലാതെ മറ്റൊന്നുമില്ല.3 അവന്‍ പറഞ്ഞു: നീ ചെന്ന് അയല്‍ക്കാരില്‍നിന്ന് ഒഴിഞ്ഞപാത്രങ്ങള്‍ … Continue reading The Book of 2 Kings, Chapter 4 | 2 രാജാക്കന്മാർ, അദ്ധ്യായം 4 | Malayalam Bible | POC Translation

The Book of 2 Kings, Chapter 3 | 2 രാജാക്കന്മാർ, അദ്ധ്യായം 3 | Malayalam Bible | POC Translation

2 രാജാക്കന്മാർ, അദ്ധ്യായം 3 ഇസ്രായേലും മൊവാബ്യരും തമ്മില്‍യുദ്ധം 1 യൂദാരാജാവായയഹോഷാഫാത്തിന്റെ പതിനെട്ടാം ഭരണവര്‍ഷം ആഹാബിന്റെ മകന്‍ യോറാം സമരിയായില്‍ ഇസ്രായേല്‍രാജാവായി. അവന്‍ പന്ത്രണ്ടുവര്‍ഷം ഭരിച്ചു.2 അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മപ്രവര്‍ത്തിച്ചു; എങ്കിലും മാതാപിതാക്കന്‍മാരെപ്പോലെ ആയിരുന്നില്ല. പിതാവുണ്ടാക്കിയ ബാല്‍സ്തംഭം അവന്‍ എടുത്തുകളഞ്ഞു.3 നെബാത്തിന്റെ മകന്‍ ജറൊബോവാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപം അവനും ആവര്‍ത്തിച്ചു; അതില്‍ നിന്നു പിന്‍മാറിയില്ല.4 മൊവാബ്‌രാജാവായ മേഷായ്ക്കു ധാരാളം ആടുകളുണ്ടായിരുന്നു. അവന്‍ ഇസ്രായേല്‍ രാജാവിന് ഒരു ലക്ഷം കുഞ്ഞാടുകളും ഒരു ലക്ഷം മുട്ടാടുകളുടെ രോമവും … Continue reading The Book of 2 Kings, Chapter 3 | 2 രാജാക്കന്മാർ, അദ്ധ്യായം 3 | Malayalam Bible | POC Translation

The Book of 2 Kings, Chapter 2 | 2 രാജാക്കന്മാർ, അദ്ധ്യായം 2 | Malayalam Bible | POC Translation

2 രാജാക്കന്മാർ, അദ്ധ്യായം 2 ഏലിയാ സ്വര്‍ഗത്തിലേക്ക് 1 കര്‍ത്താവ് ഏലിയായെ സ്വര്‍ഗത്തിലേക്ക് ചുഴലിക്കാറ്റിലൂടെ എടുക്കാന്‍ സമയമായപ്പോള്‍, ഏലിയായും എലീഷായും ഗില്‍ഗാലില്‍നിന്നു വരുകയായിരുന്നു.2 ഏലിയാ എലീഷായോടു പറഞ്ഞു: ദയവായി ഇവിടെ നില്‍ക്കുക. കര്‍ത്താവ് എന്നെ ബഥേല്‍വരെ അയച്ചിരിക്കുന്നു. എന്നാല്‍, എലീഷാ പറഞ്ഞു: കര്‍ത്താവിനെയും അങ്ങയെയും സാക്ഷിയാക്കി ഞാന്‍ പറയുന്നു, ഞാന്‍ അങ്ങയെ വിട്ടുമാറില്ല. അങ്ങനെ അവര്‍ ബഥേലിലേക്കു പോയി.3 ബഥേലിലുണ്ടായിരുന്ന പ്രവാചകഗണം എലീഷായോടു പറഞ്ഞു: കര്‍ത്താവ് നിന്റെ യജമാനനെ ഇന്നു നിന്നില്‍നിന്ന് എടുക്കുമെന്നു നിനക്കറിയാമോ? അവന്‍ പറഞ്ഞു: … Continue reading The Book of 2 Kings, Chapter 2 | 2 രാജാക്കന്മാർ, അദ്ധ്യായം 2 | Malayalam Bible | POC Translation

The Book of 2 Kings, Chapter 1 | 2 രാജാക്കന്മാർ, അദ്ധ്യായം 1 | Malayalam Bible | POC Translation

2 രാജാക്കന്മാർ, അദ്ധ്യായം 1 ഏലിയായും അഹസിയായും 1 ആഹാബിന്റെ മരണത്തിനുശേഷം മൊവാബ് ഇസ്രായേലിനെതിരേ കലാപം ആരംഭിച്ചു.2 സമരിയായില്‍വച്ച് അഹസിയാ മട്ടുപ്പാവില്‍നിന്നു വീണു കിടപ്പിലായി. താന്‍ ഇതില്‍നിന്നു രക്ഷപെടുമോ ഇല്ലയോ എന്ന് ആരായാന്‍ എക്രോണിലെ ദേവനായ ബാല്‍സെബൂബിന്റെ അടുത്തേക്ക് ആളയച്ചു.3 തിഷ്ബ്യനായ ഏലിയായോടു കര്‍ത്താവിന്റെ ദൂതന്‍ അരുളിച്ചെയ്തു: സമരിയാരാജാവിന്റെ ദൂതന്‍മാരെ ചെന്നുകണ്ട് അവരോടു ചോദിക്കുക; ഇസ്രായേലില്‍ ദൈവമില്ലാഞ്ഞിട്ടാണോ നിങ്ങള്‍ എക്രോണ്‍ദേവനായ ബാല്‍സെബൂബിനെ സമീപിക്കുന്നത്?4 കര്‍ത്താവ് അരുളിച്ചെയ്യുന്നു: രോഗശയ്യയില്‍നിന്നു നീ എഴുന്നേല്‍ക്കുകയില്ല. നീ മരിക്കും.5 ഏലിയാ പുറപ്പെട്ടു. ദൂതന്‍മാര്‍ … Continue reading The Book of 2 Kings, Chapter 1 | 2 രാജാക്കന്മാർ, അദ്ധ്യായം 1 | Malayalam Bible | POC Translation

The Book of 2 Kings, Introduction | 2 രാജാക്കന്മാർ, ആമുഖം | Malayalam Bible | POC Translation

സാമുവലിന്റെ ജനനംമുതല്‍ ദാവീദ്‌രാജാവിന്റെ ഭരണകാലം ഉള്‍പ്പെടെയുള്ള കാലത്തെ ഇസ്രായേല്‍ ചരിത്രമാണ്, ഒന്നും രണ്ടും സാമുവലിന്റെ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നത്. ഭരണമേല്‍ക്കുന്നതു മുതല്‍ ബി.സി. 587-ല്‍ ജറുസലെം നശിക്കുന്നതുവരെയുള്ള ചരിത്രമാണ് 1-2 രാജാക്കന്‍മാരുടെ പുസ്തകത്തിന്റെ ഉള്ളടക്കം. സോളമന്റെ ഭരണകാലത്ത് ഇസ്രായേല്‍ജനം ഐശ്വര്യത്തിലും സമാധാനത്തിലും കഴിഞ്ഞു. സോളമന്റെ ജ്ഞാനം എക്കാലത്തും പ്രകീര്‍ത്തിക്കപ്പെടുന്നു. രക്ഷകനെക്കുറിച്ചു ദാവീദിനോടു ചെയ്ത വാഗ്ദാനം, നിന്റെ സന്തതിയെ ഞാന്‍ ഉയര്‍ത്തും ( 2 സാമു 7-12), ആദ്യമായി സോളമനില്‍ നിറവേറി. ദാവീദ് പണിയാന്‍ ആഗ്രഹിച്ച ദേവാലയം സോളമന്‍ നിര്‍മിച്ചു. … Continue reading The Book of 2 Kings, Introduction | 2 രാജാക്കന്മാർ, ആമുഖം | Malayalam Bible | POC Translation

The Book of 2 Kings | രാജാക്കന്മാരുടെ രണ്ടാം പുസ്തകം | Malayalam Bible | POC Translation

2 രാജാക്കന്മാർ, ആമുഖം 2 രാജാക്കന്മാർ, അദ്ധ്യായം 1 2 രാജാക്കന്മാർ, അദ്ധ്യായം 2 2 രാജാക്കന്മാർ, അദ്ധ്യായം 3 2 രാജാക്കന്മാർ, അദ്ധ്യായം 4 2 രാജാക്കന്മാർ, അദ്ധ്യായം 5 2 രാജാക്കന്മാർ, അദ്ധ്യായം 6 2 രാജാക്കന്മാർ, അദ്ധ്യായം 7 2 രാജാക്കന്മാർ, അദ്ധ്യായം 8 2 രാജാക്കന്മാർ, അദ്ധ്യായം 9 2 രാജാക്കന്മാർ, അദ്ധ്യായം 10 2 രാജാക്കന്മാർ, അദ്ധ്യായം 11 2 രാജാക്കന്മാർ, അദ്ധ്യായം 12 2 രാജാക്കന്മാർ, അദ്ധ്യായം 13 … Continue reading The Book of 2 Kings | രാജാക്കന്മാരുടെ രണ്ടാം പുസ്തകം | Malayalam Bible | POC Translation

The Book of 1 Kings, Chapter 22 | 1 രാജാക്കന്മാർ, അദ്ധ്യായം 22 | Malayalam Bible | POC Translation

1 രാജാക്കന്മാർ, അദ്ധ്യായം 22 മിക്കായാ മുന്നറിയിപ്പു നല്‍കുന്നു 1 മൂന്നു വര്‍ഷത്തേക്ക് സിറിയായും ഇസ്രായേലും തമ്മില്‍യുദ്ധമുണ്ടായില്ല.2 മൂന്നാംവര്‍ഷം യൂദാരാജാവായയഹോഷാഫാത്ത് ഇസ്രായേല്‍രാജാവിനെ സന്ദര്‍ശിച്ചു.3 ഇസ്രായേല്‍രാജാവ് തന്റെ സേവ കന്‍മാരോടു പറഞ്ഞു: റാമോത്ത്ഗിലയാദ് സിറിയാരാജാവില്‍നിന്നു തിരിച്ചെടക്കുന്നതിനു നാം എന്തിനു മടിക്കുന്നു?4 അതു നമ്മുടേതാണല്ലോ! അവന്‍ യഹോഷാഫാത്തിനോടു ചോദിച്ചു: എന്നോടൊപ്പം റാമോത്ത് ഗിലയാദില്‍യുദ്ധത്തിനു പോരുമോ?യാഹോഷാഫാത്ത് ഇസ്രായേല്‍രാജാവിനോടു പറഞ്ഞു: ഞാന്‍ തയ്യാറാണ്; എന്റെ സൈന്യം നിന്റെ സൈന്യത്തെപ്പോലെയും എന്റെ കുതിരകള്‍ നിന്റെ കുതിരകളെപ്പോലെയും തയ്യാറാണ്.5 യഹോഷാഫാത്ത് തുടര്‍ന്നു: ആദ്യം കര്‍ത്താവിന്റെ ഇംഗിതം … Continue reading The Book of 1 Kings, Chapter 22 | 1 രാജാക്കന്മാർ, അദ്ധ്യായം 22 | Malayalam Bible | POC Translation

The Book of 1 Kings, Chapter 21 | 1 രാജാക്കന്മാർ, അദ്ധ്യായം 21 | Malayalam Bible | POC Translation

1 രാജാക്കന്മാർ, അദ്ധ്യായം 21 നാബോത്തിന്റെ മുന്തിരിത്തോട്ടം 1 ജസ്രേല്‍ക്കാരനായ നാബോത്തിന് ജസ്രേലില്‍ സമരിയാരാജാവായ ആഹാബിന്റെ കൊട്ടാരത്തോടുചേര്‍ന്ന് ഒരു മുന്തിരിത്തോട്ടമുണ്ടായിരുന്നു.2 ഒരു ദിവസം ആഹാബ് നാബോത്തിനോടു പറഞ്ഞു: എനിക്കു പച്ചക്കറിത്തോട്ടം ഉണ്ടാക്കാന്‍ നിന്റെ മുന്തിരിത്തോട്ടം വിട്ടുതരണം; അതു കൊട്ടാരത്തിന്റെ സമീപമാണല്ലോ. അതിനെക്കാള്‍ മെച്ചമായ ഒരു മുന്തിരിത്തോട്ടം ഞാന്‍ നിനക്കു തരാം; പണമാണു വേണ്ടതെങ്കില്‍ വിലതരാം.3 എന്നാല്‍, നാബോത്ത് പറഞ്ഞു: എന്റെ പിതൃസ്വത്ത് വില്‍ക്കുന്നതിനു കര്‍ത്താവ് ഇടയാക്കാതിരിക്കട്ടെ.4 എന്റെ പിതൃസ്വത്ത് ഞാന്‍ അങ്ങേക്കു നല്‍കുകയില്ല എന്ന് ജസ്രേല്‍ക്കാരനായ നാബോത്ത് … Continue reading The Book of 1 Kings, Chapter 21 | 1 രാജാക്കന്മാർ, അദ്ധ്യായം 21 | Malayalam Bible | POC Translation

The Book of 1 Kings, Chapter 20 | 1 രാജാക്കന്മാർ, അദ്ധ്യായം 20 | Malayalam Bible | POC Translation

1 രാജാക്കന്മാർ, അദ്ധ്യായം 20 സിറിയായുമായിയുദ്ധം 1 സിറിയാരാജാവായ ബന്‍ഹദാദ് പടയൊരുക്കി. മുപ്പത്തിരണ്ടു നാടുവാഴികള്‍ തങ്ങളുടെ കുതിരകളോടും രഥങ്ങളോടുംകൂടെ അവന്റെ പക്ഷം ചേര്‍ന്നു. അവന്‍ ചെന്നു സമരിയായെ വളഞ്ഞ് ആക്രമിച്ചു.2 അവന്‍ പട്ടണത്തിലേക്കു ദൂതന്‍മാരെ അയച്ച് ഇസ്രായേല്‍രാജാവായ ആഹാബിനെ അറിയിച്ചു: ബന്‍ഹദാദ് അറിയിക്കുന്നു,3 നിന്റെ വെള്ളിയും സ്വര്‍ണവും എന്‍േറതാണ്; നിന്റെ സുന്ദരികളായ ഭാര്യമാരും മക്കളും എനിക്കുള്ളതാണ്.4 ഇസ്രായേല്‍ രാജാവു പറഞ്ഞു: പ്രഭോ, രാജാവായ അങ്ങു പറയുന്നതുപോലെ തന്നെ, ഞാനും എനിക്കുള്ളതും അങ്ങയുടേതാണ്.5 അവന്റെ ദൂതന്‍മാര്‍ വന്നു വീണ്ടും … Continue reading The Book of 1 Kings, Chapter 20 | 1 രാജാക്കന്മാർ, അദ്ധ്യായം 20 | Malayalam Bible | POC Translation

The Book of 1 Kings, Chapter 19 | 1 രാജാക്കന്മാർ, അദ്ധ്യായം 19 | Malayalam Bible | POC Translation

1 രാജാക്കന്മാർ, അദ്ധ്യായം 19 ഏലിയാ ഹോറെബില്‍ 1 ഏലിയാ ചെയ്ത കാര്യങ്ങളും, പ്രവാചകന്‍മാരെ വാളിനിരയാക്കിയ വിവരവും ആഹാബ് ജസെബെലിനോടു പറഞ്ഞു:2 അപ്പോള്‍ അവള്‍ ദൂതനെ അയച്ച് ഏലിയായോടു പറഞ്ഞു: നാളെ ഈ നേരത്തിനുമുന്‍പു ഞാന്‍ നിന്റെ ജീവന്‍ ആ പ്രവാചകന്‍മാരിലൊരുവന്‍േറ തുപോലെ ആക്കുന്നില്ലെങ്കില്‍ ദേവന്‍മാര്‍ അതും അതിലപ്പുറവും എന്നോടു ചെയ്യട്ടെ.3 ഏലിയാ ഭയപ്പെട്ട് ജീവരക്ഷാര്‍ഥം പലായനം ചെയ്തു. അവന്‍ യൂദായിലെ ബേര്‍ഷെബായിലെത്തി. അവിടെവച്ച് ഭൃത്യനെ വിട്ടുപിരിഞ്ഞു.4 അവിടെനിന്ന് അവന്‍ തനിയെ മരുഭൂമിയിലൂടെ ഒരു ദിവസത്തെ വഴി … Continue reading The Book of 1 Kings, Chapter 19 | 1 രാജാക്കന്മാർ, അദ്ധ്യായം 19 | Malayalam Bible | POC Translation

The Book of 1 Kings, Chapter 18 | 1 രാജാക്കന്മാർ, അദ്ധ്യായം 18 | Malayalam Bible | POC Translation

1 രാജാക്കന്മാർ, അദ്ധ്യായം 18 ഏലിയായും ബാലിന്റെ പ്രവാചകന്‍മാരും 1 ഏറെനാള്‍ കഴിഞ്ഞ്, മൂന്നാംവര്‍ഷം കര്‍ത്താവ് ഏലിയായോടു കല്‍പിച്ചു: നീ ആഹാബിന്റെ മുന്‍പില്‍ ചെല്ലുക; ഞാന്‍ ഭൂമിയില്‍ മഴ പെയ്യിക്കും.2 ഏലിയാ ആഹാബിന്റെ അടുത്തേക്കു പുറപ്പെട്ടു. സമരിയായില്‍ അപ്പോള്‍ ക്ഷാമം കഠിനമായിരുന്നു.3 ആഹാബ് തന്റെ കാര്യസ്ഥനായ ഒബാദിയായെ വരുത്തി, അവന്‍ വലിയ ദൈവഭക്തനായിരുന്നു.4 ജസെബെല്‍ കര്‍ത്താവിന്റെ പ്രവാചകന്‍മാരെ വധിച്ചപ്പോള്‍, ഒബാദിയാ നൂറു പ്രവാചകന്‍മാരെ കൂട്ടിക്കൊണ്ടുപോയി, അന്‍പതുപേരെവീതം ഓരോ ഗുഹയില്‍ ഒളിപ്പിച്ചു. അവന്‍ അവര്‍ക്കു ഭക്ഷണപാനീയങ്ങള്‍ കൊടുത്തു സംരക്ഷിച്ചു.5 … Continue reading The Book of 1 Kings, Chapter 18 | 1 രാജാക്കന്മാർ, അദ്ധ്യായം 18 | Malayalam Bible | POC Translation

The Book of 1 Kings, Chapter 17 | 1 രാജാക്കന്മാർ, അദ്ധ്യായം 17 | Malayalam Bible | POC Translation

1 രാജാക്കന്മാർ, അദ്ധ്യായം 17 ഏലിയായും വരള്‍ച്ചയും 1 ഗിലയാദിലെ തിഷ്‌ബെയില്‍നിന്നുള്ള ഏലിയാപ്രവാചകന്‍ ആഹാബിനോടു പറഞ്ഞു: ഞാന്‍ സേവിക്കുന്ന ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവാണേ, വരുംകൊല്ലങ്ങളില്‍ ഞാന്‍ പറഞ്ഞല്ലാതെ മഞ്ഞോ മഴയോ പെയ്യുകയില്ല.2 കര്‍ത്താവ് ഏലിയായോട് അരുളിച്ചെയ്തു:3 നീ പുറപ്പെട്ട് ജോര്‍ദാനു കിഴക്കുള്ള കെറീത്ത് അരുവിക്കു സമീപം ഒളിച്ചുതാമസിക്കുക.4 നിനക്ക് അരുവിയില്‍നിന്നു വെള്ളം കുടിക്കാം. ഭക്ഷണം തരുന്നതിന് കാക്കകളോട് ഞാന്‍ കല്‍പിച്ചിട്ടുണ്ട്.5 അവന്‍ കര്‍ത്താവിന്റെ കല്‍പനയനുസരിച്ച് ജോര്‍ദാനു കിഴക്കുള്ള കെറീത്ത് നീര്‍ച്ചാലിനരികേ ചെന്നു താമസിച്ചു.6 കാക്കകള്‍ കാലത്തും വൈകിട്ടും … Continue reading The Book of 1 Kings, Chapter 17 | 1 രാജാക്കന്മാർ, അദ്ധ്യായം 17 | Malayalam Bible | POC Translation

The Book of 1 Kings, Chapter 16 | 1 രാജാക്കന്മാർ, അദ്ധ്യായം 16 | Malayalam Bible | POC Translation

1 രാജാക്കന്മാർ, അദ്ധ്യായം 16 1 ഹനാനിയുടെ മകന്‍ യേഹുവഴി കര്‍ത്താവ് ബാഷായ്‌ക്കെതിരേ അരുളിച്ചെയ്തു:2 ഞാന്‍ നിന്നെ പൊടിയില്‍നിന്നുയര്‍ത്തി, എന്റെ ജനമായ ഇസ്രായേലിന്റെ രാജാവാക്കി. എന്നാല്‍, നീ ജറോബോവാമിന്റെ വഴിയില്‍ നടക്കുകയും എന്റെ ജനമായ ഇസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച് എന്നെ പ്രകോപിപ്പിക്കുകയും ചെയ്തു.3 ഞാന്‍ ബാഷായെയും അവന്റെ വംശത്തെയും നിശ്‌ശേഷം നശിപ്പിക്കും: നിന്റെ ഭവനം നെബാരത്തിന്റെ മകന്‍ ജറോബോവാമിന്റെ ഭവനംപോലെയാക്കും.4 പട്ടണത്തില്‍വച്ചു മരിക്കുന്ന ബാഷാവംശജരെ നായ്ക്കള്‍ ഭക്ഷിക്കും; വയലില്‍വച്ചു മരിക്കുന്നവരെ ആകാശപ്പറവകളും.5 ബാഷായുടെ മറ്റെല്ലാ പ്രവര്‍ത്തനങ്ങളും ശക്തിവൈഭ … Continue reading The Book of 1 Kings, Chapter 16 | 1 രാജാക്കന്മാർ, അദ്ധ്യായം 16 | Malayalam Bible | POC Translation

The Book of 1 Kings, Chapter 15 | 1 രാജാക്കന്മാർ, അദ്ധ്യായം 15 | Malayalam Bible | POC Translation

1 രാജാക്കന്മാർ, അദ്ധ്യായം 15 അബിയാം 1 നെബാത്തിന്റെ മകന്‍ ജറോബോവാമിന്റെ വാഴ്ചയുടെ പതിനെട്ടാം വര്‍ഷം അബിയാം യൂദായില്‍ ഭരണം ആരംഭിച്ചു.2 അവന്‍ മൂന്നുവര്‍ഷം ജറുസലെമില്‍ ഭരിച്ചു; അബ്‌സലോമിന്റെ മകള്‍ മാഖാ ആയിരുന്നു അവന്റെ അമ്മ.3 പിതാവിന്റെ പാപങ്ങളില്‍ അവനും ഏര്‍പ്പെട്ടു. കര്‍ത്താവിന്റെ സന്നിധിയില്‍ വിശ്വസ്തനായി പ്രവര്‍ത്തിച്ച പിതാവായ ദാവീദിന്‍േറ തുപോലെയായിരുന്നില്ല അവന്റെ ഹൃദയം.4 എങ്കിലും ദാവീദിനെപ്രതി ദൈവമായ കര്‍ത്താവ് അബിയാമിന് കിരീടാവകാശിയായി ഒരു പുത്രനെ നല്‍കുകയും ജറുസലെമിനെ സുസ്ഥിരമാക്കുകയും ചെയ്തു.5 ദാവീദ് ഹിത്യനായ ഊറിയായുടെ കാര്യത്തിലൊഴികെ … Continue reading The Book of 1 Kings, Chapter 15 | 1 രാജാക്കന്മാർ, അദ്ധ്യായം 15 | Malayalam Bible | POC Translation

The Book of 1 Kings, Chapter 14 | 1 രാജാക്കന്മാർ, അദ്ധ്യായം 14 | Malayalam Bible | POC Translation

1 രാജാക്കന്മാർ, അദ്ധ്യായം 14 ജറോബോവാമിനു ശിക്ഷ 1 അക്കാലത്ത് ജറോബോവാമിന്റെ മകന്‍ അബിയാ രോഗബാധിതനായി.2 ജറോബോവാം ഭാര്യയോടു പറഞ്ഞു: നീ എഴു ന്നേറ്റ് എന്റെ ഭാര്യയാണെന്ന് അറിയാത്തവിധം വേഷം മാറി ഷീലോയിലേക്കു പോവുക. ഈ ജനത്തിനു ഞാന്‍ രാജാവായിരിക്കണം എന്നു പറഞ്ഞഅഹിയാപ്രവാചകന്‍ അവിടെയുണ്ട്.3 പത്ത് അപ്പവും കുറെഅടയും ഒരു ഭരണി തേനുമായി നീ അവന്റെ അടുക്കല്‍ ചെല്ലുക. കുട്ടിക്ക് എന്തു സംഭവിക്കുമെന്ന് അവന്‍ പറയും. അങ്ങനെ അവള്‍ ഷീലോയില്‍ അഹിയായുടെ വസതിയിലെത്തി.4 വാര്‍ധക്യം നിമിത്തം കണ്ണ് … Continue reading The Book of 1 Kings, Chapter 14 | 1 രാജാക്കന്മാർ, അദ്ധ്യായം 14 | Malayalam Bible | POC Translation

The Book of 1 Kings, Chapter 13 | 1 രാജാക്കന്മാർ, അദ്ധ്യായം 13 | Malayalam Bible | POC Translation

1 രാജാക്കന്മാർ, അദ്ധ്യായം 13 ബഥേലിനെതിരേ പ്രവചനം 1 ജറോബോവാം ധൂപാര്‍പ്പണത്തിനു ബലിപീഠത്തിനരികെ നില്‍ക്കുമ്പോള്‍, കര്‍ത്താവിന്റെ കല്‍പനയനുസരിച്ച് ഒരുദൈവപുരുഷന്‍ യൂദായില്‍നിന്നു ബഥേലില്‍ വന്നു.2 കര്‍ത്താവ് കല്‍പിച്ചതുപോലെ അവന്‍ ബലിപീഠത്തെനോക്കി വിളിച്ചുപറഞ്ഞു: അല്ലയോ ബലിപീഠമേ, കര്‍ത്താവ് അരുളിച്ചെയ്യുന്നു; ദാവീദിന്റെ ഭവനത്തില്‍ ജോസിയാ എന്ന ഒരു പുത്രന്‍ ജനിക്കും. നിന്റെ മേല്‍ ധൂപാര്‍പ്പണം നടത്തുന്ന പൂജാഗിരിയിലെ പുരോഹിതന്‍മാരെ അവന്‍ നിന്റെ മേല്‍വച്ചു ബലിയര്‍പ്പിക്കും. മനുഷ്യാസ്ഥികള്‍ നിന്റെ മേല്‍ ഹോമിക്കും.3 അന്നുതന്നെ ഒരടയാളം കാണിച്ചുകൊണ്ട് അവന്‍ തുടര്‍ന്നു: കര്‍ത്താവാണു സംസാരിച്ചത് എന്നതിന്റെ … Continue reading The Book of 1 Kings, Chapter 13 | 1 രാജാക്കന്മാർ, അദ്ധ്യായം 13 | Malayalam Bible | POC Translation

The Book of 1 Kings, Chapter 12 | 1 രാജാക്കന്മാർ, അദ്ധ്യായം 12 | Malayalam Bible | POC Translation

1 രാജാക്കന്മാർ, അദ്ധ്യായം 12 രാജ്യം വിഭജിക്കപ്പെടുന്നു 1 ഇസ്രായേല്‍ജനം തന്നെ രാജാവാക്കുന്നതിനു ഷെക്കെമില്‍ സമ്മേളിച്ചതിനാല്‍ റഹോബോവാം അവിടെ വന്നു.2 നെബാത്തിന്റെ പുത്രനായ ജറോബോവാം ഇതു കേട്ടയുടനെ ഈജിപ്തില്‍നിന്നു മടങ്ങിയെത്തി - സോളമന്‍രാജാവില്‍നിന്ന് ഒളിച്ചോടിയ അവന്‍ ഇതുവരെ ഈജിപ്തിലായിരുന്നു.3 ഇസ്രായേല്‍ജനം അവനെ ആളയച്ചു വരുത്തി; ജറോബോവാമും ഇസ്രായേല്‍ജനവും റഹോബോവാമിന്റെ അടുത്തുവന്നു പറഞ്ഞു:4 അങ്ങയുടെ പിതാവു ഞങ്ങളുടെമേല്‍ വച്ചതു ഭാരമേറിയ നുകമാണ്. ഞങ്ങളുടെജോലിയുടെ കാഠിന്യവും അവന്‍ വച്ച നുകത്തിന്റെ ഭാരവും അങ്ങു ലഘൂകരിക്കണം; ഞങ്ങള്‍ അങ്ങയെ സേവിക്കാം.5 അവന്‍ … Continue reading The Book of 1 Kings, Chapter 12 | 1 രാജാക്കന്മാർ, അദ്ധ്യായം 12 | Malayalam Bible | POC Translation

The Book of 1 Kings, Chapter 11 | 1 രാജാക്കന്മാർ, അദ്ധ്യായം 11 | Malayalam Bible | POC Translation

1 രാജാക്കന്മാർ, അദ്ധ്യായം 11 സോളമന്റെ അധഃപതനം 1 സോളമന്‍രാജാവ് അനേകം വിദേശ വനിതകളെ പ്രേമിച്ചു. ഫറവോയുടെ മകളെയും മൊവാബ്യര്‍, അമ്മോന്യര്‍, ഏദോമ്യര്‍, സീദോന്യര്‍, ഹിത്യര്‍ എന്നീ അന്യവംശങ്ങളില്‍പ്പെട്ട സ്ത്രീകളെയും ഭാര്യമാരായി സ്വീകരിച്ചു;2 നിങ്ങള്‍ അവരുമായി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടരുത്; അവര്‍ നിങ്ങളുമായും. അവര്‍ നിങ്ങളുടെ ഹൃദയങ്ങളെ തങ്ങളുടെ ദേവന്‍മാരിലേക്കു വശീകരിച്ചുകളയും എന്ന് അവരെക്കുറിച്ച് കര്‍ത്താവ് അരുളിച്ചെയ്തിരുന്നു. സോളമനാകട്ടെ അവരെ ഗാഢമായി പ്രേമിച്ചു.3 അവനു രാജ്ഞിസ്ഥാനമുള്ള എഴുനൂറു ഭാര്യമാരും മുന്നൂറ് ഉപനാരികളും ഉണ്ടായിരുന്നു. അവര്‍ അവന്റെ ഹൃദയം … Continue reading The Book of 1 Kings, Chapter 11 | 1 രാജാക്കന്മാർ, അദ്ധ്യായം 11 | Malayalam Bible | POC Translation