യഥാര്‍ഥ ഉപവാസം

1 : ദാരിയൂസ് രാജാവിന്റെ നാലാം ഭരണ വര്‍ഷം ഒന്‍പതാം മാസമായ കിസ്‌ളേവ് നാലാംദിവസം സഖറിയായ്ക്ക് കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി.   

2 : കര്‍ത്താവിന്റെ പ്രീതിക്കായി പ്രാര്‍ഥിക്കാന്‍, ബഥേല്‍ നിവാസികള്‍ ഷരേസറിനെയും രഗെംമെലെക്കിനെയും അവരുടെ ആളുകളെയും അയച്ചു.   

3 : അനേക വര്‍ഷങ്ങളായി ഞങ്ങള്‍ ചെയ്തുപോന്നതുപോലെ അഞ്ചാം മാസത്തില്‍ വിലാപവും ഉപവാസവും ആചരിക്കണമോ എന്ന് പ്രവാചകന്‍മാരോടും സൈന്യങ്ങളുടെ കര്‍ത്താവിന്റെ ആലയത്തിലെ പുരോഹിതന്‍മാ രോടും ആരായാന്‍ അവരെ ഏല്‍പിച്ചു.   

4 : അപ്പോള്‍ സൈന്യങ്ങളുടെ കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:   

5 : നീ ദേശത്തെ ജനത്തോടും പുരോഹിതന്‍മാരോടും പറയുക. നിങ്ങള്‍ കഴിഞ്ഞഎഴുപതു വര്‍ഷമായി അഞ്ചാം മാസത്തിലും ഏഴാം മാസത്തിലും വിലാപവും ഉപവാസവും ആചരിച്ചത് എനിക്കുവേണ്ടി ആയിരുന്നുവോ?   

6 : നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യുന്നത് നിങ്ങള്‍ക്കുവേണ്ടിത്തന്നെയല്ലേ?   

7 : ജറുസലെമും പ്രാന്തനഗരങ്ങളും ജനനിബിഡവും ഐശ്വര്യപൂര്‍ണവും ആയി കഴിഞ്ഞിരുന്നപ്പോള്‍, നെഗെബിലും സമതലപ്രദേശങ്ങളിലും ജനങ്ങള്‍ വസിച്ചിരുന്നപ്പോള്‍, പണ്ടത്തെ പ്രവാചകന്‍മാരിലൂടെ കര്‍ത്താവ് ഇതല്ലേ കല്‍പിച്ചിരുന്നത്?   

8 : കര്‍ത്താവ് സഖറിയായോട് അരുളിച്ചെയ്തു:   

9 : െൈസന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു, സത്യസന്ധമായി വിധിക്കുക; സഹോദരര്‍ പരസ്പരം കരുണയും അലിവും കാണിക്കുക.   

10 : വിധവയെയും അനാഥനെയും പരദേശിയെയും ദരിദ്രനെയും പീഡിപ്പിക്കരുത്. നിങ്ങളില്‍ ആരും തന്റെ സഹോദരനെതിരേ തിന്‍മ നിരൂപിക്കരുത്.   

11 : എന്നാല്‍ അവര്‍ കൂട്ടാക്കിയില്ല; കേള്‍ക്കാതിരിക്കാന്‍ ദുശ്ശാഠ്യത്തോടെ ചെവി അടച്ചുകളഞ്ഞു.   

12 : സൈന്യങ്ങളുടെ കര്‍ത്താവ് തന്റെ ആത്മാവിനാല്‍ മുന്‍കാലപ്രവാചകന്‍മാരിലൂടെ അരുളിച്ചെയ്ത നിയമവും വചനങ്ങളും കേള്‍ക്കാതിരിക്കാന്‍ അവര്‍ ഹൃദയം കഠിന മാക്കി. അതുകൊണ്ട് സൈന്യങ്ങളുടെ കര്‍ത്താവിന്റെ ക്രോധം അവരുടെമേല്‍ പതിച്ചു.   

13 : സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ വിളിച്ചപ്പോള്‍ അവര്‍ കേട്ടില്ല. അതുപോലെ അവര്‍ വിളിക്കുമ്പോള്‍ ഞാനും കേള്‍ക്കുകയില്ല.   

14 : ഞാന്‍ ചുഴലിക്കാറ്റയച്ച് അവരെ അപരിചിതരായ ജനതകളുടെ ഇടയില്‍ ചിതറിച്ചു. അവര്‍ വിട്ടുപോയ ദേശം ശൂന്യമായി. ആരും അതിലേ കടന്നു പോയില്ല. മനോഹരമായ ദേശം വിജനമായി.       

Advertisements
Advertisements
Advertisements
Advertisements
Fediverse reactions
February 2026
S M T W T F S
1234567
891011121314
15161718192021
22232425262728

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading