The Book of Psalms, Chapter 35 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 35 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 35 കര്‍ത്താവേ, നീതി നടത്തിത്തരണമേ! 1 കര്‍ത്താവേ, എന്നില്‍കുറ്റമാരോപിക്കുന്നവനില്‍അങ്ങു കുറ്റം ആരോപിക്കണമേ! എന്നോടു പൊരുതുന്നവനോട്അങ്ങു പൊരുതണമേ! 2 കവചവും പരിചയും ധരിച്ച്എന്റെ സഹായത്തിനു വരണമേ; 3 എന്നെ പിന്‍തുടരുന്നവരെകുന്തമെടുത്തു തടയണമേ! ഞാനാണു നിന്റെ രക്ഷയെന്ന്എന്റെ പ്രാണനോട് അരുളിച്ചെയ്യണമേ! 4 എന്റെ ജീവന് വേട്ടയാടുന്നവരെലജ്ജിതരും അപമാനിതരും ആക്കണമേ! എനിക്കെതിരേ അനര്‍ഥം നിരൂപിക്കുന്നവര്‍ ഭ്രമിച്ചു പിന്തിരിയട്ടെ! 5 അവരെ കര്‍ത്താവിന്റെ ദൂതന് ആട്ടിപ്പായിക്കട്ടെ! അവര്‍ കാറ്റില്‍പ്പെട്ട പതിരുപോലെയാകട്ടെ! […]