Isaiah, Chapter 66 | ഏശയ്യാ, അദ്ധ്യായം 66 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 66 യഥാര്‍ഥ ഭക്തി 1 കര്‍ത്താവ് അരുളിച്ചെയ്യുന്നു: ആകാശം എന്റെ സിംഹാസനം; ഭൂമി എന്റെ പാദപീഠവും. എന്തു ഭവനമാണു നിങ്ങള്‍ എനിക്കു നിര്‍മിക്കുക? ഏതാണ് എന്റെ വിശ്രമസ്ഥലം?2 കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇവയെല്ലാം എന്റെ കരവേലയാണ്. ഇവയെല്ലാം എന്‍േറതുതന്നെ. ആത്മാവില്‍ എളിമയും അനുതാപവും ഉണ്ടായിരിക്കുകയും എന്റെ വചനം ശ്രവിക്കുമ്പോള്‍ വിറയ്ക്കുകയും ചെയ്യുന്നവനെയാണു ഞാന്‍ കടാക്ഷിക്കുക.3 കാളയെ കൊല്ലുന്നവന്‍മനുഷ്യനെ കൊല്ലുന്നവനെപ്പോലെയും ആടിനെ ബലിയര്‍പ്പിക്കുന്നവന്‍ പട്ടിയുടെ കഴുത്തൊടിക്കുന്നവനെപ്പോലെയും, ധാന്യബലി അര്‍പ്പിക്കുന്നവന്‍ പന്നിയുടെ രക്തം കാഴ്ചവയ്ക്കുന്നവനെപ്പോലെയും, അനുസ്മരണാബലിയായി … Continue reading Isaiah, Chapter 66 | ഏശയ്യാ, അദ്ധ്യായം 66 | Malayalam Bible | POC Translation

Isaiah, Chapter 65 | ഏശയ്യാ, അദ്ധ്യായം 65 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 65 ധിക്കാരികള്‍ക്കു ശിക്ഷ 1 എന്നോട് ആരായാത്തവര്‍ക്ക് ഉത്തരം നല്‍കാനും എന്നെ തേടാത്തവര്‍ക്കു ദര്‍ശന മരുളാനും ഞാന്‍ തയ്യാറായിരുന്നു. എന്റെ നാമം വിളിച്ചപേക്ഷിക്കാത്ത ജനതയോട്, ഇതാ, ഞാന്‍ എന്നു ഞാന്‍ പറഞ്ഞു.2 സ്വന്തം ആലോചനകളെ പിന്തുടര്‍ന്നു വഴിതെറ്റി നടക്കുന്ന കലഹപ്രിയരായ ഒരു ജനത്തിനുനേരേ ദിവസം മുഴുവന്‍ ഞാന്‍ എന്റെ കൈ കള്‍ വിരിച്ചുപിടിച്ചു.3 ഉദ്യാനങ്ങളില്‍ ബലിയര്‍പ്പിക്കുകയും ഇഷ്ടികകളിന്‍മേല്‍ ധൂപാര്‍പ്പണം നടത്തുകയും ചെയ്തുകൊണ്ട് എന്റെ മുഖത്തു നോക്കി എപ്പോഴും എന്നെ പ്രകോപിപ്പിക്കുന്ന ഒരു … Continue reading Isaiah, Chapter 65 | ഏശയ്യാ, അദ്ധ്യായം 65 | Malayalam Bible | POC Translation

Isaiah, Chapter 64 | ഏശയ്യാ, അദ്ധ്യായം 64 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 64 1 കര്‍ത്താവേ, ആകാശം പിളര്‍ന്ന് ഇറങ്ങി വരണമേ! അങ്ങയുടെ സാന്നിധ്യത്തില്‍ പര്‍വതങ്ങള്‍ വിറകൊള്ളട്ടെ!2 അഗ്‌നിയാല്‍ വിറക് എരിയുകയും വെള്ളം തിളയ്ക്കുകയും ചെയ്യുന്നതുപോലെ അങ്ങയുടെ സാന്നിധ്യത്താല്‍ ജനതകള്‍ ഞെട്ടിവിറയ്ക്കട്ടെ! ശത്രുക്കള്‍ അങ്ങയുടെ നാമം അറിയട്ടെ!3 അവിടുന്ന് ഇറങ്ങി വന്ന്, ഞങ്ങള്‍ വിചാരിക്കാത്ത ഭയാനകകാര്യങ്ങള്‍ ചെയ്തപ്പോള്‍ അവിടുത്തെ മുന്‍പില്‍ പര്‍വതങ്ങള്‍ പ്രകമ്പനംകൊണ്ടു.4 തന്നെ കാത്തിരിക്കുന്നവര്‍ക്കുവേണ്ടി അധ്വാനിക്കുന്ന അവിടുത്തെ അല്ലാതെ ആരും മറ്റൊരു ദൈവത്തെപ്പറ്റി കേള്‍ക്കുകയോ മറ്റൊരു ദൈവത്തെ കാണുകയോ ചെയ്തിട്ടില്ല.5 അങ്ങയുടെ പാതയില്‍ … Continue reading Isaiah, Chapter 64 | ഏശയ്യാ, അദ്ധ്യായം 64 | Malayalam Bible | POC Translation

Isaiah, Chapter 63 | ഏശയ്യാ, അദ്ധ്യായം 63 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 63 ജനതകളോടു പ്രതികാരം 1 ഏദോമില്‍നിന്നു വരുന്നത് ആര്? രക്താംബരം ധരിച്ച് ബൊസ്രായില്‍നിന്നു വരുന്നത് ആര്? തന്റെ മഹനീയമായ വേഷവിധാനങ്ങളോടെ, ശക്തി പ്രഭാവത്തോടെ, അടിവച്ചടുക്കുന്നതാര്? നീതിയുടെ വിജയം പ്രഖ്യാപിക്കുന്നവനും രക്ഷിക്കാന്‍ ശക്തിയുള്ളവനുമായ ഞാന്‍ തന്നെ.2 നിന്റെ വസ്ത്രം ചെമന്നിരിക്കുന്നതെന്തുകൊണ്ട്? നിന്റെ മേലങ്കി മുന്തിരിച്ചക്കു ചവിട്ടുന്നവന്‍േറ തുപോലെ ആയിരിക്കുന്നതെന്തുകൊണ്ട്?3 മുന്തിരിച്ചക്ക് ഞാന്‍ ഒറ്റയ്ക്കു ചവിട്ടി; ജനതകളില്‍ ആരും എന്നോടൊപ്പമുണ്ടായിരുന്നില്ല; എന്റെ കോപത്തില്‍ ഞാനവരെ ചവിട്ടി; ക്രോധത്തില്‍ ഞാനവരെ മെതിച്ചു; അവരുടെ ജീവരക്തം എന്റെ … Continue reading Isaiah, Chapter 63 | ഏശയ്യാ, അദ്ധ്യായം 63 | Malayalam Bible | POC Translation

Isaiah, Chapter 62 | ഏശയ്യാ, അദ്ധ്യായം 62 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 62 1 സീയോന്റെ ന്യായം പ്രഭാതംപോലെയും ജറുസലെമിന്റെ രക്ഷ ജ്വലിക്കുന്ന പന്തം പോലെയും പ്രകാശിക്കുന്നതുവരെ അവളെപ്രതി ഞാന്‍ നിഷ്‌ക്രിയനോ നിശ്ശബ്ദനോ ആയിരിക്കുകയില്ല.2 ജനതകള്‍ നിന്റെ നീതികരണവും രാജാക്കന്‍മാര്‍ നിന്റെ മഹത്വവും ദര്‍ശിക്കും. കര്‍ത്താവ് വിളിക്കുന്ന ഒരു പുതിയ പേരില്‍ നീ അറിയപ്പെടും.3 കര്‍ത്താവിന്റെ കൈയില്‍ നീ മനോഹരമായ ഒരു കിരീടമായിരിക്കും; നിന്റെ ദൈവത്തിന്റെ കരങ്ങളില്‍ ഒരു രാജകീയ മകുടവും.4 പരിത്യക്തയെന്നു നീയോ, വിജനം എന്നു നിന്റെ ദേശമോ ഇനിമേല്‍ പറയപ്പെടുകയില്ല. എന്റെ … Continue reading Isaiah, Chapter 62 | ഏശയ്യാ, അദ്ധ്യായം 62 | Malayalam Bible | POC Translation

Isaiah, Chapter 61 | ഏശയ്യാ, അദ്ധ്യായം 61 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 61 വിമോചനത്തിന്റെ സദ്വാര്‍ത്ത 1 ദൈവമായ കര്‍ത്താവിന്റെ ആത്മാവ് എന്റെ മേല്‍ ഉണ്ട്. പീഡിതരെ സദ്വാര്‍ത്ത അറിയിക്കുന്നതിന് അവിടുന്ന് എന്നെ അഭിഷേകംചെയ്തിരിക്കുന്നു.2 ഹൃദയം തകര്‍ന്ന വരെ ആശ്വസിപ്പിക്കാനും തടവുകാര്‍ക്കു മോചനവും ബന്ധിതര്‍ക്കു സ്വാതന്ത്ര്യവും പ്രഖ്യാപിക്കാനും കര്‍ത്താവിന്റെ കൃപാവത്‌സരവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിനവും പ്രഘോഷിക്കാനും വിലപിക്കുന്നവര്‍ക്കു സമാശ്വാസം നല്‍കാനും എന്നെ അയച്ചിരിക്കുന്നു.3 സീയോനില്‍ വിലപിക്കുന്നവര്‍ കര്‍ത്താവ് നട്ടുപിടിപ്പിച്ച നീതിയുടെ ഓക്കുമരങ്ങള്‍ എന്ന് വിളിക്കപ്പെടാനും അവിടുത്തെ മഹത്വം പ്രകീര്‍ത്തിക്കപ്പടാനും വേണ്ടി അവര്‍ക്കു വെണ്ണീറിനുപകരം പുഷ്പ … Continue reading Isaiah, Chapter 61 | ഏശയ്യാ, അദ്ധ്യായം 61 | Malayalam Bible | POC Translation

Isaiah, Chapter 60 | ഏശയ്യാ, അദ്ധ്യായം 60 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 60 ജറുസലെമിന്റെ ഭാവിമഹത്വം 1 ഉണര്‍ന്നു പ്രശോഭിക്കുക; നിന്റെ പ്രകാശം വന്നുചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്റെ മഹത്വം നിന്റെ മേല്‍ ഉദിച്ചിരിക്കുന്നു.2 അന്ധകാരം ഭൂമിയെയും കൂരിരുട്ട് ജനതകളെയും മൂടും. എന്നാല്‍, കര്‍ത്താവ് നിന്റെ മേല്‍ ഉദിക്കുകയും അവിടുത്തെ മഹത്വം നിന്നില്‍ ദൃശ്യമാവുകയും ചെയ്യും.3 ജനതകള്‍ നിന്റെ പ്രകാശത്തിലേക്കും രാജാക്കന്‍മാര്‍ നിന്റെ ഉദയശോഭയിലേക്കും വരും.4 കണ്ണുകളുയര്‍ത്തി ചുറ്റും നോക്കിക്കാണുക; അവര്‍ ഒരുമിച്ചുകൂടി നിന്റെ അടുത്തേക്കു വരുന്നു. നിന്റെ പുത്രന്‍മാര്‍ ദൂരെനിന്നു വരും; പുത്രിമാര്‍ കരങ്ങളില്‍ സംവഹിക്കപ്പെടും.5 … Continue reading Isaiah, Chapter 60 | ഏശയ്യാ, അദ്ധ്യായം 60 | Malayalam Bible | POC Translation

Isaiah, Chapter 59 | ഏശയ്യാ, അദ്ധ്യായം 59 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 59 രക്ഷയ്ക്കു തടസ്‌സം 1 രക്ഷിക്കാന്‍ കഴിയാത്തവിധം കര്‍ത്താവിന്റെ കരം കുറുകിപ്പോയിട്ടില്ല. കേള്‍ക്കാനാവാത്തവിധം അവിടുത്തെ കാതുകള്‍ക്കു മാന്ദ്യം സംഭവിച്ചിട്ടില്ല.2 നിന്റെ അകൃത്യങ്ങള്‍ നിന്നെയും ദൈവത്തെയും തമ്മില്‍ അകറ്റിയിരിക്കുന്നു; നിന്റെ പാപങ്ങള്‍ അവിടുത്തെ മുഖം നിന്നില്‍നിന്നു മറച്ചിരിക്കുന്നു. അതിനാല്‍ അവിടുന്ന് നിന്റെ പ്രാര്‍ഥന കേള്‍ക്കുന്നില്ല.3 നിന്റെ കരങ്ങള്‍ രക്തപങ്കിലമാണ്. വിരലുകള്‍ അകൃത്യങ്ങളാല്‍ മലിനമായിരിക്കുന്നു. നിന്റെ അധരം വ്യാജം പറയുന്നു, നാവ് ദുഷ്ടത പിറുപിറുക്കുന്നു.4 ആരും നീതിയോടെ വ്യവഹാരം നടത്തുന്നില്ല; സത്യസന്ധതയോടെ ആരുംന്യായാസനത്തെ സമീപിക്കുന്നില്ല. … Continue reading Isaiah, Chapter 59 | ഏശയ്യാ, അദ്ധ്യായം 59 | Malayalam Bible | POC Translation

Isaiah, Chapter 58 | ഏശയ്യാ, അദ്ധ്യായം 58 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 58 യഥാര്‍ഥമായ ഉപവാസം 1 ആവുന്നത്ര ഉച്ചത്തില്‍ വിളിച്ചുപറയുക. കാഹളംപോലെ സ്വരം ഉയര്‍ത്തുക. എന്റെ ജനത്തോട് അവരുടെ അതിക്രമങ്ങള്‍, യാക്കോബിന്റെ ഭവനത്തോട് അവരുടെ പാപങ്ങള്‍, വിളിച്ചുപറയുക.2 നീതി പ്രവര്‍ത്തിക്കുകയും തങ്ങളുടെ ദൈവത്തിന്റെ കല്‍പനകള്‍ ലംഘിക്കാതിരിക്കുകയും ചെയ്യുന്ന ഒരു ജനതയെന്നോണം അവര്‍ ദിവസേന എന്നെ അന്വേഷിക്കുകയും എന്റെ മാര്‍ഗം തേടുന്നതില്‍ സന്തോഷിക്കുകയും ചെയ്യുന്നു. അവര്‍ എന്നോടു നീതിവിധികള്‍ ആരായുന്നു; ദൈവത്തോട് അടുക്കാന്‍ താത്പര്യം കാണിക്കുകയും ചെയ്യുന്നു.3 ഞങ്ങള്‍ എന്തിന് ഉപവസിച്ചു? അങ്ങ് കാണുന്നില്ലല്ലോ! … Continue reading Isaiah, Chapter 58 | ഏശയ്യാ, അദ്ധ്യായം 58 | Malayalam Bible | POC Translation

Isaiah, Chapter 57 | ഏശയ്യാ, അദ്ധ്യായം 57 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 57 1 നീതിമാന്‍ നശിക്കുന്നു; ആരും കാര്യമാക്കുന്നില്ല. ഭക്തര്‍ തുടച്ചു മാറ്റപ്പെടുന്നു; ആരും ശ്രദ്ധിക്കുന്നില്ല. എന്നാല്‍, നീതിമാന്‍ വിനാശത്തില്‍നിന്ന് എടുക്കപ്പെടും.2 അവന്‍ സമാധാനത്തില്‍ പ്രവേശിക്കും. സന്‍മാര്‍ഗനിരതന്‍ കിടക്കയില്‍ വിശ്രമംകൊള്ളും.3 ആഭിചാരികയുടെ പുത്രന്‍മാരേ, വ്യഭിചാരിയുടെയും സൈ്വരിണിയുടെയും സന്തതികളേ, അടുത്തുവരുവിന്‍.4 ആരെയാണ് നിങ്ങള്‍ പരിഹസിക്കുന്നത്? ആര്‍ക്കെതിരേയാണു നിങ്ങള്‍ വായ് പൊളിക്കുകയും നാവു നീട്ടുകയും ചെയ്യുന്നത്? അതിക്രമത്തിന്റെയും വഞ്ചനയുടെയും സന്തതികളല്ലേ നിങ്ങള്‍?5 ഓക്കുമരങ്ങള്‍ക്കിടയിലും ഓരോ പച്ചമരത്തിന്റെയും ചുവട്ടിലും നിങ്ങള്‍ വിഷയാസക്തിയാല്‍ ജ്വലിക്കുന്നു; താഴ്‌വര കളിലും പാറയിടുക്കുകളിലും … Continue reading Isaiah, Chapter 57 | ഏശയ്യാ, അദ്ധ്യായം 57 | Malayalam Bible | POC Translation

Isaiah, Chapter 56 | ഏശയ്യാ, അദ്ധ്യായം 56 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 56 എല്ലാവര്‍ക്കും രക്ഷ 1 കര്‍ത്താവ് അരുളിച്ചെയ്യുന്നു:ന്യായം പാലിക്കുക, നീതി പ്രവര്‍ത്തിക്കുക. ഞാന്‍ രക്ഷ നല്‍കാന്‍ പോകുന്നു; എന്റെ നീതി വെളിപ്പെടും.2 ഇവ പാലിക്കുന്നവന്‍, ഇവ മുറുകെപ്പിടിക്കുന്ന മര്‍ത്ത്യന്‍, സാബത്ത് അശുദ്ധമാക്കാതെ ആചരിക്കുകയും തിന്‍മ പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നവന്‍, അനുഗൃഹീതന്‍.3 കര്‍ത്താവ് തന്റെ ജനത്തില്‍ നിന്ന് എന്നെതീര്‍ച്ചയായും അകറ്റിനിര്‍ത്തും എന്ന് അവിടുത്തോടു ചേര്‍ന്നു നില്‍ക്കുന്ന പരദേശിയോ, ഞാന്‍ വെറുമൊരു ഉണക്കവൃക്ഷമാണെന്നു ഷണ്‍ഡനോ പറയാതിരിക്കട്ടെ!4 കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്റെ സാബത്ത് ആചരിക്കുകയും എന്റെ ഹിതം … Continue reading Isaiah, Chapter 56 | ഏശയ്യാ, അദ്ധ്യായം 56 | Malayalam Bible | POC Translation

Isaiah, Chapter 55 | ഏശയ്യാ, അദ്ധ്യായം 55 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 55 ജീവന്റെ ഉറവ 1 ദാഹാര്‍ത്തരേ, ജലാശയത്തിലേക്കു വരുവിന്‍. നിര്‍ധനന്‍ വന്നു വാങ്ങി ഭക്ഷിക്കട്ടെ! വീഞ്ഞും പാലും സൗജന്യമായി വാങ്ങിക്കൊള്ളുക.2 ആഹാരത്തിനു വേണ്ടിയല്ലാതെ എന്തിനു പണം മുടക്കുന്നു? സംതൃപ്തിക്കുവേണ്ടിയല്ലാതെ എന്തിന് അധ്വാനിക്കുന്നു? എന്റെ വാക്ക് ശ്രദ്ധിച്ചു കേള്‍ക്കുക. നന്നായി ഭക്ഷിക്കുകയും വിശിഷ്ടഭോജ്യങ്ങള്‍ ആസ്വദിക്കുകയും ചെയ്യുക.3 എന്റെ അടുക്കല്‍ വന്ന് എന്റെ വാക്കു കേള്‍ക്കുവിന്‍. നിങ്ങള്‍ ജീവിക്കും; ഞാന്‍ നിങ്ങളുമായി ശാശ്വതമായ ഒരു ഉടമ്പടി ഉണ്ടാക്കും; ദാവീദിനോടെന്നപോലെ നിങ്ങളോടു ഞാന്‍ സ്ഥിരമായ സ്‌നേഹം … Continue reading Isaiah, Chapter 55 | ഏശയ്യാ, അദ്ധ്യായം 55 | Malayalam Bible | POC Translation

Isaiah, Chapter 54 | ഏശയ്യാ, അദ്ധ്യായം 54 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 54 പുതിയ ജറുസലെം 1 കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഒരിക്കലും പ്രസവിക്കാത്ത വന്‌ധ്യേ, പാടിയാര്‍ക്കുക. പ്രസവവേദന അനുഭവിക്കാത്തവളേ, ആഹ്ലാദത്തോടെ കീര്‍ത്തനമാലപിക്കുക. ഏകാകിനിയുടെ മക്കളാണ് ഭര്‍ത്തൃമതികളുടെ മക്കളെക്കാള്‍ അധികം.2 നിന്റെ കൂടാരം വിസ്തൃതമാക്കുക; അതിലെ തിരശ്ശീലകള്‍ വിരിക്കുക; കയറുകള്‍ ആവുന്നത്ര അയച്ചു നീളം കൂട്ടുക: കുറ്റികള്‍ ഉറപ്പിക്കുകയും ചെയ്യുക.3 നീ ഇരുവശത്തേക്കും അതിരു ഭേദിച്ചു വ്യാപിക്കും. നിന്റെ സന്തതികള്‍ രാജ്യങ്ങള്‍ കൈവശപ്പെടുത്തുകയും വിജന നഗരങ്ങള്‍ ജനനിബിഡമാക്കുകയും ചെയ്യും.4 ഭയപ്പെടേണ്ടാ, നീ ലജ്ജിതയാവുകയില്ല; നീ അപമാനിതയുമാവുകയില്ല. … Continue reading Isaiah, Chapter 54 | ഏശയ്യാ, അദ്ധ്യായം 54 | Malayalam Bible | POC Translation

Isaiah, Chapter 53 | ഏശയ്യാ, അദ്ധ്യായം 53 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 53 1 നമ്മള്‍ കേട്ടത് ആരു വിശ്വസിച്ചു? കര്‍ത്താവിന്റെ കരം ആര്‍ക്കു വെളിപ്പെട്ടിട്ടുണ്ട്? 2 തൈച്ചെടിപോലെ, വരണ്ട ഭൂമിയില്‍ നില്‍ക്കുന്ന മുളപോലെ, അവന്‍ അവിടുത്തെ മുന്‍പില്‍ വളര്‍ന്നു. ശ്രദ്ധാര്‍ഹമായരൂപഭംഗിയോ ഗാംഭീര്യമോ ആകര്‍ഷകമായ സൗന്ദര്യമോ അവനുണ്ടായിരുന്നില്ല.3 അവന്‍ മനുഷ്യരാല്‍ നിന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു. അവന്‍ വേദനയും ദുഃഖവും നിറഞ്ഞവനായിരുന്നു. അവനെ കണ്ടവര്‍ മുഖം തിരിച്ചുകളഞ്ഞു.4 അവന്‍ നിന്ദിക്കപ്പെട്ടു; നാം അവരെ ബഹുമാനിച്ചതുമില്ല. നമ്മുടെ വേദനകളാണ്‌ യഥാര്‍ഥത്തില്‍ അവന്‍ വഹിച്ചത്. നമ്മുടെ ദുഃഖങ്ങളാണ് അവന്‍ … Continue reading Isaiah, Chapter 53 | ഏശയ്യാ, അദ്ധ്യായം 53 | Malayalam Bible | POC Translation

Isaiah, Chapter 52 | ഏശയ്യാ, അദ്ധ്യായം 52 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 52 1 സീയോനേ, ഉണര്‍ന്നെഴുന്നേല്‍ക്കുക; ശക്തി സംഭരിക്കുക; വിശുദ്ധനഗരമായ ജറുസലെമേ, നിന്റെ മനോഹരമായ വസ്ത്രങ്ങള്‍ അണിയുക. അപരിച്‌ഛേദിതനും അശുദ്ധനും മേലില്‍ നിന്നില്‍ പ്രവേശിക്കുകയില്ല.2 ബന്ധനസ്ഥയായ ജറുസലെമേ, പൊടിയില്‍ നിന്ന് തട്ടിക്കുടഞ്ഞ് എഴുന്നേല്‍ക്കുക! ബന്ധനസ്ഥയായ സീയോന്‍പുത്രീ, നിന്റെ കഴുത്തിലെ കെട്ടുകള്‍ പൊട്ടിക്കുക.3 കര്‍ത്താവ് അരുളിച്ചെയ്യുന്നു: വില വാങ്ങാതെ നിങ്ങള്‍ വില്‍ക്കപ്പെട്ടു; പ്രതിഫലംകൂടാതെ നിങ്ങള്‍ മോചിതരാവുകയും ചെയ്യും.4 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: താത്കാലികവാസത്തിന് എന്റെ ജനം ഈജിപ്തിലേക്കു പോയി. അസ്‌സീറിയാക്കാര്‍ അകാരണമായി അവരെ പീഡിപ്പിച്ചു.5 … Continue reading Isaiah, Chapter 52 | ഏശയ്യാ, അദ്ധ്യായം 52 | Malayalam Bible | POC Translation

Isaiah, Chapter 51 | ഏശയ്യാ, അദ്ധ്യായം 51 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 51 സീയോന് ആശ്വാസം 1 കര്‍ത്താവിനെ അന്വേഷിക്കുന്നവരേ, രക്ഷ തേടുന്നവരേ, എന്റെ വാക്കു കേള്‍ക്കുവിന്‍. നിങ്ങളെ വെട്ടിയെടുത്ത പാറയിലേക്കും നിങ്ങളെ കുഴിച്ചെടുത്ത ഖനിഗര്‍ഭത്തിലേക്കും നോക്കുവിന്‍.2 നിങ്ങളുടെ പിതാവായ അബ്രാഹത്തെയും നിങ്ങളെ വഹിച്ച സാറായെയും നോക്കുവിന്‍! അബ്രാഹം ഏകനായിരിക്കേ ഞാന്‍ അവനെ വിളിച്ചു; ഞാന്‍ അവനെ അനുഗ്രഹിച്ചു. അവന്‍ വര്‍ധിച്ചു പെരുകി.3 കര്‍ത്താവ് സീയോനെ ആശ്വസിപ്പിക്കും; അവളുടെ വിജനപ്രദേശങ്ങളെ സാന്ത്വനപ്പെടുത്തും. അവളുടെ മരുപ്രദേശങ്ങളെ ഏദന്‍പോലെയും, മണലാരണ്യങ്ങളെ കര്‍ത്താവിന്റെ തോട്ടംപോലെയും ആക്കും. സന്തോഷവും ആനന്ദവും … Continue reading Isaiah, Chapter 51 | ഏശയ്യാ, അദ്ധ്യായം 51 | Malayalam Bible | POC Translation

Isaiah, Chapter 50 | ഏശയ്യാ, അദ്ധ്യായം 50 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 50 1 കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ നിങ്ങളുടെ അമ്മയെ ഉപേക്ഷിച്ചപ്പോള്‍ നല്‍കിയ മോചനപത്രം എവിടെ? എന്റെ കടക്കാരില്‍ ആര്‍ക്കാണ് നിങ്ങളെ ഞാന്‍ വിററത്? നിങ്ങളുടെ അകൃത്യങ്ങള്‍ നിമിത്തം നിങ്ങള്‍ വില്‍ക്കപ്പെട്ടു. നിങ്ങളുടെ അപരാധം നിമിത്തം നിങ്ങളുടെ മാതാവ് ഉപേക്ഷിക്കപ്പെട്ടു.2 ഞാന്‍ വന്നപ്പോള്‍ അവിടെ ആരുമില്ലായിരുന്നത് എന്തുകൊണ്ട്? ഞാന്‍ വിളിച്ചപ്പോള്‍ എന്തേ ആരും വിളി കേട്ടില്ല? രക്ഷിക്കാനാവാത്തവിധം എന്റെ കരം കുറുകിപ്പോയോ? അഥവാ, മോചിപ്പിക്കാന്‍ എനിക്കു ശക്തിയില്ലേ? എന്റെ കല്‍പനയാല്‍ ഞാന്‍ കടല്‍ … Continue reading Isaiah, Chapter 50 | ഏശയ്യാ, അദ്ധ്യായം 50 | Malayalam Bible | POC Translation

Isaiah, Chapter 49 | ഏശയ്യാ, അദ്ധ്യായം 49 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 49 കര്‍ത്താവിന്റെ ദാസന്‍ - 2 1 തീരദേശങ്ങളേ, വിദൂരജനതകളേ, എന്റെ വാക്കു കേള്‍ക്കുവിന്‍: ഗര്‍ഭത്തില്‍ത്തന്നെ എന്നെ കര്‍ത്താവ് വിളിച്ചു. അമ്മയുടെ ഉദരത്തില്‍വച്ചുതന്നെ അവിടുന്ന് എന്നെ നാമകരണം ചെയ്തു.2 എന്റെ നാവിനെ അവിടുന്ന് മൂര്‍ച്ചയുള്ള വാളുപോലെയാക്കി. തന്റെ കൈയുടെ നിഴലില്‍ അവിടുന്ന് എന്നെ മറച്ചു; എന്നെ മിനുക്കിയ അസ്ത്ര മാക്കി, തന്റെ ആവനാഴിയില്‍ അവിടുന്ന് ഒളിച്ചുവച്ചു.3 ഇസ്രായേലേ, നീ എന്റെ ദാസ നാണ്, നിന്നില്‍ ഞാന്‍ മഹത്വം പ്രാപിക്കും എന്ന് അവിടുന്ന് … Continue reading Isaiah, Chapter 49 | ഏശയ്യാ, അദ്ധ്യായം 49 | Malayalam Bible | POC Translation

Isaiah, Chapter 48 | ഏശയ്യാ, അദ്ധ്യായം 48 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 48 ചരിത്രത്തെനയിക്കുന്നവന്‍ 1 ഇസ്രായേല്‍ എന്നു വിളിക്കപ്പെടുന്നവനും യൂദായില്‍ നിന്ന് ഉദ്ഭവിച്ചവനുമായ യാക്കോബുഭവനമേ, കേള്‍ക്കുക: നിങ്ങള്‍ കര്‍ത്താവിന്റെ നാമത്തില്‍ സത്യം ചെയ്യുന്നു; ഇസ്രായേലിന്റെ ദൈവത്തെ ഏറ്റുപറയുന്നു. എന്നാല്‍, അതു സത്യത്തോടും ആത്മാര്‍ഥതയോടും കൂടെയല്ല.2 നിങ്ങള്‍ വിശുദ്ധനഗരത്തിന്റെ ജനം എന്ന് അഭിമാനിക്കുന്നു; ഇസ്രായേലിന്റെ ദൈവത്തില്‍ ആശ്രയിക്കുന്നു; സൈന്യങ്ങളുടെ കര്‍ത്താവ് എന്നാണ് അവിടുത്തെനാമം.3 കഴിഞ്ഞകാര്യങ്ങള്‍ വളരെ മുന്‍പേ ഞാന്‍ പ്രസ്താവിച്ചിരുന്നു. അവ എന്റെ അധരങ്ങളില്‍നിന്നു തന്നെ നിങ്ങള്‍ അറിഞ്ഞു; ഞാന്‍ അവയെ വെളിപ്പെടുത്തി. ഉടന്‍തന്നെ … Continue reading Isaiah, Chapter 48 | ഏശയ്യാ, അദ്ധ്യായം 48 | Malayalam Bible | POC Translation

Isaiah, Chapter 47 | ഏശയ്യാ, അദ്ധ്യായം 47 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 47 ബാബിലോണിനു നാശം 1 കന്യകയായ ബാബിലോണ്‍ പുത്രീ, ഇറങ്ങി പൊടിയിലിരിക്കുക! കല്‍ദായപുത്രീ, സിംഹാസനം വെടിഞ്ഞ് നിലത്തിരിക്കുക! ഇനിമേല്‍ നിന്നെ മൃദുലയെന്നും കോമളയെന്നും വിളിക്കുകയില്ല.2 നീ തിരികല്ലില്‍ മാവ് പൊടിക്കുക; നീ മൂടുപടം മാറ്റുക.മേലങ്കി ഉരിയുക; നഗ്‌നപാദയായി നദി കടക്കുക.3 നിന്റെ നഗ്‌നത അനാവൃതമാകും; നിന്റെ ലജ്ജ വെളിപ്പെടുകയും ചെയ്യും. ഞാന്‍ പ്രതികാരം ചെയ്യും; ആരെയും ഒഴിവാക്കുകയില്ല.4 നമ്മുടെ രക്ഷകന്‍ ഇസ്രായേലിന്റെ പരിശുദ്ധനാണ്; സൈന്യങ്ങളുടെ കര്‍ത്താവ് എന്നാണ് അവിടുത്തെനാമം.5 കല്‍ദായ പുത്രീ, … Continue reading Isaiah, Chapter 47 | ഏശയ്യാ, അദ്ധ്യായം 47 | Malayalam Bible | POC Translation

Isaiah, Chapter 46 | ഏശയ്യാ, അദ്ധ്യായം 46 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 46 വ്യാജദേവന്‍മാരുടെ പതനം 1 ബേല്‍ മുട്ടുമടക്കുന്നു; നെബോ കുമ്പിടുന്നു; അവരുടെ വിഗ്രഹങ്ങള്‍ കന്നുകാലികളുടെയും മൃഗങ്ങളുടെയുംമേല്‍ വച്ചിരിക്കുന്നു. നിങ്ങള്‍ വഹിക്കുന്ന ഈ വിഗ്രഹങ്ങള്‍ പരിക്ഷീണരായ മൃഗങ്ങള്‍ ചുമക്കുന്ന ഭാരംപോലെയാണ്.2 അവ കുനിഞ്ഞ് കുമ്പിട്ടുപോകുന്നു; അവയെ ഭാരത്തില്‍നിന്നു രക്ഷിക്കാനാവാതെ അവരും അടിമത്തത്തിലേക്കു നീങ്ങുന്നു.3 ഗര്‍ഭത്തിലും ജനിച്ചതിനു ശേഷവും ഞാന്‍ വഹിച്ച യാക്കോബുഭവനമേ, ഇസ്രായേല്‍ഭവനത്തില്‍ അവശേഷിക്കുന്നവരേ, എന്റെ വാക്കു കേള്‍ക്കുവിന്‍.4 നിങ്ങളുടെ വാര്‍ധക്യംവരെയും ഞാന്‍ അങ്ങനെതന്നെയായിരിക്കും. നിങ്ങള്‍ക്കു നര ബാധിക്കുമ്പോഴും ഞാന്‍ നിങ്ങളെ വഹിക്കും. … Continue reading Isaiah, Chapter 46 | ഏശയ്യാ, അദ്ധ്യായം 46 | Malayalam Bible | POC Translation

Isaiah, Chapter 45 | ഏശയ്യാ, അദ്ധ്യായം 45 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 45 സൈറസിനെ നിയോഗിക്കുന്നു 1 രാജ്യങ്ങള്‍ കീഴടക്കുന്നതിനും രാജാക്കന്‍മാരുടെ അരപ്പട്ടകള്‍ അഴിക്കുന്നതിനും നഗരകവാടങ്ങള്‍ അടയ്ക്കപ്പെടാതെ തുറന്നിടുന്നതിനുംവേണ്ടി ആരുടെ വലത്തു കൈയ് താന്‍ ഗ്രഹിച്ചിരിക്കുന്നുവോ, തന്റെ അഭിഷിക്തനായ ആ സൈറസിനോടു കര്‍ത്താവ് അരുളിച്ചെയ്യുന്നു:2 ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും.3 നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും.4 എന്റെ … Continue reading Isaiah, Chapter 45 | ഏശയ്യാ, അദ്ധ്യായം 45 | Malayalam Bible | POC Translation

Isaiah, Chapter 44 | ഏശയ്യാ, അദ്ധ്യായം 44 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 44 കര്‍ത്താവുമാത്രം ദൈവം 1 എന്റെ ദാസനായയാക്കോബേ, ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലേ, കേള്‍ക്കുക.2 നിന്നെ സൃഷ്ടിക്കുകയും ഗര്‍ഭപാത്രത്തില്‍ നിനക്കു രൂപം നല്‍കുകയും നിന്നെ സഹായിക്കുകയും ചെയ്യുന്ന കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്റെ ദാസനായയാക്കോബേ, ഞാന്‍ തിരഞ്ഞെടുത്ത ജഷ്‌റൂനേ, നീ ഭയപ്പെടേണ്ടാ.3 വരണ്ട ഭൂമിയില്‍ ജലവും ഉണങ്ങിയ നിലത്ത് അരുവികളും ഞാന്‍ ഒഴുക്കും. നിന്റെ സന്തതികളുടെ മേല്‍ എന്റെ ആത്മാവും നിന്റെ മക്കളുടെമേല്‍ എന്റെ അനുഗ്രഹവും ഞാന്‍ വര്‍ഷിക്കും.4 ജലത്തില്‍ സസ്യങ്ങളും നദീതീരത്ത് അലരികളും … Continue reading Isaiah, Chapter 44 | ഏശയ്യാ, അദ്ധ്യായം 44 | Malayalam Bible | POC Translation

Isaiah, Chapter 43 | ഏശയ്യാ, അദ്ധ്യായം 43 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 43 ഇസ്രായേലിന്റെ തിരിച്ചുവരവ് 1 യാക്കോബേ, നിന്നെ സൃഷ്ടിക്കുകയും ഇസ്രായേലേ, നിന്നെ രൂപപ്പെടുത്തുകയും ചെയ്ത കര്‍ത്താവ് അരുളിച്ചെയ്യുന്നു; ഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ രക്ഷിച്ചിരിക്കുന്നു; നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു. നീ എന്‍േറതാണ്.2 സമുദ്രത്തിലൂടെ കടന്നുപോകുമ്പോള്‍ ഞാന്‍ നിന്നോടുകൂടെയുണ്ടായിരിക്കും. നദികള്‍ കടക്കുമ്പോള്‍ അതു നിന്നെ മുക്കിക്കളയുകയില്ല. അഗ്‌നിയിലൂടെ നടന്നാലും നിനക്കു പൊള്ളലേല്‍ക്കുകയില്ല; ജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല.3 ഞാന്‍ നിന്റെ ദൈവമായ കര്‍ത്താവും രക്ഷകനും ഇസ്രായേലിന്റെ പരിശുദ്ധനുമാണ്. നിന്റെ മോചനദ്രവ്യമായി ഈജിപ്തും നിനക്കു പകരമായി എത്യോപ്യായും … Continue reading Isaiah, Chapter 43 | ഏശയ്യാ, അദ്ധ്യായം 43 | Malayalam Bible | POC Translation