The Book of Psalms, Chapter 40 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 40 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 40 ദൈവമേ, വൈകരുതേ! 1 ഞാന്‍ ക്ഷമാപൂര്‍വം കര്‍ത്താവിനെകാത്തിരുന്നു; അവിടുന്നു ചെവി ചായിച്ച് എന്റെ നിലവിളി കേട്ടു. 2 ഭീകരമായ ഗര്‍ത്തത്തില്‍ നിന്നും കുഴഞ്ഞ ചേറ്റില്‍നിന്നും അവിടുന്ന് എന്നെ കരകയറ്റി; എന്റെ പാദങ്ങള്‍ പാറയില്‍ ഉറപ്പിച്ചു, കാല്‍വയ്പുകള്‍ സുരക്ഷിതമാക്കി. 3 അവിടുന്ന് ഒരു പുതിയ ഗാനം എന്റെ അധരങ്ങളില്‍ നിക്‌ഷേപിച്ചു, നമ്മുടെ ദൈവത്തിന് ഒരു സ്‌തോത്രഗീതം. പലരും കണ്ടു ഭയപ്പെടുകയുംകര്‍ത്താവില്‍ ശരണംവയ്ക്കുകയും ചെയ്യും. 4 കര്‍ത്താവിനെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍; വഴിതെറ്റി വ്യാജദേവന്‍മാരെ അനുഗമിക്കുന്ന അഹങ്കാരികളിലേക്ക് … Continue reading The Book of Psalms, Chapter 40 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 40 | Malayalam Bible | POC Translation

The Book of Psalms, Chapter 39 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 39 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 39 മനുഷ്യന്‍ നിഴല്‍മാത്രം 1 ഞാന്‍ പറഞ്ഞു: നാവുകൊണ്ടുപാപം ചെയ്യാതിരിക്കാന്‍ ഞാന്‍ എന്റെ വഴികള്‍ ശ്രദ്ധിക്കും; എന്റെ മുന്‍പില്‍ ദുഷ്ടര്‍ ഉള്ളിടത്തോളം കാലം നാവിനു ഞാന്‍ കടിഞ്ഞാണിടും. 2 ഞാന്‍ മൂകനും നിശ്ശബ്ദനുമായിരുന്നു; എന്റെ നിശ്ശബ്ദത നിഷ്ഫലമായി, എന്റെ സങ്കടം വര്‍ധിച്ചുകൊണ്ടേയിരുന്നു, 3 എന്റെ ഉള്ളില്‍ ഹൃദയം തപിച്ചു; ഞാന്‍ ചിന്തിച്ചപ്പോള്‍ അതു കത്തിജ്വലിച്ചു; ഞാന്‍ സംസാരിച്ചു: 4 കര്‍ത്താവേ, അവസാനമെന്തെന്നും എന്റെ ആയുസ്‌സിന്റെ ദൈര്‍ഘ്യംഎത്രയെന്നും എന്നെ അറിയിക്കണമേ! എന്റെ ജീവിതം എത്രക്ഷണികമാണെന്നു ഞാനറിയട്ടെ! … Continue reading The Book of Psalms, Chapter 39 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 39 | Malayalam Bible | POC Translation

The Book of Psalms, Chapter 38 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 38 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 38 രോഗിയുടെ രോദനം 1 കര്‍ത്താവേ, അങ്ങയുടെ കോപത്തില്‍എന്നെ ശാസിക്കരുതേ! അങ്ങയുടെ ക്രോധത്തില്‍ എന്നെശിക്ഷിക്കരുതേ! 2 അങ്ങയുടെ അസ്ത്രങ്ങള്‍ എന്നില്‍ആഞ്ഞുതറച്ചിരിക്കുന്നു; അങ്ങയുടെ കരം എന്റെ മേല്‍ പതിച്ചിരിക്കുന്നു. 3 അങ്ങയുടെ രോഷംമൂലം എന്റെ ശരീരത്തില്‍ സ്വസ്ഥതയില്ല; എന്റെ പാപംനിമിത്തംഎന്റെ അസ്ഥികളില്‍ ആരോഗ്യവുമില്ല. 4 എന്റെ അകൃത്യങ്ങള്‍ എന്റെ തലയ്ക്കു മുകളില്‍ ഉയര്‍ന്നിരിക്കുന്നു; അത് എനിക്കു താങ്ങാനാവാത്തചുമടായിരിക്കുന്നു. 5 എന്റെ ഭോഷത്തംമൂലംഎന്റെ വ്രണങ്ങള്‍ അഴുകിനാറുന്നു. 6 ഞാന്‍ കുനിഞ്ഞു നിലംപറ്റി; ദിവസം മുഴുവന്‍ ഞാന്‍ വിലപിച്ചു … Continue reading The Book of Psalms, Chapter 38 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 38 | Malayalam Bible | POC Translation

The Book of Psalms, Chapter 37 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 37 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 37 നീതിമാനും ദുഷ്ടനും 1 ദുഷ്ടരെക്കണ്ടു നീ അസ്വസ്ഥനാകേണ്ടാ; ദുഷ്‌കര്‍മികളോട്അസൂയപ്പെടുകയും വേണ്ടാ. 2 അവര്‍ പുല്ലുപോലെ പെട്ടെന്ന് ഉണങ്ങിപ്പോകും; സസ്യംപോലെ വാടുകയും ചെയ്യും. 3 ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചുനന്‍മ ചെയ്യുക; അപ്പോള്‍ ഭൂമിയില്‍സുരക്ഷിതനായി വസിക്കാം. 4 കര്‍ത്താവില്‍ ആനന്ദിക്കുക; അവിടുന്നു നിന്റെ ആഗ്രഹങ്ങള്‍സാധിച്ചുതരും. 5 നിന്റെ ജീവിതം കര്‍ത്താവിനു ഭരമേല്‍പിക്കുക, കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക;അവിടുന്നു നോക്കിക്കൊള്ളും. 6 അവിടുന്നു പ്രകാശംപോലെനിനക്കു നീതിനടത്തിത്തരും; മധ്യാഹ്‌നംപോലെ നിന്റെ അവകാശവും. 7 കര്‍ത്താവിന്റെ മുന്‍പില്‍ സ്വസ്ഥനായിരിക്കുക; ക്ഷമാപൂര്‍വം അവിടുത്തെ കാത്തിരിക്കുക; ദുഷ്ടമാര്‍ഗം … Continue reading The Book of Psalms, Chapter 37 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 37 | Malayalam Bible | POC Translation

The Book of Psalms, Chapter 36 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 36 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 36 ജീവന്റെ ഉറവ1 ദുഷ്ടന്റെ ഹൃദയാന്തര്‍ഭാഗത്തോടുപാപം മന്ത്രിക്കുന്നു; അവന്റെ നോട്ടത്തില്‍ദൈവഭയത്തിനു സ്ഥാനമില്ല. 2 തന്റെ ദുഷ്ടത കണ്ടുപിടിക്കുകയോവെറുക്കപ്പെടുകയോ ഇല്ലെന്ന്അവന്‍ അഹങ്കരിക്കുന്നു. 3 അവന്റെ വായില്‍നിന്നു വരുന്ന വാക്കു ദുഷ്‌കര്‍മവും വഞ്ചനയുമാണ്; വിവേകവും നന്‍മയും അവന്റെ പ്രവൃത്തികളില്‍നിന്ന്അപ്രത്യക്ഷമായിരിക്കുന്നു. 4 കിടക്കയില്‍ അവന്‍ ദ്രോഹാലോചന നടത്തുന്നു; അവന്‍ ദുര്‍മാര്‍ഗത്തില്‍ ചരിക്കുന്നു; തിന്‍മയെ അവന്‍ വെറുക്കുന്നില്ല. 5 കര്‍ത്താവേ! അങ്ങയുടെ കാരുണ്യംആകാശത്തോളം എത്തുന്നു; വിശ്വസ്തത മേഘങ്ങള്‍വരെയും. 6 അങ്ങയുടെ നീതി ഗിരിശൃംഗങ്ങള്‍പോലെയും, അങ്ങയുടെ വിധികള്‍അത്യഗാധങ്ങള്‍പോലെയുമാണ്; കര്‍ത്താവേ, മനുഷ്യനെയുംമൃഗത്തെയും അവിടുന്നു … Continue reading The Book of Psalms, Chapter 36 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 36 | Malayalam Bible | POC Translation

The Book of Psalms, Chapter 35 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 35 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 35 കര്‍ത്താവേ, നീതി നടത്തിത്തരണമേ! 1 കര്‍ത്താവേ, എന്നില്‍കുറ്റമാരോപിക്കുന്നവനില്‍അങ്ങു കുറ്റം ആരോപിക്കണമേ! എന്നോടു പൊരുതുന്നവനോട്അങ്ങു പൊരുതണമേ! 2 കവചവും പരിചയും ധരിച്ച്എന്റെ സഹായത്തിനു വരണമേ; 3 എന്നെ പിന്‍തുടരുന്നവരെകുന്തമെടുത്തു തടയണമേ! ഞാനാണു നിന്റെ രക്ഷയെന്ന്എന്റെ പ്രാണനോട് അരുളിച്ചെയ്യണമേ! 4 എന്റെ ജീവന്‍ വേട്ടയാടുന്നവരെലജ്ജിതരും അപമാനിതരും ആക്കണമേ! എനിക്കെതിരേ അനര്‍ഥം നിരൂപിക്കുന്നവര്‍ ഭ്രമിച്ചു പിന്തിരിയട്ടെ! 5 അവരെ കര്‍ത്താവിന്റെ ദൂതന്‍ ആട്ടിപ്പായിക്കട്ടെ! അവര്‍ കാറ്റില്‍പ്പെട്ട പതിരുപോലെയാകട്ടെ! 6 കര്‍ത്താവിന്റെ ദൂതന്‍ അവരെഅനുധാവനം ചെയ്യട്ടെ! അവരുടെ വഴി … Continue reading The Book of Psalms, Chapter 35 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 35 | Malayalam Bible | POC Translation

The Book of Psalms, Chapter 34 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 34 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 34 ദൈവത്തിന്റെ സംരക്ഷണം 1 കര്‍ത്താവിനെ ഞാന്‍ എന്നും പുകഴ്ത്തും, അവിടുത്തെ സ്തുതികള്‍ എപ്പോഴുംഎന്റെ അധരങ്ങളിലുണ്ടായിരിക്കും. 2 കര്‍ത്താവില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു; പീഡിതര്‍ കേട്ട് ആനന്ദിക്കട്ടെ! 3 എന്നോടൊത്തു കര്‍ത്താവിനെമഹത്വപ്പെടുത്തുവിന്‍; നമുക്കൊരുമിച്ച് അവിടുത്തെനാമത്തെസ്തുതിക്കാം. 4 ഞാന്‍ കര്‍ത്താവിനെ തേടി,അവിടുന്ന് എനിക്കുത്തരമരുളി; സര്‍വ ഭയങ്ങളിലുംനിന്ന് അവിടുന്ന്എന്നെ മോചിപ്പിച്ചു. 5 അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി, അവര്‍ ലജ്ജിതരാവുകയില്ല. 6 ഈ എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു; എല്ലാ കഷ്ടതകളിലുംനിന്ന്അവനെ രക്ഷിക്കുകയും ചെയ്തു. 7 കര്‍ത്താവിന്റെ ദൂതന്‍ദൈവഭക്തരുടെ … Continue reading The Book of Psalms, Chapter 34 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 34 | Malayalam Bible | POC Translation

The Book of Psalms, Chapter 33 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 33 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 33 സ്രഷ്ടാവും പരിപാലകനുമായ ദൈവം 1 നീതിമാന്‍മാരേ, കര്‍ത്താവില്‍ ആനന്ദിക്കുവിന്‍; സ്‌തോത്രം ആലപിക്കുന്നതു നീതിമാന്‍മാര്‍ക്കുയുക്തമാണല്ലോ. 2 കിന്നരംകൊണ്ടു കര്‍ത്താവിനെസ്തുതിക്കുവിന്‍, പത്തുകമ്പിയുള്ള വീണമീട്ടി അവിടുത്തേക്കു കീര്‍ത്തനമാലപിക്കുവിന്‍. 3 കര്‍ത്താവിന് ഒരു പുതിയകീര്‍ത്തനമാലപിക്കുവിന്‍; ഉച്ചത്തില്‍ ആര്‍പ്പുവിളികളോടെ വിദഗ്ധമായി തന്ത്രി മീട്ടുവിന്‍. 4 കര്‍ത്താവിന്റെ വചനം സത്യമാണ്; അവിടുത്തെ പ്രവൃത്തി വിശ്വസനീയമാണ്. 5 അവിടുന്നു നീതിയുംന്യായവുംഇഷ്ടപ്പെടുന്നു. കര്‍ത്താവിന്റെ കാരുണ്യംകൊണ്ടുഭൂമി നിറഞ്ഞിരിക്കുന്നു, 6 കര്‍ത്താവിന്റെ വചനത്താല്‍ആകാശം നിര്‍മിക്കപ്പെട്ടു; അവിടുത്തെ കല്‍പനയാല്‍ ആകാശഗോളങ്ങളും. 7 അവിടുന്നു സമുദ്രജലത്തെ ഒരുമിച്ചുകൂട്ടി; ആഴങ്ങളെ അവിടുന്നു … Continue reading The Book of Psalms, Chapter 33 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 33 | Malayalam Bible | POC Translation

The Book of Psalms, Chapter 32 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 32 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 32 മാപ്പുലഭിച്ചവന്റെ ആനന്ദം 1 അതിക്രമങ്ങള്‍ക്കു മാപ്പും പാപങ്ങള്‍ക്കുമോചനവും ലഭിച്ചവന്‍ ഭാഗ്യവാന്‍. 2 കര്‍ത്താവു കുറ്റം ചുമത്താത്തവനുംഹൃദയത്തില്‍ വഞ്ചനയില്ലാത്ത വനും ഭാഗ്യവാന്‍. 3 ഞാന്‍ പാപങ്ങള്‍ ഏറ്റു പറയാതിരുന്നപ്പോള്‍ ദിവസം മുഴുവന്‍ കരഞ്ഞ് എന്റെ ശരീരം ക്ഷയിച്ചുപോയി. 4 രാവുംപകലും അങ്ങയുടെ കരംഎന്റെ മേല്‍ പതിച്ചിരുന്നു; വേനല്‍ക്കാലത്തെ ചൂടുകൊണ്ടെന്നപോലെ എന്റെ ശക്തി വരണ്ടുപോയി. 5 എന്റെ പാപം അവിടുത്തോടുഞാന്‍ ഏറ്റു പറഞ്ഞു; എന്റെ അകൃത്യം ഞാന്‍ മറച്ചുവച്ചില്ല; എന്റെ അതിക്രമങ്ങള്‍ കര്‍ത്താവിനോടു ഞാന്‍ ഏറ്റുപറയും … Continue reading The Book of Psalms, Chapter 32 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 32 | Malayalam Bible | POC Translation

The Book of Psalms, Chapter 31 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 31 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 31 കര്‍ത്താവ് എന്റെ സങ്കേതം 1 കര്‍ത്താവേ, അങ്ങയില്‍ ഞാന്‍ അഭയംതേടുന്നു, ലജ്ജിക്കാന്‍ എനിക്കിടവരുത്തരുതേ! നീതിമാനായ അങ്ങ് എന്നെ രക്ഷിക്കണമേ! 2 എന്റെ നേരേ ചെവിചായിച്ച്, എന്നെ അതിവേഗം വിടുവിക്കണമേ! അവിടുന്ന് എന്റെ അഭയശിലയും എനിക്കു രക്ഷ നല്‍കുന്നശക്തിദുര്‍ഗവുമായിരിക്കണമേ! 3 അവിടുന്ന് എനിക്കു പാറയും കോട്ടയുമാണ്; അങ്ങയുടെ നാമത്തെപ്രതി എന്നെ നയിക്കണമേ;എനിക്കു വഴികാട്ടി ആയിരിക്കണമേ! 4 എനിക്കായി ഒളിച്ചുവച്ചിരിക്കുന്നവലയില്‍നിന്ന് എന്നെ രക്ഷിക്കണമേ! അവിടുന്നാണ് എന്റെ അഭയസ്ഥാനം. 5 അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ … Continue reading The Book of Psalms, Chapter 31 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 31 | Malayalam Bible | POC Translation

The Book of Psalms, Chapter 30 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 30 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 30 കൃതജ്ഞതാഗാനം 1 കര്‍ത്താവേ, ഞാനങ്ങയെ പാടിപ്പുകഴ്ത്തും, അവിടുന്ന് എന്നെ രക്ഷിച്ചു; എന്റെ ശത്രു എന്റെ മേല്‍വിജയമാഘോഷിക്കാന്‍ ഇടയാക്കിയില്ല. 2 എന്റെ ദൈവമായ കര്‍ത്താവേ,ഞാനങ്ങയോടു നിലവിളിച്ച് അപേക്ഷിച്ചു, അവിടുന്ന് എന്നെസുഖപ്പെടുത്തുകയും ചെയ്തു. 3 കര്‍ത്താവേ, അവിടുന്ന് എന്നെപാതാളത്തില്‍നിന്നു കരകയറ്റി; മരണഗര്‍ത്തത്തില്‍ പതിച്ചവരുടെയിടയില്‍നിന്ന്എന്നെ ജീവനിലേക്ക് ആനയിച്ചു. 4 കര്‍ത്താവിന്റെ വിശുദ്ധരേ, അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍; അവിടുത്തെ പരിശുദ്ധനാമത്തിനുകൃതജ്ഞതയര്‍പ്പിക്കുവിന്‍. 5 എന്തെന്നാല്‍, അവിടുത്തെ കോപംനിമിഷനേരത്തേക്കേ ഉള്ളു; അവിടുത്തെ പ്രസാദം ആജീവനാന്തംനിലനില്‍ക്കുന്നു; രാത്രിയില്‍ വിലാപമുണ്ടായേക്കാം; എന്നാല്‍ പ്രഭാതത്തോടെസന്തോഷത്തിന്റെ വരവായി. 6 … Continue reading The Book of Psalms, Chapter 30 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 30 | Malayalam Bible | POC Translation

The Book of Psalms, Chapter 29 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 29 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 29 കര്‍ത്താവിന്റെ ശക്തമായ സ്വരം 1 സ്വര്‍ഗവാസികളേ, കര്‍ത്താവിനെസ്തുതിക്കുവിന്‍: മഹത്വവും ശക്തിയും അവിടുത്തേതെന്നു പ്രഘോഷിക്കുവിന്‍. 2 കര്‍ത്താവിന്റെ മഹത്വപൂര്‍ണമായനാമത്തെ സ്തുതിക്കുവിന്‍; വിശുദ്ധവസ്ത്രങ്ങളണിഞ്ഞ്അവിടുത്തെ ആരാധിക്കുവിന്‍. 3 കര്‍ത്താവിന്റെ സ്വരം ജലരാശിക്കുമീതേ മുഴങ്ങുന്നു; ജലസഞ്ചയങ്ങള്‍ക്കുമീതേമഹത്വത്തിന്റെ ദൈവം ഇടിനാദം മുഴക്കുന്നു. 4 കര്‍ത്താവിന്റെ സ്വരം ശക്തി നിറഞ്ഞതാണ്; അവിടുത്തെ ശബ്ദം പ്രതാപമുറ്റതാണ്. 5 കര്‍ത്താവിന്റെ സ്വരം ദേവദാരുക്കളെതകര്‍ക്കുന്നു; കര്‍ത്താവു ലബനോനിലെദേവദാരുക്കളെ ഒടിച്ചു തകര്‍ക്കുന്നു. 6 അവിടുന്നു ലബനോനെ കാളക്കുട്ടിയെപ്പോലെ തുള്ളിക്കുന്നു; സീറിയോനെ കാട്ടുപോത്തിനെപ്പോലെയും. 7 കര്‍ത്താവിന്റെ സ്വരം അഗ്‌നിജ്വാലകള്‍ … Continue reading The Book of Psalms, Chapter 29 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 29 | Malayalam Bible | POC Translation

The Book of Psalms, Chapter 28 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 28 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 28 കര്‍ത്താവേ, സഹായിക്കണമേ! 1 കര്‍ത്താവേ, ഞാനങ്ങയെവിളിച്ചപേക്ഷിക്കുന്നു; എന്റെ അഭയശിലയായ അങ്ങ്എനിക്കുനേരേ ചെവിയടയ്ക്കരുതേ! അങ്ങു മൗനം പാലിച്ചാല്‍ ഞാന്‍ പാതാളത്തില്‍ പതിക്കുന്നവനെപ്പോലെയാകും. 2 അങ്ങയുടെ ശ്രീകോവിലിലേക്കുകൈകള്‍ നീട്ടി ഞാന്‍ സഹായത്തിനായിവിളിച്ചപേക്ഷിക്കുമ്പോള്‍ എന്റെ യാചനയുടെ സ്വരം ശ്രവിക്കണമേ! 3 ദുഷ്‌കര്‍മികളായ നീചരോടുകൂടെ എന്നെ വലിച്ചിഴയ്ക്കരുതേ! അവര്‍ അയല്‍ക്കാരനോടുസൗഹൃദത്തോടെ സംസാരിക്കുന്നു; എന്നാല്‍, അവരുടെ ഹൃദയത്തില്‍ദുഷ്ടത കുടികൊള്ളുന്നു. 4 അവരുടെ പ്രവൃത്തികള്‍ക്കനുസരിച്ച്,അവരുടെ അകൃത്യങ്ങള്‍ക്കനുസരിച്ച്, അവര്‍ക്കു പ്രതിഫലം നല്‍കണമേ! അവര്‍ ചെയ്തതനുസരിച്ച്അവരോടു ചെയ്യണമേ! അവര്‍ക്കു തക്ക പ്രതിഫലം കൊടുക്കണമേ! 5 … Continue reading The Book of Psalms, Chapter 28 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 28 | Malayalam Bible | POC Translation

The Book of Psalms, Chapter 27 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 27 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 27 കര്‍ത്താവില്‍ ആശ്രയം 1 കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്, ഞാന്‍ ആരെ ഭയപ്പെടണം? കര്‍ത്താവ് എന്റെ ജീവിതത്തിനു കോട്ടയാണ്, ഞാന്‍ ആരെ പേടിക്കണം? 2 എതിരാളികളും ശത്രുക്കളുമായ ദുര്‍വൃത്തര്‍ ദുരാരോപണങ്ങളുമായിഎന്നെ ആക്രമിക്കുമ്പോള്‍, അവര്‍തന്നെ കാലിടറി വീഴും. 3 ഒരു സൈന്യംതന്നെ എനിക്കെതിരേപാളയമടിച്ചാലും എന്റെ ഹൃദയം ഭയം അറിയുകയില്ല; എനിക്കെതിരേയുദ്ധമുണ്ടായാലും ഞാന്‍ ആത്മധൈര്യം വെടിയുകയില്ല. 4 ഒരു കാര്യം ഞാന്‍ കര്‍ത്താവിനോട്അപേക്ഷിക്കുന്നു; ഒരു കാര്യം മാത്രം ഞാന്‍ തേടുന്നു; കര്‍ത്താവിന്റെ മാധുര്യം ആസ്വദിക്കാനും കര്‍ത്താവിന്റെ … Continue reading The Book of Psalms, Chapter 27 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 27 | Malayalam Bible | POC Translation

The Book of Psalms, Chapter 26 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 26 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 26 നിഷ്‌കളങ്കന്റെ പ്രാര്‍ഥന 1 കര്‍ത്താവേ, എനിക്കുന്യായംസ്ഥാപിച്ചു തരണമേ! എന്തെന്നാല്‍, ഞാന്‍ നിഷ്‌കളങ്കനായി ജീവിച്ചു; ചാഞ്ചല്യമില്ലാതെ ഞാന്‍ കര്‍ത്താവില്‍ ആശ്രയിച്ചു. 2 കര്‍ത്താവേ, എന്നെ പരിശോധിക്കുകയും പരീക്ഷിക്കുകയും ചെയ്യുക; എന്റെ ഹൃദയവും മനസ്‌സും ഉരച്ചുനോക്കുക. 3 അങ്ങയുടെ കാരുണ്യം എന്റെ കണ്‍മുന്‍പിലുണ്ട്; അങ്ങയുടെ സത്യത്തില്‍ ഞാന്‍ വ്യാപരിച്ചു. 4 കപടഹൃദയരോടു ഞാന്‍ സഹവസിച്ചിട്ടില്ല, വഞ്ചകരോടു ഞാന്‍ കൂട്ടുകൂടിയിട്ടില്ല. 5 ദുഷ്‌കര്‍മികളുടെ സമ്പര്‍ക്കംഞാന്‍ വെറുക്കുന്നു; നീചന്‍മാരോടുകൂടെ ഞാന്‍ ഇരിക്കുകയില്ല. 6 കര്‍ത്താവേ, നിഷ്‌കളങ്കതയില്‍ഞാന്‍ എന്റെ കൈ … Continue reading The Book of Psalms, Chapter 26 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 26 | Malayalam Bible | POC Translation

The Book of Psalms, Chapter 25 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 25 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 25 വഴി കാട്ടണമേ! 1 കര്‍ത്താവേ, എന്റെ ആത്മാവിനെഅങ്ങയുടെ സന്നിധിയിലേക്കു ഞാന്‍ ഉയര്‍ത്തുന്നു. 2 ദൈവമേ, അങ്ങയില്‍ ഞാന്‍ ആശ്രയിക്കുന്നു; ഞാന്‍ ഒരിക്കലും ലജ്ജിതനാകാതിരിക്കട്ടെ! ശത്രുക്കള്‍ എന്റെ മേല്‍ വിജയംആഘോഷിക്കാതിരിക്കട്ടെ! 3 അങ്ങയെ കാത്തിരിക്കുന്ന ഒരുവനുംഭഗ്‌നാശനാകാതിരിക്കട്ടെ! വിശ്വാസവഞ്ചകര്‍ അപമാനമേല്‍ക്കട്ടെ! 4 കര്‍ത്താവേ, അങ്ങയുടെ മാര്‍ഗങ്ങള്‍എനിക്കു മനസ്‌സിലാക്കിത്തരണമേ! അങ്ങയുടെ പാതകള്‍ എന്നെ പഠിപ്പിക്കണമേ! 5 അങ്ങയുടെ സത്യത്തിലേക്ക് എന്നെ നയിക്കണമേ!എന്നെ പഠിപ്പിക്കണമേ! എന്തെന്നാല്‍, അങ്ങാണല്ലോ എന്നെ രക്ഷിക്കുന്ന ദൈവം; അങ്ങേക്കുവേണ്ടി ദിവസംമുഴുവന്‍ഞാന്‍ കാത്തിരിക്കുന്നു. 6 കര്‍ത്താവേ, … Continue reading The Book of Psalms, Chapter 25 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 25 | Malayalam Bible | POC Translation

The Book of Psalms, Chapter 24 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 24 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 24 മഹത്വത്തിന്റെ രാജാവ് എഴുന്നള്ളുന്നു 1 ഭൂമിയും അതിലെ സമസ്ത വസ്തുക്കളും ഭൂതലവും അതിലെ നിവാസികളുംകര്‍ത്താവിന്‍േറതാണ്. 2 സമുദ്രങ്ങള്‍ക്കു മുകളില്‍ അതിന്റെ അടിസ്ഥാനമുറപ്പിച്ചതും നദിക്കു മുകളില്‍ അതിനെസ്ഥാപിച്ചതും അവിടുന്നാണ്. 3 കര്‍ത്താവിന്റെ മലയില്‍ ആരു കയറും? അവിടുത്തെ വിശുദ്ധസ്ഥലത്ത്ആരു നില്‍ക്കും? 4 കളങ്കമറ്റ കൈകളും നിര്‍മലമായഹൃദയവും ഉള്ളവന്‍, മിഥ്യയുടെമേല്‍ മനസ്‌സു പതിക്കാത്തവനും കള്ളസത്യം ചെയ്യാത്തവനും തന്നെ. 5 അവന്റെ മേല്‍ കര്‍ത്താവ് അനുഗ്രഹം ചൊരിയും; രക്ഷകനായ ദൈവം അവനു നീതി നടത്തിക്കൊടുക്കും. 6 ഇപ്രകാരമുള്ളവരാണ് … Continue reading The Book of Psalms, Chapter 24 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 24 | Malayalam Bible | POC Translation

The Book of Psalms, Chapter 23 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 23 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 23 കര്‍ത്താവ് എന്റെ ഇടയന്‍ 1 കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. 2 പച്ചയായ പുല്‍ത്തകിടിയില്‍ അവിടുന്ന് എനിക്കു വിശ്രമമരുളുന്നു; പ്രശാന്തമായ ജലാശയത്തിലേക്ക് അവിടുന്ന് എന്നെ നയിക്കുന്നു. 3 അവിടുന്ന് എനിക്ക് ഉന്‍മേഷം നല്‍കുന്നു; തന്റെ നാമത്തെപ്രതി നീതിയുടെ പാതയില്‍ എന്നെ നയിക്കുന്നു. 4 മരണത്തിന്റെ നിഴല്‍വീണതാഴ്‌വരയിലൂടെയാണുഞാന്‍ നടക്കുന്നതെങ്കിലും, അവിടുന്നു കൂടെയുള്ളതിനാല്‍ഞാന്‍ ഭയപ്പെടുകയില്ല;അങ്ങയുടെ ഊന്നുവടിയുംദണ്‍ഡും എനിക്ക് ഉറപ്പേകുന്നു. 5 എന്റെ ശത്രുക്കളുടെ മുന്‍പില്‍അവിടുന്ന് എനിക്കു വിരുന്നൊരുക്കുന്നു; എന്റെ ശിരസ്‌സു തൈലംകൊണ്ട് അഭിഷേകം ചെയ്യുന്നു; … Continue reading The Book of Psalms, Chapter 23 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 23 | Malayalam Bible | POC Translation

The Book of Psalms, Chapter 22 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 22 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 22 പരിത്യക്തന്റെ രോദനവും പ്രത്യാശയും 1 എന്റെ ദൈവമേ, എന്റെ ദൈവമേ,എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു! എന്നെ സഹായിക്കാതെയും,എന്റെ രോദനം കേള്‍ക്കാതെയും, അകന്നു നില്‍ക്കുന്നതെന്തുകൊണ്ട്? 2 എന്റെ ദൈവമേ, പകല്‍മുഴുവന്‍ഞാന്‍ അങ്ങയെ വിളിക്കുന്നു;അങ്ങു കേള്‍ക്കുന്നില്ല; രാത്രിയിലും വിളിച്ചപേക്ഷിക്കുന്നു;എനിക്ക് ആശ്വാസം ലഭിക്കുന്നില്ല. 3 ഇസ്രായേലിന്റെ സ്തുതിയുടെ സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്നവനേ, അവിടുന്നു പരിശുദ്ധനാണ്. 4 അങ്ങയില്‍ ഞങ്ങളുടെ പിതാക്കന്‍മാര്‍വിശ്വാസമര്‍പ്പിച്ചു; അവര്‍ അങ്ങയില്‍ ശരണംവച്ചു,അങ്ങ് അവരെ മോചിപ്പിച്ചു. 5 അങ്ങയോട് അവര്‍ നിലവിളിച്ചപേക്ഷിച്ചു;അവര്‍ രക്ഷപെട്ടു; അങ്ങയെ അവര്‍ ആശ്രയിച്ചു;അവര്‍ … Continue reading The Book of Psalms, Chapter 22 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 22 | Malayalam Bible | POC Translation

The Book of Psalms, Chapter 21 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 21 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 21 രാജാവിനു വിജയം നല്‍കിയതിനു കൃതജ്ഞത 1 കര്‍ത്താവേ, രാജാവ് അങ്ങയുടെശക്തിയില്‍ സന്തോഷിക്കുന്നു; അങ്ങയുടെ സഹായത്തില്‍ അവന്‍ എത്രയധികം ആഹ്ലാദിക്കുന്നു! 2 അവന്റെ ഹൃദയാഭിലാഷം അങ്ങുസാധിച്ചുകൊടുത്തു; അവന്റെ യാചന അങ്ങ് നിഷേധിച്ചില്ല. 3 സമൃദ്ധമായ അനുഗ്രഹങ്ങളുമായിഅവിടുന്ന് അവനെ സന്ദര്‍ശിച്ചു; അവന്റെ ശിരസ്‌സില്‍ തങ്കക്കിരീടം അണിയിച്ചു. 4 അവന്‍ അങ്ങയോടു ജീവന്‍യാചിച്ചു; അവിടുന്ന് അതു നല്‍കി; സുദീര്‍ഘവും അനന്തവുമായ നാളുകള്‍തന്നെ. 5 അങ്ങയുടെ സഹായത്താല്‍ അവന്റെ മഹത്വം വര്‍ധിച്ചു; അങ്ങ് അവന്റെ മേല്‍ തേജസ്‌സുംപ്രതാപവും ചൊരിഞ്ഞു. … Continue reading The Book of Psalms, Chapter 21 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 21 | Malayalam Bible | POC Translation

The Book of Psalms, Chapter 20 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 20 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 20 രാജാവിന്റെ വിജയത്തിനുവേണ്ടിയുള്ള പ്രാര്‍ഥന 1 നിന്റെ കഷ്ടകാലത്തു കര്‍ത്താവുനിന്റെ പ്രാര്‍ഥന കേള്‍ക്കുമാറാകട്ടെ! യാക്കോബിന്റെ ദൈവത്തിന്റെ നാമം നിന്നെ സംരക്ഷിക്കട്ടെ. 2 അവിടുന്നു തന്റെ വിശുദ്ധമന്ദിരത്തില്‍നിന്നു നിനക്കു സഹായ മയയ്ക്കട്ടെ! സീയോനില്‍നിന്നു നിന്നെതുണയ്ക്കട്ടെ! 3 നിന്റെ വഴിപാടുകള്‍ അവിടുന്ന്ഓര്‍ക്കുമാറാകട്ടെ! നിന്റെ ദഹനബലികളില്‍അവിടുന്നു സംപ്രീതനാകട്ടെ! 4 അവിടുന്നു നിന്റെ ഹൃദയാഭിലാഷംസാധിച്ചുതരട്ടെ! അവിടുന്നു നിന്റെ ഉദ്യമങ്ങള്‍ സഫലമാക്കട്ടെ! 5 നിന്റെ വിജയത്തില്‍ ഞങ്ങള്‍ ആഹ്ലാദിക്കും; അങ്ങനെ ഞങ്ങളുടെ ദൈവത്തിന്റെ നാമത്തില്‍ ഞങ്ങള്‍ വിജയപതാക പാറിക്കും; കര്‍ത്താവു നിന്റെ … Continue reading The Book of Psalms, Chapter 20 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 20 | Malayalam Bible | POC Translation

The Book of Psalms, Chapter 19 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 19 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 19 പ്രപഞ്ചവും നിയമവും ദൈവമഹത്വം ഉദ്‌ഘോഷിക്കുന്നു 1 ആകാശം ദൈവത്തിന്റെ മഹത്വംപ്രഘോഷിക്കുന്നു; വാനവിതാനം അവിടുത്തെ കരവേലയെവിളംബരം ചെയ്യുന്നു. 2 പകല്‍ പകലിനോട് അവിരാമം സംസാരിക്കുന്നു; രാത്രി, രാത്രിക്കു വിജ്ഞാനം പകരുന്നു. 3 ഭാഷണമില്ല, വാക്കുകളില്ല,ശബ്ദംപോലും കേള്‍ക്കാനില്ല. 4 എന്നിട്ടും അവയുടെ സ്വരംഭൂമിയിലെങ്ങും വ്യാപിക്കുന്നു; അവയുടെ വാക്കുകള്‍ ലോകത്തിന്റെ അതിര്‍ത്തിയോളം എത്തുന്നു; അവിടെ സൂര്യന് ഒരു കൂടാരം അവിടുന്ന് നിര്‍മിച്ചിരിക്കുന്നു. 5 മണവറയില്‍നിന്നു മണവാളനെന്നപോലെസൂര്യന്‍ അതില്‍നിന്നു പുറത്തുവരുന്നു; മല്ലനെപ്പോലെ പ്രസന്നതയോടെഅവന്‍ ഓട്ടം ആരംഭിക്കുന്നു. 6 ആകാശത്തിന്റെ … Continue reading The Book of Psalms, Chapter 19 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 19 | Malayalam Bible | POC Translation

The Book of Psalms, Chapter 18 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 18 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 18 വിജയത്തില്‍ കൃതജ്ഞതാസ്‌തോത്രം 1 കര്‍ത്താവേ! എന്റെ ശക്തിയുടെ ഉറവിടമേ, ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു. 2 അങ്ങാണ് എന്റെ രക്ഷാശിലയും കോട്ടയും വിമോചകനും,എന്റെ ദൈവവും എനിക്ക് അഭയംതരുന്ന പാറയും, എന്റെ പരിചയും രക്ഷാശൃംഗവും അഭയകേന്ദ്രവും. 3 സ്തുത്യര്‍ഹനായ കര്‍ത്താവിനെഞാന്‍ വിളിച്ചപേക്ഷിക്കുന്നു; അവിടുന്ന് എന്നെ ശത്രുക്കളില്‍നിന്നു രക്ഷിക്കും. 4 മരണപാശം എന്നെ ചുറ്റി, വിനാശത്തിന്റെ പ്രവാഹങ്ങള്‍ എന്നെ ആക്രമിച്ചു. 5 പാതാളപാശം എന്നെ വരിഞ്ഞുമുറുക്കി, മരണത്തിന്റെ കുരുക്ക് എന്റെ മേല്‍ഇതാ വീഴുന്നു. 6 കഷ്ടതയില്‍ ഞാന്‍ … Continue reading The Book of Psalms, Chapter 18 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 18 | Malayalam Bible | POC Translation

The Book of Psalms, Chapter 17 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 17 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 17 നിഷ്‌കളങ്കന്റെ പ്രതിഫലം 1 കര്‍ത്താവേ, എന്റെ ന്യായം കേള്‍ക്കണമേ! എന്റെ നിലവിളി ശ്രദ്ധിക്കണമേ! നിഷ്‌കപടമായ എന്റെ അധരങ്ങളില്‍നിന്നുള്ള പ്രാര്‍ഥന ശ്രവിക്കണമേ! 2 എന്റെ വിധി അങ്ങയുടെ സന്നിധിയില്‍നിന്നു പുറപ്പെടട്ടെ! അങ്ങയുടെ കണ്ണുന്യായം കാണുമാറാകട്ടെ! 3 അവിടുന്ന് എന്റെ ഹൃദയം പരിശോധിച്ചാല്‍, രാത്രിയില്‍ എന്നെ സന്ദര്‍ശിച്ചാല്‍, അങ്ങ് എന്നെ ഉരച്ചുനോക്കിയാല്‍, എന്നില്‍ തിന്‍മ കണ്ടെണ്ടത്തുകയില്ല; എന്റെ അധരങ്ങള്‍ പ്രമാണം ലംഘിക്കുകയില്ല. 4 മറ്റുള്ളവര്‍ ചെയ്യുന്നതുപോലെഞാന്‍ തിന്‍മ പ്രവര്‍ത്തിച്ചിട്ടില്ല. അങ്ങയുടെ അധരങ്ങളില്‍നിന്നു പുറപ്പെടുന്ന വചനം ഞാന്‍ … Continue reading The Book of Psalms, Chapter 17 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 17 | Malayalam Bible | POC Translation