അനുതാപത്തിന് ആഹ്വാനം

1 : ദാരിയൂസിന്റെ രണ്ടാം ഭരണവര്‍ഷം എട്ടാം മാസം ഇദ്‌ദോയുടെ പുത്രനായ ബെരേക്കിയായുടെ പുത്രന്‍ സഖറിയാപ്രവാച കനു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:   

2 : കര്‍ത്താവ് നിങ്ങളുടെ പിതാക്കന്‍മാരോട് അത്യധികം കോപിച്ചിരുന്നു.   

3 : അതുകൊണ്ടു നീ അവരോടു പറയുക. സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു, എന്റെ സന്നിധിയിലേക്കു മടങ്ങിവരുവിന്‍. അപ്പോള്‍ ഞാനും നിങ്ങളുടെ അടുത്തേക്കു മടങ്ങിവരും.   

4 : സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ നിങ്ങളുടെ പിതാക്കന്‍മാരെപ്പോലെയാകരുത്. ദുര്‍മാര്‍ഗങ്ങളും വ്യാജപ്രവൃത്തികളും വിട്ട് തിരിയുക എന്ന് പണ്ടു പ്രവാചകന്‍മാര്‍ അവരോട് പ്രസംഗിച്ചെങ്കിലും അവര്‍ അനുസരിക്കുകയോ, എന്റെ വാക്കു ശ്രദ്ധിക്കുകയോ ചെയ്തില്ല എന്ന് കര്‍ത്താവ് അരുളിച്ചെയ്യുന്നു.   

5 : നിങ്ങളുടെ പിതാക്കന്‍മാര്‍ – അവര്‍ എവിടെ? പ്രവാചകന്‍മാര്‍ – അവര്‍ എക്കാലവും ജീവിച്ചിരിക്കുമോ?   

6 : എങ്കിലും എന്റെ ദാസന്‍മാരായ പ്രവാചകന്‍മാരിലൂടെ ഞാന്‍ നല്‍കിയ സന്‌ദേശവും കല്‍പനകളും നിങ്ങളുടെ പിതാക്കന്‍മാരെ പിടികൂടിയില്ലയോ? അപ്പോള്‍ അവര്‍ അനുതപിച്ചു; സൈന്യങ്ങളുടെ കര്‍ത്താവ് തങ്ങളുടെ പെരുമാറ്റത്തിനും പ്രവൃത്തികള്‍ക്കും അ നുസൃതമായി ചെയ്യാനുറച്ചതുപോലെ തങ്ങളോടു ചെയ്തു എന്ന് അവര്‍ മനസ്‌സിലാക്കി. 

ദര്‍ശനങ്ങള്‍: കുതിരകള്‍  

7 : ദാരിയൂസിന്റെ രണ്ടാം ഭരണവര്‍ഷം പതിനൊന്നാം മാസം- ഷേബാത്മാസം – ഇരുപത്തിനാലാംദിവസം ഇദ്‌ദോയുടെ പുത്രനായ ബരേക്കിയായുടെ പുത്രന്‍ സഖറിയാപ്രവാചകനു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി.   

8 : സഖറിയാ പറഞ്ഞു: ചുവന്ന കുതിരയുടെ പുറത്ത് സവാരിചെയ്യുന്ന ഒരുവനെ ഞാന്‍ രാത്രി ദര്‍ശനത്തില്‍ കണ്ടു. അവന്‍ ഒരു മലയിടുക്കില്‍ കൊഴുന്തുചെടികളുടെ ഇടയില്‍ നില്‍ക്കുകയായിരുന്നു. പിന്നില്‍ ചുവപ്പും തവിട്ടും വെളുപ്പും നിറമുള്ള കുതിരകളും ഉണ്ടായിരുന്നു.   

9 : പ്രഭോ, എന്താണിത്?- ഞാന്‍ ചോദിച്ചു. എന്നോടു സംസാരിച്ച ദൈവദൂതന്‍ പറഞ്ഞു: അത് എന്താണെന്നു ഞാന്‍ മനസ്‌സിലാക്കിത്തരാം.   

10 : കൊഴുന്തുചെടികള്‍ക്കിടയില്‍ നിന്നവന്‍മറുപടി പറഞ്ഞു: ഭൂമി നിരീക്ഷിക്കാന്‍ കര്‍ത്താവ് അയ ച്ചിരിക്കുന്നവരാണ് ഇവര്‍.   

11 : കൊഴുന്തുചെടികള്‍ക്കിടയില്‍ നിന്നിരുന്ന ദൈവദൂതനോട് അവര്‍ പറഞ്ഞു: ഞങ്ങള്‍ ഭൂമിയിലെങ്ങും നടന്നുനോക്കി, എല്ലാം ശാന്തം.   

12 : കര്‍ത്താവിന്റെ ദൂതന്‍ പറഞ്ഞു: സൈന്യങ്ങളുടെ കര്‍ത്താവേ, എത്രകാലം അവിടുത്തേക്ക് ജറുസലെമിനോടും യൂദാനഗരങ്ങളോടും കരുണ തോന്നാതിരിക്കും? എഴുപതുവര്‍ഷം അങ്ങ് അവരോട് രോഷം കാട്ടിയല്ലോ.   

13 : എന്നോടു സംസാരിച്ച ദൂതനോടു കര്‍ത്താവ് ഉദാരവും, ആശ്വാസദായകവുമായ മറുപടി പറഞ്ഞു.   

14 : അപ്പോള്‍ ദൂതന്‍ എന്നോടു പറഞ്ഞു: വിളിച്ചുപറയുക, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ജറുസലെമിനെയും സീയോനെയും പ്രതി ഞാന്‍ അത്യധികം അസ ഹിഷ്ണുവായിരിക്കുന്നു.   

15 : സ്വസ്ഥതയനുഭവിക്കുന്ന ജനതകളുടെമേല്‍ എനിക്ക് ഏറെ കോപമുണ്ട്. ഞാന്‍ എന്റെ ജനത്തോട് അല്‍പം കോപിച്ചപ്പോഴേക്കും അവര്‍ അ നര്‍ഥം വര്‍ധിപ്പിച്ചു.   

16 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ അലിവു തോന്നി ജറുസലെമിലേക്കു മടങ്ങിവന്നിരിക്കുന്നു. അവിടെ എന്റെ ആലയം പണിയും. ജറുസലെമിന്റെ മേല്‍ അളവുചരടു പിടിക്കും. സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു.   

17 : വീണ്ടും വിളിച്ചു പറയുക, എന്റെ നഗരങ്ങള്‍ വീണ്ടും ഐശ്വര്യപൂര്‍ണമാകും. കര്‍ത്താവ് വീണ്ടും സീയോനെ ആശ്വസിപ്പിക്കും; ജറുസലെമിനെ വീണ്ടും തിരഞ്ഞെടുക്കും- സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു.   

കൊമ്പുകള്‍

18 : ഞാന്‍ കണ്ണുയര്‍ത്തിനോക്കി, അതാ നാലു കൊമ്പുകള്‍.   

19 : എന്നോടു സംസാരിച്ചുകൊണ്ടിരുന്ന ദൂതനോട് പ്രഭോ, ഇവയുടെ അര്‍ഥമെന്തെന്ന് ഞാന്‍ ചോദിച്ചു. അവന്‍ മറുപടി പറഞ്ഞു: യൂദായെയും ഇസ്രായേലിനെയും ജറുസലെമിനെയും ചിതറിച്ചുകളഞ്ഞകൊമ്പുകളാണ് ഇവ.   

20 : പിന്നീട് കര്‍ത്താവ് നാലു ലോഹപ്പണിക്കാരെ എനിക്കു കാണിച്ചുതന്നു.   

21 : അവര്‍ എന്തു ചെയ്യാന്‍ പോകുന്നു? – ഞാന്‍ ചോദിച്ചു. അവിടുന്ന് മറുപ ടി പറഞ്ഞു: യൂദായെ, ആരും തല ഉയര്‍ത്താത്തവിധം ചിതറിച്ച കൊമ്പുകളാണിവ. ഇവര്‍ വന്നത് അവരെ ഭയപ്പെടുത്താനും, യൂദാ ദേശത്തിനെതിരേ കൊമ്പുയര്‍ത്തി അവരെ ചിതറിച്ച ജനതകളുടെ കൊമ്പ് മുറിച്ചുകളയാനും വേണ്ടിയാണ്.   

Advertisements
Advertisements
Advertisements
Advertisements
Fediverse reactions
February 2026
S M T W T F S
1234567
891011121314
15161718192021
22232425262728

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading