പറക്കുന്ന ചുരുള്‍

1 : വീണ്ടും ഞാന്‍ നോക്കിയപ്പോള്‍ ഇതാ പറക്കുന്ന ഒരു പുസ്തകച്ചുരുള്‍.   

2 : നീ എന്തു കാണുന്നു? അവന്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു: പറക്കുന്ന ഒരു ചുരുള്‍. അതിന് ഇരുപതുമുഴം നീളവും പത്തു മുഴം വീതിയും ഉണ്ട്.   

3 : അവന്‍ പറഞ്ഞു: ഇതു ദേശം മുഴുവനുമുള്ള ശാപമാണ്. മോഷ്ടിക്കുന്നവനും കള്ളസത്യം ചെയ്യുന്നവനും ഇതില്‍ എഴുതിയിരിക്കുന്നതുപോലെ വിച്‌ഛേദിക്കപ്പെടും.   

4 : സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ അതിനെ കള്ളന്റെയും എന്റെ നാമത്തില്‍ കള്ളസത്യം ചെയ്യുന്നവന്റെയും വീട്ടിലേക്ക് അയയ്ക്കും. അത് അവന്റെ വീട്ടില്‍ കടന്ന് അതിന്റെ കല്ലും തടിയും ഉള്‍പ്പെടെ എല്ലാം നശിപ്പിക്കുന്നതുവരെ അവിടെ വസിക്കും.   

ഏഫായ്ക്കകത്തു സ്ത്രീ

5 : എന്നോടു സംസാരിച്ച ദൂതന്‍മുന്‍പോട്ടുവന്ന് ഈ പോകുന്നതെന്തെന്നു നോക്കുക എന്ന് എന്നോടു പറഞ്ഞു.   

6 : എന്താണത്? ഞാന്‍ ചോദിച്ചു. അവന്‍ പറഞ്ഞു: ചലിക്കുന്ന ഏഫാ ആണ് അത്. ദേശത്തു നിറഞ്ഞുനില്‍ക്കുന്ന അവരുടെ അകൃത്യമാണത്.   

7 : ഏഫായുടെ ഈയംകൊണ്ടുള്ള മൂടിപൊക്കി, അതാ, അതിനുള്ളില്‍ ഒരു സ്ത്രീ ഇരിക്കുന്നു.   

8 : അവന്‍ പറഞ്ഞു: ഇവളാണ് ദുഷ്ടത. അവന്‍ അവളെ ഏഫായുടെ ഉള്ളിലേക്കു തള്ളി ഈയം കൊണ്ടുള്ള മൂടി അടച്ചു.   

9 : ഞാന്‍ വീണ്ടും നോക്കി. അതാ, രണ്ടു സ്ത്രീകള്‍ പറന്നുവരുന്നു! അവര്‍ക്കു കൊക്കിന്‍േറ തുപോലുള്ള ചിറകുകള്‍ ഉണ്ടായിരുന്നു. അവര്‍ ഏഫായെ ആകാശത്തിലേക്ക് ഉയര്‍ത്തി.   

10 : അവര്‍ ഏഫായെ എവിടേക്കു കൊണ്ടുപോകുന്നു? ഞാന്‍ ദൂതനോടു ചോദിച്ചു.   

11 : അവന്‍ പറഞ്ഞു: ഷീനാര്‍ ദേശത്ത് അതിന് ഒരു ആലയം പണിയാന്‍ പോകുന്നു. അത് പൂര്‍ത്തിയാകുമ്പോള്‍ ഏഫായെ അവിടെ പീഠത്തില്‍ പ്രതിഷ്ഠിക്കും.    

Advertisements
Advertisements
Advertisements
Advertisements
Fediverse reactions
February 2026
S M T W T F S
1234567
891011121314
15161718192021
22232425262728

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading