😔 ഒരു പ്രൊലൈഫറെ എങ്ങനെ നിശ്ശബ്ദനാക്കാൻ സാധിക്കും .
😡 ഇതിന് വേണ്ടി സാത്താൻ നിരന്തരം പരിശ്രമിക്കുന്നുണ്ടെന്നു തിരിച്ചറിയണം.
ഒരു ക്രിസ്ത്യാനിയായ പ്രോലൈഫർ, അടിസ്ഥാന വിളിക്കുള്ളിലെ വിശേഷാൽ വിളി ലഭിച്ച വ്യക്തിയാണ്. ദൈവപദ്ധതിയിൽ രൂപപ്പെട്ട, രൂപപ്പെടേണ്ട ഓരോ മനുഷ്യ ജീവനെയും അതിന്റെ രൂപപ്പെടലിലും വളർച്ചയിലും അഭിമുഖീകരിക്കേണ്ടി വരുന്ന എല്ലാ ഭീഷണിയിൽ നിന്നും അതിനെ രക്ഷിക്കാൻ വേണ്ടി ദൈവീക അഭിഷേകം നൽകി അയയ്ക്കപ്പെട്ടവരാണ് ഓരോ പ്രോലൈഫറും.
തിന്മയ്ക്കെതിരെ ആത്മീയ യുദ്ധത്തിലേർപ്പെടാൻ വിളിക്കപ്പെട്ടവർ, ലോകത്തോടൊപ്പം ഒഴുക്കിനൊത്ത് നീങ്ങാനുള്ളവരല്ല പ്രോലൈഫർ…….
😡 മോഷ്‌ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണു കള്ളന്‍ വരുന്നത്.
🔥 ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്കു ജീവനുണ്ടാകാനും അതു സമൃദ്‌ധമായി ഉണ്ടാകാനുമാണ്.
യോഹന്നാന്‍ 10 : 10
മോഷ്‌ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമായി അലറുന്ന സിംഹത്തെ പ്പോലെ പാഞ്ഞു നടക്കുന്ന തിന്മശക്തികളിൽ നിന്ന് ഓരോ മനുഷ്യ ജീവനെയും രക്ഷിക്കാൻ വിളിക്കപ്പെട്ടവരാണ് ഓരോ പ്രോലൈഫറും….
ഇന്ന് ഈ ലോകം മുഴുവനും ഒരുവിധത്തിൽ തിന്മ ശക്തികളുടെ സ്വാധിനത്തിൽ ആണെന്ന് ചുറ്റുപാടിലും നോക്കിയാൽ അറിയാൻ സാധിക്കും. ജീവന്റെ ശുശ്രുഷ തിന്മയ്ക്കെതിരായ ഒരു യുദ്ധമുന്നണിയാണ്. ഇതിലുള്ള പ്രവർത്തകർ സഭയിലെ സംഘടനകളുടെ പ്രവർത്തന ശൈലിയിൽ പ്രവർത്തിക്കാനുള്ളവരല്ല.
ആത്മീയ ശക്തി സംഭരിച്ചു മാത്രമേ ഈ ശുശ്രുഷയ്ക്ക് ഇറങ്ങാവു. ആരോടാണ് നമ്മൾ യുദ്ധം ചെയ്യുന്നതെന്ന് ഓരോ പ്രോലൈഫറും തിരിച്ചറിഞ്ഞിരിക്കണം….. ഇതറിഞു ആത്മീയ ബലം നമ്മൾ ഓരോരുത്തരും നിരന്തര പരിശ്രമം കൊണ്ട് നേടിയെടുക്കണം.
🔥 ജീവനും മരണവും, അനുഗ്രഹവും ശാപവും ഞാന്‍ നിന്റെ മുന്‍പില്‍ വച്ചിരിക്കുന്നു എന്നതിന് ആകാശത്തെയും ഭൂമിയെയും ഞാനിന്നു നിനക്കെതിരായി സാക്‌ഷിയാക്കുന്നു. നീയും നിന്റെ സന്തതികളും ജീവിക്കേണ്ടതിനു ജീവന്‍ തിരഞ്ഞെടുക്കുക.
നിയമാവര്‍ത്തനം 30 : 19
💪 സ്വന്ത കഴിവ് വെച്ചോ പഠനം കൊണ്ടോ നടത്തുന്ന പ്രൊലൈഫ് ശുശ്രുഷ ഫലം പുറപ്പെടുവിക്കുകയില്ല. ആത്മാവിൽ നിറഞ്ഞു നടത്തുന്ന പ്രൊലൈഫ് ശുശ്രുഷ മാത്രമേ സമൂഹത്തിൽ ചലനം ഉണ്ടാക്കുകയുള്ളു.
ഒരു പ്രോലൈഫറെ നിശ്ശബ്ധനാക്കാൻ സാധിച്ചാൽ ദൈവിക പദ്ധതി നിറവേറ്റാൻ വേണ്ടി ഈ ഭൂമിയിൽ ജനിക്കാനിരിക്കുന്ന ഒത്തിരി കുഞ്ഞുങ്ങളുടെ ജനനത്തെ തടയാനും അതിലൂടെ ദൈവീക പദ്ധതിയെ പരാജയപ്പെടുത്താനും സാധിക്കുമെന്ന് സാത്താന് തിരിച്ചറിയാം.
😡 ‘……അതുകൊണ്ട് ഏതു വിധേയനെയും ഒരു പ്രോലൈഫറെ 😮 നിശ്ശബ്ദനാക്കാൻ 😮 സാത്താൻ എല്ലാ മാർഗ്ഗവും ഉപയോഗിക്കുമെന്ന് നമ്മൾ തിരിച്ചറിയണം….. 😡
അവന്റെ മറ്റൊരു തന്ത്രമാണ്, ജീവന്റെ ശുശ്രുഷയ്ക്ക് വിളിക്കപ്പെട്ടവരെ 😔 ജീവൻ സംരക്ഷിക്കണ്ട ദൗത്യത്തിൽ നിന്ന് വ്യതി ചലിപ്പിച്ചു അപ്രധാനമായ മേഖലകളിലേയ്ക്ക് വഴിമാറ്റിക്കൊണ്ടുപോകുന്നു.
😡 അതിലൂടെ ജീവന്റെ ശുശ്രുഷയ്ക്ക് ഇന്ന് പ്രവർത്തകർ ഇല്ലാതാകുന്നു. നമ്മുടെ ചുറ്റും ജീവനെ നശിപ്പിക്കുന്ന തിന്മകൾ വർദ്ധിക്കുമ്പോൾ അതിനെതിരെ ജനങ്ങളെ ബോധവൽക്കരിക്കാൻ ആരും ഇല്ലാതാകുന്നു.
സജീവമായി പ്രോലൈഫ് രംഗത്തുണ്ടായിരുന്ന പലരും ഇന്ന് അപ്രധാനമായ കാര്യങ്ങളുമായി മാറിയിരിക്കുകയാണ്. ഇതും ജീവന്റെ സംരക്ഷണ ശുശ്രുഷയെ തകർത്ത് ദൈവ പദ്ധതിയെ പരാജയപ്പെടുത്താനുള്ള സാത്താന്റെ തന്ത്രമാണെന്ന് നമ്മൾ തിരിച്ചറിയണം.
🙏 കൊലയ്‌ക്കു കൊണ്ടുപോകുന്നവരെമോചിപ്പിക്കുക;
കൊലക്കളത്തിലേക്കു വലിച്ചിഴയ്‌ക്കപ്പെടുന്നവരെ രക്‌ഷപെടുത്തുക.
സുഭാഷിതങ്ങള്‍ 24 : 11
” നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു.
🔥 വിശ്വാസത്തില്‍ ഉറച്ചു നിന്നുകൊണ്ട് അവനെ എതിര്‍ക്കുവിന്‍.
1 പത്രോസ് 5 : 8-9
🔥 ഓരോ പ്രോലൈഫറും കൂടുതൽ വിശുദ്ധിയോടെ 🔥 ഈ ശുശ്രുഷയിൽ വ്യാപരിച്ചു സാത്താന്റെ എല്ലാ കുതന്ത്രങ്ങളെയും പരാജയപ്പെടുത്താൻ തയ്യാറാകണം.
” അവസാനമായി കര്‍ത്താവിലും അവിടുത്തെ ശക്‌തിയുടെ പ്രാഭവത്തിലും കരുത്തുള്ളവരാകുവിന്‍.
സാത്താന്റെ കുടിലതന്ത്രങ്ങളെ എതിര്‍ത്തുനില്‍ക്കാന്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍.
എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്‌തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്‌ധകാരലോകത്തിന്റെ അധിപന്‍മാര്‍ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്‍മയുടെ ദുരാത്‌മാക്കള്‍ക്കുമെതിരായിട്ടാണു പടവെട്ടുന്നത്.
അതിനാല്‍, ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍.
എഫേസോസ് 6 : 10-13
🌹 ഒരു പ്രോലൈഫർ താഴെ പറയുന്നവ പാലിച്ച് ആത്മശക്തിനേടുകയും ദൈവീക സംരക്ഷണത്തിലായിരിക്കുകയും വേണം..
1.🔥 വിശുദ്ധിയോടെ അനുദിന വിശുദ്ധ കുർബ്ബാന സ്വീകരണം
2.🔥 കൂടെക്കൂടെയുള്ള വി. കുമ്പസാരം
3.🔥 ആഴ്ചയിൽ ഒരു ദിവസം ഒരു നേരമെങ്കിലും ഉപവസിക്കുക.
4.🔥 ദൈവവചന വായന
5.🔥 ജപമാല സമർപ്പണം
6.🔥 ദിവസേനയുള്ള വ്യക്തിപരമായ പ്രാർത്ഥന
7.🔥 നോയമ്പ് അനുഷ്ടിക്കുക
🌹 നമ്മെ ദൈവം ഏൽപ്പിച്ചിരിക്കുന്ന ജീവന്റെ ശുശ്രുഷ കൂടുതൽ വിശുദ്ധിയോടെ തുടരാം.
എബ്രഹാം പുത്തൻകളം


Leave a comment