Mulmudi Aninjukondeesho… Lyrics

മുൾമുടി അണിഞ്ഞുകൊണ്ട് ഈശോ
എൻ മുഖത്തൊരു മുത്തം നൽകി
മുള്ളുകൾ എൻ മുഖത്തെങ്ങും
വിങ്ങുന്ന നൊമ്പരമേകി

സ്നേഹത്തോടെകിയ മുത്തം
വേദനയായി മാറിയപ്പോൾ
സ്നേഹത്തോടെകിയ മുത്തം
വേദനയായി മാറിയപ്പോൾ
ആ വേദനക്കൊരു പേര് നൽകി ഞാൻ
അതിൻപേരല്ലോ സഹനം
അതിൻപേരല്ലോ സഹനം

മുൾമുടി അണിഞ്ഞു കൊണ്ടീശോ
എൻ മുഖത്തൊരു മുത്തം നൽകി
മുള്ളുകൾ എൻ മുഖത്തെങ്ങും
വിങ്ങുന്ന നൊമ്പരമേകി

ക്ലേശത്തിൻ മുള്ളുകള്ക്കിടയിൽ
വേദനയിൽ ഞാൻ പിടഞ്ഞു
പരിഹാസ വാക്കിന് നടുവിൽ
ഇടനെഞ്ചു നീറി കരഞ്ഞു
ആ നേരമെൻമുന്പിൽ തെളിഞ്ഞു
ക്രൂശിതമാം ദിവ്യരൂപം
ആശ്വാസത്തോടെ ഞാൻ നുകർന്നു
ആ ദിവ്യ നാഥന്റെ സ്നേഹം
ആ ദിവ്യ നാഥന്റെ സ്നേഹം

മുൾമുടി അണിഞ്ഞു കൊണ്ടീശോ
എൻ മുഖത്തൊരു മുത്തം നൽകി
മുള്ളുകൾ എൻ മുഖത്തെങ്ങും
വിങ്ങുന്ന നൊമ്പരമേകി

സഹനത്തിന് വേളകൾ എല്ലാം
നിശബ്ദനായി ഞാൻ കരഞ്ഞു
ആനേരം ഈശോ നാഥൻ
സാന്ത്വന വചനങ്ങൾ മൊഴിഞ്ഞു
ഇന്നത്തെ സഹനങ്ങൾ എല്ലാം
നാളെ നിൻ മഹത്വമായ മാറും
ഇന്നത്തെ വേദനയെല്ലാം
നാളെ നിൻ ആനന്ദമാകും
നാളെ നിൻ ആനന്ദമാകും

മുൾമുടി അണിഞ്ഞുകൊണ്ട് ഈശോ
എൻ മുഖത്തൊരു മുത്തം നൽകി
മുള്ളുകൾ എൻ മുഖത്തെങ്ങും
വിങ്ങുന്ന നൊമ്പരമേകി
സ്നേഹത്തോടെകിയ മുത്തം
വേദനയായി മാറിയപ്പോൾ
സ്നേഹത്തോടെകിയ മുത്തം
വേദനയായി മാറിയപ്പോൾ (2)
ആ വേദനക്കൊരു പേര് നൽകി ഞാൻ
അതിൻപേരല്ലോ സഹനം
അതിൻപേരല്ലോ സഹനം

മുൾമുടി അണിഞ്ഞു കൊണ്ടീശോ
എൻ മുഖത്തൊരു മുത്തം നൽകി
മുള്ളുകൾ എൻ മുഖത്തെങ്ങും
വിങ്ങുന്ന നൊമ്പരമേകി.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment