ദൈവസ്നേഹം നിറഞ്ഞു നില്‍ക്കും…
ദൈവസ്നേഹം നിറഞ്ഞു നില്‍ക്കും
ദിവ്യ കാരുണ്യമേ.
തളരുമെന്‍ മനസ്സിന്നു പുതുജീവന്‍ നല്‍കും
സ്വര്‍ഗ്ഗീയ ഭോജ്യമേ.
മാലാഖമാരുടെ ഭോജനമേ
സ്വര്‍ഗ്ഗീയഭോജനമേ (2)
(ദൈവസ്നേഹം നിറഞ്ഞു…)
ക്രോധ മോഹ മത മാത്സര്യങ്ങള്‍ തന്‍
ഘോരമാമന്ധത നിറയും എന്‍ മനസ്സില്‍ (2)
ദൈവസ്നേഹത്തിന്‍ മെഴുതിരിനാളം (2)
ദേവാ… നീ കൊളുത്തണേ.
(ദൈവസ്നേഹം നിറഞ്ഞു…)
നിന്നെ ഉള്‍ക്കൊണ്ടൊരെന്‍ മനതാരില്‍
നന്മകള്‍ മാത്രം എന്നും ഉദിക്കണേ (2)
നിന്നെ അറിയുന്നോരെന്‍ ഹൃദയത്തില്‍ (2)
നാഥാ… നീ വസിക്കണേ
(ദൈവസ്നേഹം നിറഞ്ഞു…)
Advertisements

Leave a comment