അകലെയല്ലെന്റെ ദൈവം…
അകലെയല്ലെന്റെ ദൈവം
എന്നോട് കൂടെയായ് വസിച്ചിടുന്നു
ഏകനല്ലിനിമേലിൽ ഞാൻ ഇവിടിനി
ഭയപ്പെടേണ്ടൊരുനാളിലും
ഇമ്മാനുവേൽ ദൈവം നമ്മോടൊപ്പം
കൂടാരം തീർത്തെന്റെ കൂടെ വസിക്കും
കുർബാനയായെന്റെ ഉള്ളിൽ വസിക്കും
സ്നേഹമാണെന്നുമവൻ
പാപത്താലകന്നീടിലും മർത്യനെ
മറക്കാത്ത കരുണാമയൻ
തിരികെ വരാനവനാവതില്ലെന്നോർത്തു
അവനിലേയ്ക്കെത്തുന്ന ദൈവം
തന്റെ തനയനെ അയയ്ക്കുന്ന സ്നേഹം
മർത്യപാപത്തിന്റെ പരിഹാരമാകാൻ
സ്വയം ബലിയാകുന്ന ദൈവം
ശുദ്ധീകരിച്ചുള്ളിലാത്മാവിനെ നൽകി
സ്വന്തമാക്കീടുന്ന ദൈവം
എന്നെ കൂടെയിരുത്തുന്ന സ്നേഹം
Advertisements

Leave a comment