കുടമാളൂരിൽ തളിർത്ത വല്ലരിയെ…

കുടമാളൂരിൽ തളിർത്ത വല്ലരിയെ

മുട്ടുച്ചിറയിൽ വളർന്ന പൂമൊട്ടെ

ക്ലാരമഠത്തിൽ വിരിഞ്ഞ നറുമലരേ

പൂമുഖമാകെ നിറഞ്ഞ സുഗന്ധം നീ(2)

വിശുദ്ധയാം അൽഫോൻസെ

പ്രാർത്ഥിച്ചിടണമേ

ഭാരത മണ്ണിൻ  യാചനകൾ

 വീണ്ണില്ലുയർത്തണമേ (2)

നാഥനെ വരനായി ആശ്ലേഷിച്ചിടുവാൻ ഉമ്മീതീയിൽ വയരൂപ്യമായവളെ(2)

സുഖമോഹത്തിൻ മായയിൽ മുഴുകാതെ ഞങ്ങളെ എന്നും കാത്തിടണേ തായേ (2) ( വിശുദ്ധയാം…)

കബറിനരികിൽ അണയും ദുഃഖിതരെ

കൈവെടിയല്ലേ സഹനത്തിൻ പുത്രി(2)

രോഗശയ്യയിൽ ഉരുകിയെരിഞ്ഞവളെ

രോഗമുക്തി വരിക്കാൻ തുണയെകൂ (2)


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment