SUNDAY SERMON LK 10, 38-42

Saju Pynadath's avatarSajus Homily

ഓർക്കാൻ ഒട്ടും ആഗ്രഹിക്കാത്ത 2018 ലെ പ്രളയഭീതിയെ ഓർമയിലേക്ക് കൊണ്ടുവന്ന കനത്ത മഴയുടെ ദിവസങ്ങളിലൂടെ വീണ്ടും നാം കടന്നുപോയിക്കിക്കൊണ്ടിരിക്കുകയാണ്. മുല്ലപ്പെരിയാർ ഉൾപ്പെടെ കൂടുതൽ ഡാമുകൾ തുറക്കുന്നു, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം, തീരങ്ങളിൽ ജാഗ്രത നിർദ്ദേശം എന്നിങ്ങനെ മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വാർത്തകൾ നമ്മുടെ ആധിയെ വർധിപ്പിക്കുന്നു. ആശങ്കകൾ കരകവിഞ്ഞൊഴുകുമ്പോൾ നമ്മുടെ മനസ്സിലുയരുന്ന ചോദ്യം ‘ഇനി എന്ത് ചെയ്യും?‘ എന്നായിരിക്കും. ഈ വലിയ ചോദ്യത്തിന് നല്ലൊരു ഉത്തരമാണ് ഇന്നത്തെ സുവിശേഷം.

നമ്മുടെ ക്രൈസ്തവ വിശ്വാസത്തിൽ ദൈവമേകുന്ന പരിപാലനയുടെ, ദൈവമേകുന്ന കൂട്ടിന്റെ തുടർക്കഥകളാണ് നമ്മുടെ ജീവിതമെന്ന് വിശ്വസിക്കുന്നവരാണ് നാം. നാമൊക്കെ നനയാതിരിക്കുവാനായി സ്നേഹത്തിന്റെ, സംരക്ഷണയുടെ കുട നിവർത്തിപ്പിടിച്ചിരിക്കുന്നവനാണ് ക്രിസ്തു എന്ന വിശ്വാസമാണ് നമ്മുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. എന്നാൽ, സമൃദ്ധിയുടെ സപ്രമഞ്ചങ്ങളിലേറുമ്പോൾ, വിജയത്തിന്റെ സോപാനങ്ങളിൽ നിൽക്കുമ്പോൾ കുപ്പായങ്ങളും കളിപ്പാട്ടങ്ങളും ധാരാളമാകുമ്പോൾ ദൈവത്തെ സൗകര്യപൂർവം മറക്കുന്നു എന്നത് നമ്മുടെയൊക്കെ ജീവിതങ്ങളിലെ ദുരന്തങ്ങളാണ്.

അങ്ങനെയൊരു അവസ്ഥയിലേക്ക് മനുഷ്യൻ വീഴാതിരിക്കുവാനുള്ള ദൈവത്തിന്റെ മുന്നറിയിപ്പാണ് ഇന്നത്തെ സുവിശേഷഭാഗം. ആതിഥ്യമര്യാദയുടെ, അതിഥിയെ ബഹുമാനിക്കുന്നതിന്റെ, ഭാരതീയ പശ്ചാത്തലത്തിലെ അതിഥി ദേവോ ഭവ: എന്ന മനോഭാവം അവതരിപ്പിക്കാനുള്ള ശ്രമമാണ് ഈ സുവിശേഷഭാഗമെന്നൊക്കെ വിശേഷിപ്പിക്കാമെങ്കിലും, ജീവിതത്തിൽ എല്ലാ പ്രവർത്തനങ്ങൾക്കുമുപരി ദൈവത്തോടൊത്തായിരിക്കുകയാണ് പരമപ്രധാനമെന്ന് കാണിക്കുവാനാണ് ഈ സുവിശേഷഭാഗം ശ്രമിക്കുന്നതെന്ന് പറയാമെങ്കിലും, ഇവയേക്കാളെല്ലാം ഉപരിയായി

മർത്താ, മേരി, ലാസർ എന്നിവരുടെ കുടുംബസുഹൃത്താകുന്നിടത്തോളം വളർന്ന ഈശോയുടെ സൗഹൃദം വളരെ ഹൃദ്യമായി വരച്ചിടിന്നുണ്ട് വിശുദ്ധ യോഹന്നാന്റെ സുവിശേഷം പതിനൊന്നാം അദ്ധ്യായം. വളരെ ഹൃദ്യമായി, ഊഷ്മളമായി ഈശോയെ സ്വീകരിച്ചിരുന്ന വീടാണ് ഇവരുടേത്. ഇവരെല്ലാവരും…

View original post 657 more words


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment