ദിവൃകാരുണ്യത്തിന്റെ പങ്കാളി
പാറയ്ക്കലച്ചൻ
നിറഞ്ഞ നിശബ്ദതയിൽ
അറിഞ്ഞ ക്രിസ്തുവിനായ്
അലഞ്ഞു നടന്നു നീ.
വെയിലറിയാതെ
മഴയറിയാതെ
മിഷനറിയായി
അറിഞ്ഞ ഇടങ്ങളിൽ
അനുഗ്രഹമായി …
ക്രിസ്തുവിനായി
അർപ്പിച്ച ജീവിതം
അർപ്പിച്ചു തീർന്നിതാ ഇവിടെ ….
ദൈവമേ എൻ സർവ്വസ്വമേ,
എനിക്കായ് നീ – തന്നതെല്ലാം
എന്നിൽ നീ കണ്ടതെല്ലാം
തിരികെ നൽകുന്നിതാ….
നീ പകർന്നതെല്ലാം
പ്രാണനിലേറ്റി ഞാൻ
പ്രയാണം തുടങ്ങി
ഉയിരേ നിനക്കായ്
രാവിനെ പകലാക്കി
ഓടി നടന്നു ഞാൻ!
ഒരുമിച്ചു നമ്മൾ ഒഴുകി
തളർച്ചയിൽ എന്നെ തഴുകി
ആഴമായ്
ആർദ്രമായ്
കുർബാനയായ് ഞാൻ തീരാൻ!
ദൈവമേ എൻ സർവ്വസ്വമേ,
എനിക്കായ് നീ – തന്നതെല്ലാം
എന്നിൽ നീ കണ്ടതെല്ലാം
തിരികെ നൽകുന്നിതാ….
ഓ പുരോഹിതാ,
ക്രിസ്തുവിൻ സമർപ്പിതാ,
നിന്റെ വാക്കുകൾ
നിന്റെ ചെയ്തികൾ
അഴകായ് എന്നും
ഓർമയിൽ നിറയും
നിൻ സന്യാസ ജീവിതം
നിന്റെ പൗരോഹിത്യം.
ഞങ്ങളുടെ ഓർമ്മയിൽ
പകരം തരാൻ ഒന്നു മാത്രം
സ്നേഹം.
സൗമ്യമായ സ്നേഹം.
നന്ദി ….
നിറഞ്ഞ മനസ്സേ,
നന്ദി
നനവായ ഹൃദയമേ….നന്ദി!
Fr Soji Chackalackal MCBS



Leave a comment