Kochuthresia Novena Day 3 | Little Flower Novena Malayalam, September 24

💐 വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ 2022 അനുഗ്രഹ നവനാൾ മൂന്നാം ദിനം / സെപ്റ്റംബർ 24💐

മൂന്നാം ദിനം

പാവനാത്മവേ നീ വരണമേ
മാനസാമണി കോവിലിൽ….
നായകാ ഞങ്ങൾ നാവിനാലങ്ങേ
സ്നേഹസംഗീതം പാടുന്നു…

നിൻ പ്രകാശത്തിൻ രശ്മിയാലെന്റെ
അന്ധകാരമകറ്റണേ…
നിന്റെ ചൈതന്യശോഭയാലുള്ളം
സുന്ദരമാക്കി തീർക്കണേ….
സുന്ദരമാക്കി തീർക്കണേ (പാവനാത്മവേ)

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ✝️
: ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമ്മേൻ

എല്ലാവരും രക്ഷപെടണമെന്നു ആഗ്രഹിക്കുന്ന നല്ല ദൈവമേ, രക്ഷാകര സമൂഹത്തിലേക്ക് ഞങ്ങളെ വിളിച്ചതിന് ഞങ്ങൾ അങ്ങേയ്ക്ക് നന്ദി പറയുന്നു.

വിശ്വാസപ്രമാണം

സര്‍വ്വശക്തനായ പിതാവും ആകാശത്തിന്‍റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു .അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു . ഈപുത്രന്‍ പരിശുദ്ധാത്മാവാല്‍ ഗര്‍ഭസ്ഥനായി കന്യാമറിയത്തില്‍ നിന്നു പിറന്നു, പന്തിയോസ് പീലാത്തോസിന്‍റെ കാലത്ത് പീഡകള്‍ സഹിച്ച് ,കുരിശില്‍ തറയ്ക്കപ്പെട്ട് ,മരിച്ച് അടക്കപ്പെട്ടു ;പാതാളത്തില്‍ ഇറങ്ങി ,മരിച്ചവരുടെ ഇടയില്‍നിന്നു മൂന്നാം നാള്‍ ഉയിര്‍ത്തു ;സ്വര്‍ഗ്ഗത്തിലെക്കെഴുന്നള്ളി ,
സര്‍വ്വശക്തിയുള്ള പിതാവായ ദൈവത്തിന്‍റെ വലതു ഭാഗത്ത് ഇരിക്കുന്നു ;അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍  വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു.വിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും,പാപങ്ങളുടെ മോചനത്തിലും,ശരീരത്തിന്‍റെ ഉയിര്‍പ്പിലും നിത്യമായ ജീവതത്തിലും ഞാന്‍ വിശ്വസിക്കുന്നു. ആമ്മേന്‍

1 സ്വർഗ്ഗ 1 നന്മ 1 ത്രിത്വ

നവനാൾ
മൂന്നാം ദിന പ്രാർത്ഥന

അനന്ത നന്മസ്വരൂപനായ ദൈവമേ, ബലഹീനരും പാപികളുമായ ഞങ്ങളോട് കരുണയായിരിക്കേണമേ. ഞങ്ങളുടെ സ്നേഹം പലപ്പോഴും ദുർബലമാണ്, ഞങ്ങളുടെ  പുണ്യങ്ങൾ പലപ്പോഴും അപൂർണ്ണങ്ങളാണ്. അങ്ങയുടെ അഗാധമായ സ്നേഹത്തിന് പാത്രീഭൂതയായ വിശുദ്ധ കൊച്ചുത്രേസ്യായുടെ കരങ്ങളിലൂടെ ഞങ്ങൾക്ക് ആവശ്യമായ സഹനശക്തിയും സമാശ്വാസവും അങ്ങ് എപ്പോഴും പ്രദാനം ചെയ്യണമേ. അവളുടെ മഹനീയ യോഗ്യതകൾ വഴി തിന്മയിൽ നിന്ന് മോചിതരാകുവാനും അതുവഴി ഞങ്ങളുടെ ആത്മശരീരങ്ങളെ വിശുദ്ധീകരിക്കുവാനും ഞങ്ങളെ അങ്ങ് അനുവദിക്കേണമേ. അവിടുത്തെ നീതിക്കനുസൃതമായി ഞങ്ങളെ നയിക്കണമേ. ഞങ്ങളുടെ പ്രവൃത്തികളുടെ വലുപ്പം അങ്ങ് കണക്കിലെടുക്കുന്നില്ലെന്നും, മറിച്ചു ഞങ്ങളെത്രമാത്രം സ്നേഹത്തോടെയാണ് അവ ചെയ്യുന്നത് എന്നും അങ്ങ് നിരന്തരം വീക്ഷിക്കുന്നു. കർമ്മലാരാമത്തിൽ പൂത്തുലഞ്ഞ ചെറുപുഷ്പം അങ്ങയെ കീഴടക്കിയതും ആ സ്നേഹത്താലാണല്ലോ. എന്നാൽ അവളെ പോലെ  ഞങ്ങൾക്ക് പലപ്പോഴും വിശ്വസ്തരായിരിക്കുവാൻ കഴിയാതെ വന്നിട്ടുണ്ട്. എങ്കിലും അവളുടെ ശക്തമായ മാധ്യസ്ഥ്യത്തിൽ ശരണപ്പെട്ടുകൊണ്ടു അങ്ങയെ പ്രീതിപ്പെടുത്തുവാനുള്ള എല്ലാ അവസരങ്ങളും ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങൾക്കുവേണ്ടി കുരിശുമരണം വരിച്ച അവിടുത്തെ പുത്രന്റെ തിരുമുറിവുകളിൽ നിന്നും ഒഴുകിയിറങ്ങിയ തിരുരക്തത്തെ പ്രതി ഞങ്ങളോട് കരുണയായിരിക്കേണമേ ആമ്മേൻ.

വിശുദ്ധ ഗ്രന്ഥവായന ( ലൂക്കാ 9 : 46 – 48)

തങ്ങളില്‍ വലിയവന്‍ ആരാണ്‌ എന്ന്‌ അവര്‍ തര്‍ക്കിച്ചു. അവരുടെ ഹൃദയവിചാരങ്ങള്‍ അറിഞ്ഞ യേശു ഒരു ശിശുവിനെ എടുത്ത്‌ അടുത്തുനിറുത്തി, അവരോടു പറഞ്ഞു: എന്‍െറ നാമത്തില്‍ ഈ ശിശുവിനെ സ്വീകരിക്കുന്ന ഏവനും എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവന്‍ എന്നെ അയച്ചവനെ സ്വീകരിക്കുന്നു. നിങ്ങളില്‍ ഏറ്റവും ചെറിയവന്‍ ആരോ അവനാണ്‌ നിങ്ങളില്‍ ഏറ്റവും വലിയന്‍.

നവനാൾ ജപം

ഉണ്ണീശോയുടെ / വിശുദ്ധ കൊച്ചുത്രേസ്യായെ / അഗാധമായ സ്നേഹത്താലും / നിഷ്കളങ്കതയാലും / സ്വർഗ്ഗീയമായ ആനന്ദത്താലും / അങ്ങയുടെ / ഈ ലോക ജീവിതം / ഉത്‌കൃഷ്ടമായിരുന്നുവല്ലോ. / നിന്റെ നന്മകളിൽ / പ്രസാദിച്ച / ദൈവം / നിന്നെ മഹത്വമണിയിക്കുകയും / നിഷ്കളങ്കതയുടെ / മാതൃകയായി / ഞങ്ങൾക്ക് / നൽകുകയും ചെയ്തു. / എന്റെ സ്വർഗ്ഗ വാസം / ഭൂമിയിൽ / നന്മ ചെയ്യുന്നതിനായി / ഞാൻ ചിലവഴിക്കുമെന്നും / കാലത്തിന്റെ അവസാനം വരെ / ആ ജോലിയിൽ നിന്ന് / ഞാൻ വിരമിക്കുകയില്ലെന്നുമുള്ള / നിന്റെ വാഗ്ദാനം / അനുസ്മരിച്ചു / ഞങ്ങളുടെ / പ്രത്യേകമായ ഈ ആവശ്യം ( നമ്മുടെ നിയോഗങ്ങൾ മൗനമായി സമർപ്പിക്കാം ) നിന്റെ ദിവ്യമണവാളനായ / ഈശോയിൽ നിന്നും / ഞങ്ങൾക്ക് സാധിച്ചു തരേണമേ. / നിന്നെ പോലെ / ദൈവത്തെയും / മനുഷ്യരെയും / സേവിച്ചു / ശുശ്രൂഷിച്ചു / വിശ്വാസ തികവോടെ / ജീവിതം നയിക്കുവാൻ / ഞങ്ങൾക്കുവേണ്ടി / യേശുനാഥനോട് / പ്രാർത്ഥിക്കേണമേ. / ആമ്മേൻ

1 സ്വർഗ്ഗ 1 നന്മ 1 ത്രീത്വ (പരിശുദ്ധ പിതാവിന്റെ നിയോഗങ്ങൾക്ക് വേണ്ടി)

വിശുദ്ധ കൊച്ചുത്രേസ്യായെ, ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും ഇതാ അങ്ങയുടെ പാദാന്തികത്തിൽ ഞങ്ങൾ അർപ്പിക്കുന്നു. സ്നേഹത്താൽ ജ്വലിക്കുന്ന ഒരാത്മാവിന് നിഷ്‌ക്രിയമായി തുടരാൻ കഴിയുകയില്ല എന്നരുൾ ചെയ്ത അങ്ങയിൽ ആശ്രയിച്ചുകൊണ്ടു ഞങ്ങൾ അർപ്പിക്കുന്ന ഈ യാചനകൾ കനിവോടെ കേട്ടരുളണമെന്നു അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

വിശുദ്ധ കൊച്ചുത്രേസ്യായുടെ ലുത്തിനിയ

കർത്താവെ അനുഗ്രഹിക്കേണമേ

മിശിഹായെ അനുഗ്രഹിക്കണമേ

കർത്താവെ അനുഗ്രഹിക്കേണമേ

മിശിഹായെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ

മിശിഹായെ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ

(ഞങ്ങളെ അനുഗ്രഹിക്കേണമേ)
                             

സ്വർഗ്ഗസ്ഥനായ പിതാവായ ദൈവമേ 

ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ

പരിശുദ്ധാത്മാവായ ദൈവമേ

ഏകദൈവമായ പരിശുദ്ധ ത്രിത്വമേ

(ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ)
                                

പരിശുദ്ധ വിജയമാതാവേ:

നീതിമാനായ വിശുദ്ധ യൗസേപ്പിതാവേ:

ദൈവത്തിന്റെ വിശ്വസ്ത ദാസിയായ വിശുദ്ധ കൊച്ചുത്രേസ്യായെ:

കാരുണ്യം നിറഞ്ഞ സ്നേഹത്തിന് പാത്രമായ വിശുദ്ധ കൊച്ചുത്രേസ്യായെ:

മിശിഹായുടെ ദിവ്യമണവാട്ടിയായ വിശുദ്ധ കൊച്ചുത്രേസ്യായെ:

സ്വർഗ്ഗീയ സമ്മാനമായ വിശുദ്ധ കൊച്ചുത്രേസ്യായെ:

അനുസരണത്തിന്റെ മാതൃകയായ വിശുദ്ധ കൊച്ചുത്രേസ്യായെ:

ദൈവേഷ്ടങ്ങളെ അത്യധികം സ്നേഹിക്കുന്ന വിശുദ്ധ കൊച്ചുത്രേസ്യായെ:

ഉണ്ണിയേശുവിന്റെ സ്വന്തമായ കൊച്ചുറാണി:

സമാധാനത്തിന്റെ സ്നേഹിതയെ:

ക്ഷമയുടെ ദർപ്പണമേ:

ത്യാഗത്തിന്റെ പര്യായമായ വിശുദ്ധ കൊച്ചുത്രേസ്യായെ:

ക്ഷമിക്കുന്നതിൽ ആനന്ദം കണ്ടെത്തിയ വിശുദ്ധ കൊച്ചുത്രേസ്യായെ:

ആശ്രിതരുടെ ആലംബമേ:

യേശുവിന്റെ ദിവ്യപ്രണയിനിയായ വിശുദ്ധ കൊച്ചുത്രേസ്യായെ:

തിരുമുഖനാഥനെ ഗാഢമായി സ്നേഹിച്ചവളെ:

ദൈവതിരുമുമ്പിൽ ഞങ്ങളുടെ ശക്തയായ അഭിഭാഷികയെ:

പ്രാർത്ഥനയിൽ അഭിവൃദ്ധിപ്രാപിച്ചവളെ:

സ്വർഗ്ഗത്തിൽ നിന്നും നിരന്തരം റോസാപൂക്കൾ വർഷിക്കുന്ന വിശുദ്ധ കൊച്ചുത്രേസ്യായെ:

സ്വർഗ്ഗീയവാസം ഭൂമിയിൽ നന്മ ചെയ്യുന്നതിനായി ചിലവഴിക്കുന്ന വിശുദ്ധ കൊച്ചുത്രേസ്യായെ:

അപേക്ഷകൾ ഉപേക്ഷിക്കാത്ത വിശുദ്ധ കൊച്ചുത്രേസ്യായെ:

നിർമ്മല കന്യകയായ വിശുദ്ധ കൊച്ചുത്രേസ്യായെ:

ദൈവമഹത്വത്താൽ ജ്വലിക്കുന്ന വിശുദ്ധ കൊച്ചുത്രേസ്യായെ:

സ്നേഹത്താൽ ജ്വലിക്കുന്ന ചെറുപുഷ്പമേ:

വണക്കത്തിന് യോഗ്യയായ വിശുദ്ധ കൊച്ചുത്രേസ്യായെ:

ലാളിത്യപൂർണ്ണയായ കന്യകയെ:

അസാധാരണ വിവേകത്തിനുടമയായ വിശുദ്ധ കൊച്ചുത്രേസ്യായെ:

സ്വർഗ്ഗീയ വനിയിൽ വിരിഞ്ഞ റോസാപുഷ്പമേ:

ദിവ്യസ്നേഹത്തിന് പാത്രമായ കൊച്ചുറാണി:

ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ – കർത്താവെ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കേണമേ

ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ – കർത്താവെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ

ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ – കർത്താവെ ഞങ്ങളെ അനുഗ്രഹിക്കേണമേ

പ്രാർത്ഥിക്കാം

ഓ ദൈവമേ അങ്ങയുടെ അനന്ത സ്നേഹത്താൽ വിശുദ്ധ കൊച്ചുത്രേസ്യായെ  ഉജ്വലിപ്പിക്കുവാൻ അങ്ങ് തിരുവുള്ളമായല്ലോ. ഈ കന്യകയുടെ മാധ്യസ്ഥ്യം വഴി പൈശാചീകശക്തികളിൽ നിന്നും ഞങ്ങൾ രക്ഷിക്കപ്പെടുവാൻ അങ്ങ് കൃപ ചെയ്യുകയും, അവളെ പോലെ ഗാഢമായി അങ്ങയെ സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുത്തുവാനും ഞങ്ങളെ അർഹരാക്കുകയും ചെയ്യണമേ ആമ്മേൻ.

ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ: വിശുദ്ധ കൊച്ചുത്രേസ്യായെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ

പ്രാർത്ഥിക്കാം

ഓ സ്നേഹസ്വരൂപനായ നാഥാ,  അങ്ങയോടുള്ള ഞങ്ങളുടെ സ്നേഹം ആഴപ്പെടുത്തണമേ. വിശുദ്ധ കൊച്ചുത്രേസ്യായെ പോലെ ആ സ്നേഹം എത്ര മാധുര്യമുള്ളതാണെന്നു അനുഭവിച്ചറിയുവാൻ ഞങ്ങളുടെ അന്തരംഗത്തെ തൊട്ടുണർത്തണമേ. സ്വർഗ്ഗത്തിലേക്കുള്ള സ്നേഹത്തിന്റെ കുറുക്കുവഴി  ഞങ്ങൾക്കുവേണ്ടി തുറന്നു തന്ന വിശുദ്ധ കൊച്ചുത്രേസ്യായെ, അങ്ങയുടെ സഹായത്താൽ എന്നിലെ ദൈവസ്നേഹം പ്രകാശപൂർണ്ണമാകട്ടെ. ഭാവനയ്‌ക്കും അതീതമായ ആവേശവും ആശ്ചര്യവും ഉൾക്കൊണ്ടുകൊണ്ട് അങ്ങ് ആലപിച്ച  സ്നേഹഗീതം ഏറ്റുപാടുവാൻ ഞങ്ങളെ പ്രാപ്തരാക്കണമേ. ഓ ഭാഗ്യവതിയായ കന്യകേ, ഞങ്ങളുടെ  അന്തരാത്മാവിൽ  നിന്റെ സ്തുതികൾ മുഴങ്ങട്ടെ; അതിലൂടെ നിന്നെപ്പോലെ എന്നെക്കാൾ കൂടുതൽ ഞാൻ നല്ല ദൈവത്തെ സ്നേഹിക്കുവാൻ ഇടയാവട്ടെ. അസാധാരണമായ സ്നേഹത്തോടെ ഏറ്റം നിസ്സാര കാര്യങ്ങൾ പോലും ചെയ്യാനുള്ള അങ്ങയുടെ കുറുക്കുവഴി ഞങ്ങളുടെ ജീവിതത്തിൽ പ്രാവർത്തീകമാക്കുവാൻ ഞങ്ങളെ സഹായിക്കണമേ. ജീവിതത്തിൽ അത്ഭുതപ്പെടുകയും സ്നേഹപൂർവമായ ആവേശത്തോടെ എല്ലാം സ്വീകരിക്കുകയും ചെയ്യുന്ന ഒരു ശൈശവ ഹൃദയം ഞങ്ങൾക്ക് നൽക്കണമേ. ദൈവീക വഴികളിലുള്ള അങ്ങയുടെ ആനന്ദം ഞങ്ങളെ പഠിപ്പിക്കണമേ, അങ്ങനെ നമ്മുടെ രക്ഷകനായ ഈശോമിശിഹായുടെ പീഡാസഹനവും കുരിശുമരണവും ഉത്ഥാനവും വഴിയായി കൈവരിക്കപ്പെട്ടിരിക്കുന്ന സകല കൃപകളും ഞങ്ങളുടെ ഹൃദയങ്ങളിൽ പൂത്തുലയുവാൻ ഇടയാക്കണമേ. ഏറ്റം പരിശുദ്ധനായ ദൈവമേ വിശുദ്ധ കൊച്ചുത്രേസ്യാ വഴി ഞങ്ങൾ അർപ്പിക്കുന്ന ഈ പ്രാർത്ഥനകൾ അങ്ങ് കേട്ടരുളേണമേ. ആമ്മേൻ

നല്ല ദൈവമേ അങ്ങയുടെ സ്നേഹഭാജനമായ വിശുദ്ധ കൊച്ചുത്രേസ്യായുടെ ഇരുപത്തിനാല് വർഷത്തെ ഭൗമീക വാസത്തിൽ അങ്ങ് വർഷിച്ചിട്ടുള്ള സമൃദ്ധമായ അനുഗ്രഹങ്ങൾക്ക് പ്രതിനന്ദിയായി… ( 24 ത്രീത്വ സ്തുതി )

സമാപന ഗാനം

ഉണ്ണിയീശോതൻ കണ്ണിലുണ്ണിയായി
മിന്നിടും കൊച്ചുത്രേസ്യാ നീ,
വിണ്ണിൽ നിന്നുമീ മന്നിലേക്ക് നിൻ
കണ്ണിണകൾ തിരിക്കേണേ

പ്രാർത്ഥിക്കേണമേ ഞങ്ങൾക്കായി നിത്യം
നന്മ തൻ പൂക്കൾ തൂകണേ
കൽമഷങ്ങൾ അകന്നു വാഴുവാൻ
നൽവരങ്ങളരുളേണേ

യേശുവിൻ സ്നേഹ ദാഹസീമയറിഞ്ഞ
പ്രേഷിത ധീര നീ
സ്നേഹമോടെ നിൻ പാദ ചേർന്നിടാൻ
നൽക ചൈതന്യ ധാരകൾ

(ഉണ്ണിയിശോതൻ)

Advertisements
Advertisements
Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s