ജപമാല ധ്യാനം 1

ജപമാല ധ്യാനം – 1

എനിക്ക് ദൈവം തന്ന വരം (gift) കണ്ണുനീരിന്റേതാണ്. സങ്കടങ്ങൾ കടിച്ചമർത്തേണ്ടി വരില്ല. അവ കണ്ണുകൾ വഴി ഒഴുകിപ്പോകും.  കണ്ണീർപ്പുഴയുടെ തീരങ്ങളിലാണ് എന്റെ ചിന്തകൾ തളിർത്തതും പൂവിട്ടതും. ആ പൂക്കൾക്കിടയിലിരുന്നാണ് ദൈവം പുഞ്ചിരിക്കുന്നത് കണ്ടതും. എഴുതാൻ പേനയെടുക്കുമ്പോൾ അക്ഷരങ്ങളിൽ കണ്ണീർ നിറഞ്ഞു. വായിക്കുന്നവനിലേക്ക് അതു പകർന്നു. എന്റെ ഹൃദയത്തിൽ പൂത്തുലഞ്ഞ ദൈവത്തെ അവരും കണ്ടു. 

ലോകത്തെ എല്ലാ ജപമാലകളും കൂടി ചേർത്ത് വച്ചാൽ, കോടിക്കണക്കിന് കൈവിരലുകൾക്കിടയിൽ അവ ഉരുണ്ടു നീങ്ങുന്നതിനിടെ ഉതിർന്ന കണ്ണീർക്കഥ പറയാതിരിക്കില്ല. ഒരു കടൽ തീർക്കാൻ മാത്രം കണ്ണീർ. അവരാരും വിഷമങ്ങൾ കൊണ്ട് നെഞ്ച് തകർന്ന് മരിച്ചില്ല. മരണത്തിന്റെ തീരം തേടി ഓടിയില്ല. കാരണം കണ്ണീരിൽ പ്രത്യാശയുടെ മഴവില്ല് നിറയ്ക്കാൻ കഴിയുന്നതാണ് ജപമാല. 

“നിന്റെ മാധ്യസ്ഥം അപേക്ഷിച്ചവരിലാരും ഉപേക്ഷിക്കപ്പെട്ടതായി കേൾക്കപ്പെട്ടിട്ടില്ല എന്നു നീ ഓർക്കണമേ”

എന്നെങ്കിലുമൊരിക്കൽ പ്രാർത്ഥിക്കണേ എന്നു പറഞ്ഞ എല്ലാരേയും ഇന്നോർമ്മിക്കാം. കണ്ണ് നിറഞ്ഞ് പറഞ്ഞതാവും. ഉറപ്പ്. ആ കണ്ണീരിൽ പ്രത്യാശയുടെ മഴവില്ല് തെളിയാൻ പ്രാർത്ഥിക്കാം.

ഒരു ജപമാല എങ്കിലും മറക്കാതെ ചൊല്ലാം. പ്രാർത്ഥനാപൂർവ്വം ജപമാല മാസത്തിന്റെ എല്ലാവിധ പ്രാർത്ഥനാശംസകളും.
എന്റെ ജപ മണികളിൽ നീയും ഉണ്ട്…. 🙏

Source: WhatsApp

Author: Unknown

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment