ജപമാല ധ്യാനം 2

ജപമാല ധ്യാനം – 2

വാട്സാപ്പിലെ വൃത്തങ്ങളിൽ താഴേക്ക് താഴേക്ക് നിരന്നു കിടക്കുന്ന DP കൾ.! ഇത്തിരി മാറ്റിപ്പിടിച്ച് നോക്കിയാൽ ഒരു ജപമാലയിലെ മണികൾ പോലെ. ഓർത്തു പ്രാർത്ഥിക്കാൻ ആരുമില്ലെന്ന് പറയരുത്. ഓരോ DP യും ഓരോ ജീവിതമാണ്. അവരുടെ പേജുകളിൽ നിറഞ്ഞു കിടക്കുന്ന smiley കളും ചിത്രങ്ങളും ഫിലോസഫികളുമല്ലാത്ത മറ്റൊരു ജീവിതം. ഒരു പക്ഷെ അവർ തന്നെ തുറന്നു വച്ചു തരുന്ന harder realities നിറഞ്ഞ ജീവിതം. കൈയ്യിലുരുളുന്ന കൊന്ത മണികളിൽ ഓരോന്നിനോടും ഓരോ DP ചേർത്തു വച്ചു പറയാം, “നന്മ നിറഞ്ഞ മറിയമേ സ്വസ്തി”…!

ചിലത് മെസേജുകളല്ല. കനലുകളാണ്. Appointment പാസാകാതെ ശമ്പളമില്ലാതെ 4 വർഷമായി ഞെരുങ്ങുന്ന കൂട്ടുകാരി. രാത്രി ഭർത്താവിന്റെ മർദ്ദനം വാങ്ങി പിറ്റേ ദിവസവും ടീച്ചറുടെ വേഷം കെട്ടി ക്ലാസിൽ ചിരിച്ചു നിൽക്കുന്ന ഒരു സഹപാഠി. മൂന്നാമത്തെ കീമോ കഴിഞ്ഞു നിൽക്കുന്ന ഒരു കൂട്ടുകാരന്റെ അമ്മ. അൽഷിമേഴ്സും പാർക്കിൻസണും മൂലം ക്ലേശിക്കുന്ന അമ്മയെക്കുറിച്ച് വിഷമിക്കുന്ന സുഹൃത്ത്. ഭർത്താവ് കോടതി കയറുന്ന മറ്റൊരു കൂട്ടുകാരി. ജാമ്യം കിട്ടാത്ത മകനുവേണ്ടി എന്നും മെസ്സേജ് അയയ്ക്കുന്ന ഒരു അമ്മ… പ്രതിസന്ധികൾക്ക് നടുവിൽ സന്യാസവും പൗരോഹിത്യവും വേണ്ടെന്നു വച്ച് പാതിവഴിയിൽ പടിയിറങ്ങിയ ഒരാൾ…. പറഞ്ഞാൽ തീരില്ല. അഗർബത്തിയുടെ പരസ്യം പറയുന്ന പോലെ, “പ്രാർത്ഥിക്കാൻ എല്ലാർക്കും ഓരോ കാരണങ്ങൾ….”

DP കളെ ജപമാലയോട് ചേർത്തു വയ്ക്കാം. നിയോഗങ്ങൾക്കാണോ ദാരിദ്യം..!

Source: WhatsApp

Author: Unknown

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment