SUNDAY SERMON MT 25, 31-46

Saju Pynadath's avatarSajus Homily

ഏലിയാ സ്ലീവാ മൂശേക്കാലം അഞ്ചാം ഞായറാഴ്ചയിലെ ഈ സുവിശേഷഭാഗം ധ്യാനിച്ചുകൊണ്ട് പ്രസംഗക്കുറിപ്പ് തയ്യാറാക്കുവാൻ ഇരുന്നപ്പോഴാണ് കേരളത്തെ ഞെട്ടിച്ച വടക്കാഞ്ചേരി ബസ്സപകടത്തിന്റെ വാർത്ത അറിഞ്ഞത്. സ്‌കൂൾ വിനോദയാത്രാസംഘത്തിന്റെ ബസ് കെഎസ്ആർടിസി ബസിനുപിന്നിൽ ഇടിച്ചുമറിഞ്ഞുണ്ടായ അപകടത്തിൽ പൊലിഞ്ഞുപോയ ഹതഭാഗ്യർ എക്കാലത്തും തീരാസങ്കടമായി നമ്മുടെ മനസ്സിലുണ്ടാകും. ടിവിയിലെ, പത്രങ്ങളിലെ വാർത്തകളും, ചിത്രങ്ങളും കണ്ട് കേരളമാകെ വിലപിക്കുമ്പോൾ, മരണപ്പെട്ടവരുടെ മാതാപിതാക്കളേയും, ബന്ധുക്കളേയും ആശ്വസിപ്പിക്കണമേയെന്ന പ്രാർത്ഥനയോടെയാണ് നാമിന്ന് ദേവാലയത്തിൽ നിൽക്കുന്നത്. പ്രാർത്ഥന നിറഞ്ഞ ഹൃദയത്തോടെ നമുക്ക് ഇന്നത്തെ സുവിശേഷ സന്ദേശത്തിലേക്ക് പ്രവേശിക്കാം.

ഒരുപാട് സ്വപ്നങ്ങളുമായി ഓടിക്കൊണ്ടിരിക്കുന്ന ഈ ജീവിതത്തിൽ വടക്കാഞ്ചേരി ബസ്സപകടത്തെപ്പറ്റി പത്രത്തിൽ വായിച്ചപ്പോഴോ, ടിവിയിൽ കണ്ടപ്പൊഴോ സ്വന്തം മരണത്തെപ്പറ്റിയോ, സ്വന്തക്കാരുടെ മരണത്തെപ്പറ്റിയോ അല്പനേരമെങ്കിലും ചിന്തിക്കാത്തവരായി നമ്മളിൽ ആരുമുണ്ടാകില്ല. പത്രത്തിലെ ചിത്രങ്ങളും, ടിവിയിലെ സീനുകളും കണ്ടപ്പോൾ, അപ്രതീക്ഷിതമായി കടന്നുവരുന്ന നമ്മുടെ മരണത്തെക്കുറിച്ചു്, വീടിന്റെ ഹാളിലോ, ഉമ്മറത്തോ ഒരു കട്ടിലിലോ, ഫ്രീസറിലോ നമ്മൾ കിടക്കുന്നത്, ആത്മാവ് സ്വർഗത്തിലേക്ക് യാത്രയായപ്പോൾ അത് നോക്കി നിന്ന തുറന്ന കണ്ണുകൾ വീട്ടുകാരോ, നാട്ടുകാരോ അടയ്ക്കുന്നത്, തുറന്നുപോയ നമ്മുടെ വായ തുറന്നിരിക്കാതിരിക്കാൻ ഒരു ശീലകൊണ്ട് കുടുംബക്കാരും, നാട്ടുകാരും ചേർന്ന് കൂട്ടി ക്കെട്ടുന്നത്, വിടർന്നുപോയ കാലുകൾ അകന്നുപോകാതിരിക്കുവാൻ രണ്ടുകാലിന്റെയും തള്ളവിരലുകൾ കൂട്ടിക്കെട്ടുന്നത്, വിവരമറിഞ്ഞ് കടന്നുവരുന്ന സ്വന്തക്കാരും ബന്ധുക്കളും കൂട്ടുകാരും വന്ന് നമ്മെ നോക്കി കരയുന്നത്…അവസാനം നമ്മൾ ഒറ്റയ്ക്കാകുന്ന കുഴിമാടവും അവിടെയുള്ള ജീവിതവും..എല്ലാം അല്പനേരമെങ്കിലും നാം ഭാവനചെയ്തുകാണും.

ഒരിക്കലും നമ്മുടെ ആഗ്രഹങ്ങളും, ഇഷ്ടങ്ങളും പൂർത്തീകരിച്ചിട്ടല്ല ദൈവം നമ്മെ തിരിച്ചുവിളിക്കുന്നത്. അങ്ങനെയായിരുന്നെങ്കിൽ നാമൊന്നും മരിക്കുകപോലുമില്ലായിരുന്നു. കാരണം, അത്രയും സ്വപ്നങ്ങളും, ആഗ്രഹങ്ങളുമായിട്ടാണ് നാം…

View original post 682 more words


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment