Muthe Muthe Kingini Muthe… Lyrics

ല ലാ ലല്ലാ ലലല ലാലാ
ലാലല ലാലാ ലാലല ലാലാ..
മുത്തേ മുത്തേ കിങ്ങിണി മുത്തേ
നിനക്കെന്നുമുറങ്ങീടാൻ ഒരു ചിപ്പിയാണീയമ്മ
കാൽത്തളയിൽ കൈവളയിൽ കിലുകിലെ
കളിയാടി വരും നേരം
കാതോർത്തീരുന്നീയമ്മ
പിച്ചാ പിച്ചാ വെയ്ക്കും കണ്മണിയേ
എൻമിഴി തന്നിലെ കൃഷ്ണമണി നീയേ
പിച്ചാ പിച്ചാ വെയ്ക്കും കണ്മണിയേ
എൻമിഴി തന്നിലെ കൃഷ്ണമണി നീയേ

മുത്തേ മുത്തേ…

മഞ്ഞോലും പോലെ മനസ്സിൻ പുണ്യാഹം പോലെ
എന്നുയിരിൻ കുമ്പിളിലെ പുണ്യം നീയല്ലേ (2)
മാറിൽ നീയോ ചായും നേരം മാനിൻ കുഞ്ഞായ് മാറും നേരം
വെള്ളിനിലാവാകുന്നേ ഞാനെന്നും
നല്ലാരോമൽ വാവെ
ചന്ദനത്തെന്നലിൻ ചാമരം വീശി വന്നോരോ രാവിൽ
ആലിലമഞ്ചമൊരുക്കിയിരുന്നേ ഞാൻ

മുത്തേ മുത്തേ…

കൈവല്യമല്ലേ വിഷുവിൻ കൈനീട്ടമല്ലേ
കന്നിവെയിൽ കൈയരുളും നാണ്യം നീയല്ലെ (2)
വിണ്ണിൽ നിന്നും മണ്ണിൽ ചിന്നും
സമ്മാനം നീ തേനിൻ തെല്ലേ
പൊന്മകമോ നീ പെരും നാളല്ലേ
എൻ ആനന്ദം നീയല്ലേ
പൂമടിത്തട്ടിലെ പുഞ്ചിരിച്ചന്തമായ് മിന്നും പൊന്നേ
നിന്നിളം ചുണ്ടിനോടൊത്തിരി കൊഞ്ചീ ഞാൻ

മുത്തേ മുത്തേ…

Lyrics – Vayalar

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “Muthe Muthe Kingini Muthe… Lyrics”

Leave a comment