Malarnirayil Azhakai… Lyrics | മലർനിരയിൽ അഴകായ്…

മലർനിരയിൽ അഴകായ് തനു പെയ്തിറങ്ങും
അഴകിൽ അലയായ് അകലെ നാദമായ്
കൺമണിയെ കാണാൻ താരാട്ടു പാടാൻ
താരകം ചൊല്ലിയ ദൈവകുമാരനെ വാഴ്ത്താൻ
അണയുന്നിതാ കാഴ്ചയുമായ്
അകതാരിൽ ആനന്ദമായ്
വിൺദൂതരും മാനവരും
ഒന്നായ് ഒരു രാഗമായ്

ഹാല്ലേലുയ്യാ ദാവീദിൻ ഉന്നതനെ
ഹാല്ലേലുയ്യാ മറിയത്തിൻ പൊൻമകനേ
ഹാല്ലേലുയ്യാ ലോകത്തിൻ രക്ഷകനേ
ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ

സ്വർഗ്ഗീയ സേനകൾ പാടുന്നുവോ
സ്നേഹം മന്നിതിലാകുന്നുവോ
പേരിലെ കൂരിരുൾ മായുന്നുവോ
ആരിവൻ താതന്റെ പൊൻസുതനോ
ഇരവിൽ അകന്ന മനസിൻ അരികെ നിറഞ്ഞ ചിരിയുമായ്
കാറ നിറഞ്ഞൊരു കനവിലാകവേ പകരും കനിവുമായ്
ഈ രാവിൽ ഭൂജാതനായ്
സ്വർഗ്ഗതാരം മനവാനായ്

മലനിരയിൽ അഴകായ്…

ഹാല്ലേലുയ്യാ ദാവീദിൻ…’

മിഴിയിൽ നീർക്കണം നിറയുന്നുവോ
ഇടനെഞ്ചിൽ നൊമ്പരം തിങ്ങുന്നുവോ
ആകുല കാർമുകിൽ പെയ്തിടുന്നു
ജീവിത താരകൾ മങ്ങിടുന്നു
കരകടന്നു തിരകൾ വന്നാൽ അതിനു മീതെയായ്
കരം പിടിച്ചൊരു തണലിലാക്കുവാൻ പാരിതിൽ നായകനായ്
ഈ രാവിൽ ഭൂജാതനായ്
സ്വർഗ്ഗതാരം മനവാനായ്

മലനിരയിൽ അഴകായ്…

ഹാല്ലേലുയ്യാ ദാവീദിൻ…’

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment