എനിക്കായ് കരുതുന്നവന്‍…
Advertisements
എനിക്കായ് കരുതുന്നവന്‍
ഭാരങ്ങള്‍ വഹിക്കുന്നവന്‍ (2)
എന്നെ കൈവിടാത്തവന്‍
യേശു എന്‍ കൂടെയുണ്ട് (2)
പരീക്ഷ എന്‍റെ ദൈവം അനുവദിച്ചാല്‍
പരിഹാരം എനിക്കായ് കരുതീട്ടുണ്ട് (2)
എന്തിനെന്നു ചോദിക്കില്ല ഞാന്‍
എന്‍റെ നന്മയ്ക്കായെന്നറിയുന്നു ഞാന്‍ (2)
എരിതീയില്‍ വീണാലും
അവിടെ ഞാന്‍ ഏകനല്ല. (2)
വീഴുന്നത് തീയിലല്ല
എന്‍ യേശുവിന്‍ കരങ്ങളിലാ (2)
പരീക്ഷ എന്‍റെ…
ഘോരമാം ശോധനയില്‍
ആഴങ്ങള്‍ കടന്നീടുമ്പോള്‍ (2)
നടത്തുന്നതേശുവത്രേ
ഞാന്‍ അവന്‍ കരങ്ങളിലാ (2)
പരീക്ഷ എന്‍റെ…
ദൈവം എനിക്കനുകൂലം
അത് നന്നായ് അറിയുന്നു ഞാന്‍. (2)
ദൈവം അനുകൂലം എങ്കില്‍
ആരെനിക്കെതിരായിടും (2)
പരീക്ഷ എന്‍റെ…
Advertisements
Advertisements

Leave a comment