ഇത്രത്തോളം ജയം തന്ന…
Advertisements
ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം
ഇതുവരെ കരുതിയ രക്ഷകന് സ്തോത്രം
ഇനിയും കൃപതോന്നി കരുതേണമേ
ഇനിയും നടത്തണെ തിരുഹിതം പോല്‍
നിന്നതല്ല നാം ദൈവം നമ്മെ നിര്‍ത്തിയതാം
നേടിയതല്ല ദൈവമെല്ലാം തന്നതല്ലേ
നടത്തിയ വിധങ്ങള്‍ ഓര്തിടുമ്പോള്‍
നന്ദിയോടെ നാഥനു സ്തുതി പാഠം
സാദ്യതകളോ അസ്തമിച്ചു പോയിടുമ്പോള്‍
സോദരങ്ങളോ അകന്നങ്ങു മാറിടുമ്പോള്‍
സ്നേഹത്താല്‍ വീണ്ടെടുക്കും യേശു നാഥന്‍
സകലത്തിലും ജയം നല്‍കുമല്ലോ
ഉയര്‍ത്തില്ലെന്ന് ശത്രുഗണം വാദിക്കുമ്പോള്‍
തകര്‍ക്കുമെന്ന് ഭീതിയും മുഴക്കിടുമ്പോള്‍
പ്രവര്‍ത്തിയില്‍ വലിയവന്‍ യേശു നാഥന്‍
കൃപ നല്‍കും ജയ ഘോഷം ഉയർത്തിടുമ്പോള്‍
Advertisements
Advertisements

Leave a comment