തിരുരക്താഭിഷേക പ്രാര്‍ത്ഥന

Holy Face of Jesus Christ

ഓ യേശുവേ, ഞങ്ങളെ അങ്ങയുടെ തിരുരക്തം കൊണ്ടു പോതിയണമേ. പാപത്തിന്‍റെ എല്ലാ കറകളെയും കഴുകിക്കളഞ്ഞ് അങ്ങയുടെ പരിസുദ്ധാത്മവിനാല്‍ ഞങ്ങളെ നവികരിക്കണമേ. ഓ, യേശുവിന്‍റെ തിരുരക്തമേ, ഞങ്ങള്‍ അങ്ങയെ വണങ്ങുന്നു. പരി. അമ്മയുടെ വിമലഹൃദയ ത്തിലൂടെ, ഞങ്ങളുടെ പാപങ്ങള്‍ക്ക്‌ മോചനവും പ്രാര്‍ത്ഥന കള്‍ക്ക് ഉത്തരവും ഞങ്ങള്‍ യാചിക്കുന്നു.

കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

കരുണയും ദയയും നിറഞ്ഞ പിതാവേ, ഞങ്ങളുടെ പാപങ്ങള്‍ക്ക്‌ പരിഹാരമായി തിരുക്കുമാരന്‍റെ ഈ പുണ്യ രക്തം അവിടുന്ന് സ്വീകരിച്ചാലും. ഈ തിരുനിണത്തില്‍ ഞങ്ങളുടെ പാപങ്ങള്‍ കഴുകിക്കളയുകയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയണമേ.

കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

ലോകത്തിന്‍റെ പാപം പേറുന്ന കുഞ്ഞാടായ ക്രിസ്തുവിന്‍റെ രക്തത്താല്‍ പൊതിയപ്പെട്ട ഞങ്ങളുടെ ആത്മാക്കളെ അവിടുന്ന് തൃക്കണ്‍ പാര്‍ക്കണമേ.

കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

ഓ നിത്യനായ പിതാവേ, അങ്ങയെ എന്നെന്നും സ്തുതിക്കുവാനായി ഞങ്ങളുടെ ആത്മാക്കളെ നാശത്തില്‍നിന്നും സംരക്ഷിക്കണമേ,

കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment