ബലി തുടങ്ങാൻ സമയമായ്
ബലിവേദി സജ്ജമായ്
മനമൊരുക്കി ബലിയണയ്ക്കാൻ
അണിനിരന്നിടുവിൻ
ജനമേ അണിനിരന്നിടുവിൻ.
ബലി തുടങ്ങാൻ…
ഹൃദയമൊരു ബലിപീഠമായി അലങ്കരിച്ചീടാം
മനവും തനുവും ഉരുകും തിരിപോൽ
ഇവിടെ ഉയർത്തീടാം
മനസ്സുനിർമ്മലമാക്കി നമ്മിൽ
സ്നേഹമുണർത്തീടാം.
ബലി തുടങ്ങാൻ…
അവർണ്ണനീയ ദാനങ്ങൾക്കായ് സ്തുതികളേകീടാം
അനുഗ്രഹങ്ങൾ സ്മരിച്ചു സ്തോത്രം
നിരന്തമുയർത്തീടാം
കരകവിഞ്ഞൊഴുകുന്ന കൃപയിൽ
അഭയം തേടീടാം.
Advertisements
ബലി തുടങ്ങാൻ…
Advertisements

Leave a comment