വാ വാ യേശു നാഥാ
വാ വാ സ്നേഹ നാഥാ
ഹായെൻ ഹൃദയം
തേടീടും സ്നേഹമേ നീ
വാ വാ യേശുനാഥാ… 2
നീയെൻ പ്രാണനാഥൻ
നീയെൻ സ്നേഹരാജൻ
നിന്നിലെല്ലാമെൻ
ജീവനും സ്നേഹവുമേ.
വാ വാ യേശുനാഥാ… 2
പാരിലില്ലിതുപോൽ
വാനിലില്ലിതുപോൽ
നീയൊഴിഞ്ഞുള്ളോ
രാനന്ദം ചിന്തിച്ചിടാൻ.
വാ വാ യേശുനാഥാ… 2
പൂക്കൾക്കില്ല പ്രഭ
തേൻ മധുരമല്ല
നീ വരുമ്പോഴെന്നാനന്ദം
വർണ്ണ്യമല്ലാ.
വാ വാ യേശുനാഥാ… 2
വേണ്ട പോകരുതെ
നാഥാ നിൽക്കണമേ
തീർത്തു കൊള്ളാം ഞാൻ
നല്ലൊരുപൂമണ്ഡപം.
വാ വാ യേശുനാഥാ… 2
ആധി ചേരുകിലും
വ്യാധി നോവുകിലും
നീയരുകിലെന്നാലെ-
നിക്കാശ്വാസമേ.
വാ വാ യേശുനാഥാ… 2
ശാന്തിയിൽ നീന്തി നീന്തി
കാന്തിയിൽ മുങ്ങി മുങ്ങി
നിന്നിൽ ഞാനുമേ
എന്നിൽ നീ ഇങ്ങനെ നാം.
വാ വാ യേശുനാഥാ… 2
Advertisements

Leave a comment